ഫുട്ബാൾ ആരാധകർക്കിടയിൽ ചർച്ച മുറുകുകയാണ്. ആരാകും ഇൗ വർഷത്തെ ഭൂഗോളത്തിലെ മികച്ച കാൽപന്ത് കളിക്കാരൻ? മെസ് സിയോ വെർജിൽ വാൻഡൈക്കോ, മുഹമ്മദ് സലാഹോ അതോ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയോ?. 2008 മുതൽ 2017 വരെയുള്ള പത്ത് വർഷക്കാലം ഇങ്ങനെ ഒരു ചോദ്യത്തിന് തന്നെ പ്രസക്തി ഉണ്ടായിരുന്നില്ല. സമകാലിക ഫുട്ബാളിലെ ഇതിഹാസങ്ങളായ ലയണൽ െമസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറിമാറി കൈവശം വെച്ച ആ സ്വർണപ്പന്ത് കഴിഞ്ഞ വർഷമാണ് മറ്റൊരു താരത് തിന് ലഭിച്ചത്.
ക്രെയേഷ്യയുടെ റയൽമാഡ്രിഡ് താരം ലൂക്ക മോഡ്രിച്ചിന്. ഫിഫ ദ ബെസ്റ്റ് മെൻസ് െപ്ലയർ ഒാഫ ് ദി ഇയർ, ബാലൻ ദി ഒാർ, യുവേഫ െപ്ലയർ ഒാഫ് ദി ഇയർ എന്നീ പുരസ്കാരങ്ങൾ മോഡ്രിച്ച് സ്വന്തമാക്കി. മെസ്സി^റൊണാൾഡ ോ യുഗത്തിന് അതോടെ അന്ത്യമായി എന്ന് കരുതിയവർക്ക് പക്ഷേ, തെറ്റി. ഇത്തവണയും ഫിഫ ദ ബെസ്റ്റ്, ബാലൻ ദി ഒാർ പുര സ്കാരങ്ങൾക്കുള്ള സാധ്യത ചർച്ചകളിൽ ഇരുവരുമുണ്ട്.
ബാലൻ ദി ഒാറും ഫിഫ ദ ബെസ്റ്റും
കലണ്ടർ വർഷത്തിൽ ലോക ഫുട്ബാളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങൾക്ക് നൽകി വരുന്ന പുരസ്കാരങ്ങളാണ് ബാലൻ ദി ഒാറും ഫിഫ ദ ബ െസ്റ്റ് മെൻസ് െപ്ലയർ ഒാഫ് ദി ഇയറും. ‘ഫ്രാൻസ് ഫുട്ബാൾ’ എന്ന ഫ്രഞ്ച് ഫുട്ബാൾ വാരിക ഏർപ്പെടുത്തുന്ന പു രസ്കാരമാണ് ബാലൻ ദി ഒാർ. 2010 മുതൽ 15 വരെ ആറ് തവണ ഫിഫയുമായുള്ള ധാരണ പ്രകാരം ഇത് ‘ഫിഫ ബാലൻ ദി ഒാർ’ എന്നറിയപ്പെട്ടു. അതിന് ശേഷം ഫിഫ ദ ബെസ്റ്റ് മെൻസ് െപ്ലയർ ഒാഫ് ദി ഇയർ, ബാലൻ ദി ഒാർ എന്നിങ്ങനെ പേരുകളിൽ രണ്ടും രണ്ട് പുരസ്കാരങ്ങളായി നിലകൊണ്ടു. 1956 മുതൽ നൽകി വരുന്ന ബാലൻ ദി ഒാർ പുരസ്കാരം കൂടുതൽ തവണ നേടിയത് രണ്ട് താരങ്ങളാണ്-ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണോൾഡോയും ^അഞ്ച് തവണ വീതം.
