പ്രമുഖ യൂറോപ്യൻ ക്ലബുകളുടെ ‘ഉൽപന്നങ്ങളു’മായാണ് അണ്ടർ 17 ലോകകപ്പിലേക്ക് മുൻനിര രാജ്യങ്ങളെത്തുന്നത്. യൂറോപ്പിലെ കേളികേട്ട ക്ലബുകളിൽ കളിപഠിച്ച് പരിശീലിച്ചെത്തുന്ന കൗമാരക്കാർ തന്നെയായിരിക്കും ഇൗ ടൂർണമെൻറിെൻറ ഗ്ലാമർ താരങ്ങളും. 24 ടീമുകൾ മാറ്റുരക്കുന്ന ചരിത്ര പോരാട്ടത്തിൽ 504 താരങ്ങളാണ് ബൂട്ടണിയുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, റയൽ മഡ്രിഡ്, ബാഴ്സലോണ, ബയേൺ മ്യൂണിക് ക്ലബുകളിൽ കളിപഠിച്ചവർ നിരവധിയാണ്. നോർത്ത് കൊറിയൻ ക്ലബായ റിയോമിയോങ് എസ്.സി ക്ലബിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ദേശീയ ടീമിൽ ഇടംപിടിച്ചത് (11 പേർ). അതേസമയം, ഇന്ത്യൻ ടീമിലെ താരങ്ങളൊന്നും സീസൺ ടൂർണമെൻറുകൾ കളിക്കുന്ന ക്ലബുകളിൽ നിന്നുള്ളവരല്ല. ക്ലബ് ലോകത്തെ രാജാക്കന്മാരായ റയൽ മഡ്രിഡ്-ബാഴ്സലോണ ടീമുകളിൽനിന്ന് ഒമ്പതു താരങ്ങളുമായാണ് സ്പാനിഷ് അണ്ടർ 17 ടീം എത്തുന്നത്.
റിയോമിയോങ് എസ്.സി (11-) ഉത്തര കൊറിയൻ ലീഗിലെ പ്രമുഖ ക്ലബായ റിയോമിയോങ്ങിൽനിന്ന് അണ്ടർ 17 ടീമിലേക്കെത്തിയത് 11 താരങ്ങളാണ്. ഒരു ക്ലബിൽനിന്ന് കൂടുതൽ താരങ്ങളെ അണ്ടർ 17 ടീമിലുൾപ്പെടുത്തുന്നത് ടീമിന് ഉൗർജവും െഎക്യവും പകരുമെന്നാണ് കോച്ച് യങ് സു കിമ്മിെൻറ വിശ്വാസം.
റയൽ മഡ്രിഡ് (5) ലോകത്തെ മികച്ച ഫുട്ബാൾ അക്കാദമികളിലൊന്നായ റയൽ മഡ്രിഡിൽനിന്ന് അഞ്ചു കളിക്കാരാണ് സ്പാനിഷ് ടീമിെൻറ ഭാഗമായി ഇത്തവണ ഇന്ത്യയിലേക്കെത്തുന്നത്. പ്രതിരോധ താരം വിക്ടർ ചസ്റ്റ്, മിഡ്ഫീൽഡർ അേൻറാണിയോ ബ്ലാൻകോ, മുഹമ്മദ് മൗക്ലിസ്, ഫോർവേഡുകളായ െപേഡ്രാ റൂയിസ്, സീസർ ഗല്ലബ്രട്ട് എന്നിവരാണ് റയൽ മഡ്രിഡിെൻറ താരങ്ങൾ.
ബാഴ്സലോണ (4) കറ്റാലൻ സംഘത്തിെൻറ ‘ഫുട്ബാൾ ഫാക്ടറി’യിൽനിന്ന് നാലു താരങ്ങളാണുള്ളത്. ഇതിൽ അബുൽ റൂയിസ്, അണ്ടർ 17 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 16 ഗോളോടെ ചരിത്രം സൃഷ്ടിച്ച താരമാണ്. രണ്ടു വർഷത്തിനുള്ളിൽ ബാഴ്സലോണ സീനിയർ ടീമിൽ അംഗമായി എത്തുമെന്ന് ഫുട്ബാൾ ലോകം പ്രതീക്ഷിക്കുന്ന താരവുമാണ്. അബുൽ റൂയിസിനു പുറമെ ഡിഫൻഡർമാരായ മാറ്റ്യൂയൂം യുവാൻ മിറാണ്ട, ഫോർവേഡ് സെർജിയോ ഗോമസ് എന്നിവരും റയൽ മഡ്രിഡ് താരങ്ങളാണ്.
ചെൽസി (5-) ചെൽസിയുടെ യുവ ടീമാണ് കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യൻഷിപ്പിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇതോടെ ഇംഗ്ലണ്ട് ടീമിൽ എത്തിപ്പെട്ടത് അഞ്ചു താരങ്ങളാണ്. മിഡ്ഫീൽഡർ ജോർജ് മെകാരൻ, കാലം ഹാഡ്സൺ, േകാർണർ ഗല്ലാഗർ, ഡിഫൻഡർമാരായ മാർക് ഗ്യൂഗി, ജോനാഥൻ പെൻസോ എന്നിവരാണ് െചൽസി താരങ്ങൾ.
മാഞ്ചസ്റ്റർ സിറ്റി (4) പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് നാലു പേരാണ് അണ്ടർ 17 ടീമിലുള്ളത്. ഗോളി ക്വാർട്ടിസ് ആൻഡേഴ്സൺ, ഡിഫൻഡർ ജോ ലാറ്റിബ്യുഡിയർ, മിഡ്ഫീൽഡർ ഫിലിപ് ഫോഡൻ എന്നിവർ ഇംഗ്ലണ്ടിനായി എത്തുേമ്പാൾ, ഡിഫൻഡർ എറിക് ഗാർഷ്യ സ്പെയിനിനായി ബൂട്ടണിയും. പ്രീസീസൺ ടൂർണമെൻറിൽ മാഞ്ചസ്റ്റർ സിറ്റിക്കായി കളത്തിലെത്തിയിരുന്ന ഫിലിപ് ഫോഡൻ, പെപ് ഗാർഡിയോളയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബയേൺ മ്യൂണിക്കിൽനിന്ന് രണ്ടു താരങ്ങളെത്തുേമ്പാൾ, മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് ഒരേയൊരു താരം മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.