ലോകമെമ്പാടുമുള്ള ആരാധകർ, ഫിഫ അംഗത്വമുള്ള രാഷ്ട്രങ്ങളുടെ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമ പ്രതിനിധികൾ എന്നിവരുടെ വോട്ടിങിെൻറ അടിസ്ഥാനത്തിലാണ് ഫിഫ ദി ബെസ്റ്റ് മെൻസ് െപ്ലയർ ഒാഫ് ദി ഇയർ അവാർഡ് നിർണയിക്കപ്പെടുന്നത്. ഇരു പുരസ്കാരങ്ങൾക്കുമായി ഇത്തവണ പ്രധാന പോരാട്ടം നടക്കുന്നത് ബാഴ്സലോണയുടെ ലയണൽ മെസ്സിയും ലിവർപൂളിെൻറ വെർജിൽ വാൻൈഡക്കും തമ്മിലാണ്. കഴിഞ്ഞ വാരംവരെ ബാലൻ ദി ഒാർ പോരാട്ട ചർച്ചകളിൽ പോലും ഇല്ലായിരുന്നു യുവൻറസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണോൾഡോ. എന്നാൽ, ദേശീയ ടീമിനായി പ്രഥമ യുവേഫ നാഷനൽ ലീഗ് കിരീട നേടിയതിലൂടെ അപ്രതീക്ഷിത തിരിച്ചുവരവ് നടത്തി ആരാധകരുടെ പ്രിയപ്പെട്ട CR 7. ഒാരോരുത്തരുടെയും സാധ്യതകൾ വേർതിരിച്ച് പരിശോധിക്കാം.
സാധ്യതകളിൽ മുമ്പിൽ വെർജിൽ വാൻഡൈക്ക്
ഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീഗ് കിരീടം ആൻഫീൽഡിൽ എത്തിക്കുന്നതിൽ ലിവർപൂളിെൻറ പ്രതിരോധ നിരയിലെ ഇൗ വൻമരത്തിെൻറ പങ്ക് ചെറുതല്ലായിരുന്നു. എതിരാളികളുടെ മിന്നലാക്രമണങ്ങൾക്ക് പ്രതിരോധക്കോട്ട കെട്ടി ടീമിനെ അഭിമാന നേട്ടങ്ങളിൽ എത്തിച്ചു ഇൗ 27 കാരൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒറ്റപ്പോയിൻറ് വ്യത്യാസത്തിൽ കിരീടം നഷ്ടപ്പെെട്ടങ്കിലും കിരീടത്തോളം മധുരമുള്ള രണ്ടാം സ്ഥാനം ചെമ്പടക്ക് വാങ്ങിക്കൊടുത്തതിൽ ഇൗ ഡച്ച് ഡിഫൻഡറുടെ പതറാത്ത കാലുകൾക്ക് പങ്കുണ്ട്. പി.എഫ്.എ െപ്ലയർ ഒാഫ് ദി ഇയർ പുരസ്കാരം വാൻഡൈക്കിനെ തേടി എത്തിയത് അത്കൊണ്ടൊക്കെ കൂടിയാണ്. ദേശീയ കളിക്കുപ്പായത്തിലും മിന്നും പ്രകടനമാണ് വാൻഡൈക്ക് കാഴ്ചവെച്ചത്.
യൂറോകപ്പിനും ലോകകപ്പിനും യോഗ്യത പോലും ലഭിക്കാതെ, അപമാനത്തിെൻറ പടുകുഴിയിൽ എത്തിയ നെതർലൻഡ്സിനെ പ്രഥമ യുവേഫ നാഷനൻസ് ലീഗിെൻറ കലാശപ്പോര് വരെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഡച്ച് നിരയുടെ നായകനാണ് വാൻഡൈക്ക്. ജർമനി,ഇംഗ്ലണ്ട്, ഇറ്റലി പോലുള്ള യൂറോപ്യൻ വമ്പൻമാരെ തോൽപിച്ചുകൊണ്ടുള്ള ഒാറഞ്ച് പടയുടെ തേരോട്ടം പക്ഷേ, പോർച്ചുഗലുമായുള്ള അവസാന അങ്കത്തിൽ തോൽവിയിൽ അവസാനിച്ചു. നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചിരുന്നുവെങ്കിൽ ഇത്തവണ ബാലൻ ദി ഒാറിന് മറ്റൊരു പേര് ഉയർന്ന് വരില്ലായിരുന്നു. എങ്കിലും സാധ്യതകളിൽ ഒന്നാമൻ വാൻഡൈക്ക് തന്നെ. ഇത്തവണ അദ്ദേഹം ആ സ്വർണപ്പന്ത് ഉയർത്തിയാൽ അതൊരു ചരിത്രം കൂടിയാകും. അപൂർവമായാണ് പ്രതിരോധ താരങ്ങളെ തേടി ബാലൻ ദി ഒാർ എത്താറുള്ളത്. 2006 ൽ ലോകകപ്പ് നേടിയ ഇറ്റലിയുടെ ക്യാപ്റ്റൻ ഫാബിയോ കന്നാവാരോ ആണ് അവസാനം ഇൗ നേട്ടം സ്വന്തമാക്കിയ ഡിഫൻഡർ.
തിരിച്ചുവരാൻ ലയണൽ മെസ്സി
കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ബാലൻ ദി ഒാർ പുരസ്കാര സാധ്യത പട്ടികയിൽ ഇൗ അർജൻറീനൻ താരമുണ്ട്. അഞ്ച് തവണ ആ മിന്നും പന്ത് സ്വന്തമാക്കിയ ലയണൽ മെസ്സിക്ക് താരതമ്യേന മികച്ച സീസൺ ആയിരുന്നു ഇത്. വ്യക്തിഗത നേട്ടങ്ങൾ ഇൗ വർഷം ഇത്രയേറെ സ്വന്തമാക്കിയ മറ്റൊരു താരമില്ല യൂറോപ്പിൽ. ബാഴ്സലോണക്കായി ലാലിഗ കിരീടം നിലനിർത്തിയ ഇൗ സീസണിൽ കളിച്ച 50 മത്സരങ്ങളിൽ 51 ഗോളും 19 അസിസ്റ്റും ആണ് മെസ്സിയുടെ സമ്പാദ്യം. അഥവാ 70 ഗോളുകളിൽ മെസ്സി നേരിട്ട് പങ്കാളിയായി. ഗോളെണ്ണത്തിൽ ഇതിെൻറ അയലത്ത് എത്താൻ ഒരു താരവുമില്ല ഇത്തവണ യൂറോപ്പിൽ.
ലാലിഗയിലെ 36 ഗോളുകളുമായി യൂറോപ്പിലെ ഗോൾഡൻ ഷൂ നേട്ടത്തിൽ ഹാട്രിക് തികക്കുകയും ചെയ്തു ലയണൽ മെസ്സി. 13 അസിസ്റ്റുകളാണ് മെസ്സി ലാലിഗയിൽ നൽകിയത്. ലാലിഗ െപ്ലയർ ഒാഫ് ദി ഇയറും മെസ്സിക്ക് തന്നെ. എന്നാൽ, ചാമ്പ്യൻസ്ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ ലിവർപൂളിനോട് മെസ്സി നയിച്ച ബാഴ്സലോണ ഏറ്റുവാങ്ങിയ അപ്രതീക്ഷിത തോൽവി മെസ്സിയുടെ ബാലൻ ദി ഒാർ സാധ്യതകൾക്ക് കനത്ത തിരിച്ചടി ഏൽപ്പിക്കുകയുണ്ടായി. ആദ്യ പാദത്തിൽ മെസ്സിയുടെ ഇരട്ടഗോൾ മികവിൽ ഏകപക്ഷീയമായ മൂന്ന് ഗോളിന് മുമ്പിലായിരുന്നു കാറ്റാലൻപട. 12 ഗോളുകൾ അടിച്ചുകൂട്ടിയ മെസ്സി തന്നെയാണ് പക്ഷേ, ചാമ്പ്യൻസ് ലീഗിലെ ടോപ്സ്കോറർ. തുടർച്ചയായി കിട്ടിക്കൊണ്ടിരുന്ന കിങ്സ് കപ്പും ഇത്തവണ മെസ്സിയുടെ ബാഴ്സലോണക്ക് നഷ്ടമായി. കിങ്സ് കപ്പിലും മികച്ച ഫോമിലായിരുന്ന മെസ്സിക്ക് പക്ഷേ, കലാശപ്പോരിൽ വലൻസിയയോട് ആ അത്ഭുതങ്ങൾ ആവർത്തിക്കാനായില്ല.
ഇങ്ങനെയൊക്കെ ആണെങ്കിലും ബാലൻ ദി ഒാറും ഫിഫ ദ ബെസ്റ്റും ഉറപ്പിക്കാൻ മെസ്സിക്ക് ഒരവസരം കൂടിയുണ്ട്. മറ്റു താരങ്ങൾക്കൊന്നുമില്ലാത്ത ഒരവസരം^കോപ്പ അമേരിക്ക. കഴിഞ്ഞ രണ്ട് തവണയും കലാശപ്പോരിൽ കൈവിട്ടുപോയ ആ കിരീടം ഇത്തവണ നീലപ്പട സ്വന്തമാക്കിയാൽ നായകൻ മെസ്സി വീണ്ടും മുമ്പിലെത്തും. എന്നാൽ, മെസ്സി തന്നെ അഭിപ്രായപ്പെട്ടത് പ്രകാരം അതിന് ഒരു സാധ്യതയും നിലവിലെ ടീമിനെ വെച്ച് കാണുന്നില്ല. ജൂൺ 15 ന് തുടങ്ങുന്ന കോപ്പ അമേരിക്കയിൽ കൊളംബിയയും ഖത്തറും പരാഗ്വയും അടങ്ങുന്ന മരണഗ്രൂപ്പിലാണ് ഇത്തവണ അർജൻറീന. ആദ്യ റൗണ്ട് കടക്കാൻ തന്നെ അർജൻറീന പെടാപാട് പെടേണ്ടിവരുമെന്നാണ് ടീമിെൻറ നിലവിലെ പ്രകടനം വിലയിരുത്തിയാൽ മനസ്സിലാവുക.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നലാക്രമണം
കളത്തിലും കളത്തിന് പുറത്തും ഏവരെയും അമ്പരപ്പിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ റെണോൾഡോ. ക്ലബ് ഫുട്ബാളിൽ അവിശ്വസനീയ കുതിപ്പ് നടത്തിക്കൊണ്ടിരുന്ന റയൽ മാഡ്രിഡിൽനിന്ന് ഇറ്റാലിയൻ സീരി എയിലെ യുവൻറസിലേക്കുള്ള കൂടുമാറ്റത്തിലൂടെയാണ് ഇൗ സീസണിെൻറ തുടക്കത്തിൽ CR 7 ഏവരെയും അമ്പരപ്പിച്ചത്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോക്ക് പക്ഷേ, മുൻ സീസണുകളിലെ പ്രകടനം പുതിയ കളിമുറ്റങ്ങളിൽ അത്രകണ്ട് ആവർത്തിക്കാനായില്ല.
ക്രിസ്റ്റ്യാനോയിലൂടെ ചാമ്പ്യൻസ്ലീഗ് കിരീടം ലക്ഷ്യമിട്ട യുവൻറസിന് പ്രതീക്ഷയുള്ള തുടക്കമാണ് അദ്ദേഹം സമ്മാനിച്ചത്. റൗണ്ട് ഒാഫ് സിക്സ്റ്റീനിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ആദ്യ പാദത്തിൽ രണ്ട് ഗോളിന് പിന്നിട്ട് നിന്ന യുവൻറസിനെ രണ്ടാം പാദത്തിൽ ഹാട്രികിലൂടെ റൊണാൾഡോ കരകയറ്റിയത് ആരാധകരിൽ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ, ക്വാർട്ടറിൽ അയാക്സ് ആംസ്റ്റർഡാമിെൻറ അട്ടിമറി വീര്യത്തിന് മുന്നിൽ റൊണാൾഡോക്കും സംഘത്തിനും പിടിച്ച്നിൽക്കാനായില്ല. സീരി എയിൽ യുവൻറസിന് ആണ്ടുകളായി കിട്ടിക്കൊണ്ടിരുന്ന കിരീടം നിലനിർത്താനായതും ടൂർണമൻറിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതുമാണ് ക്ലബ് ഫുട്ബാളിലെ അദ്ദേഹത്തിെൻറ നേട്ടം. ക്ലബിനായി 43 മത്സരങ്ങളിൽനിന്ന് 28 ഗോളും 10 അസിസ്റ്റുമാണ് റൊണാൾഡോയുടെ ഇൗ സീസണിലെ സമ്പാദ്യം.
സീരി എയിൽ 31 കളികളിൽനിന്നായി 21 ഗോളും എട്ട് അസിസ്റ്റുമാണ് അദ്ദേഹത്തിെൻറ സമ്പാദ്യം. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്ലീഗിൽ 15 ഗോൾ അടിച്ചുകൂട്ടിയ അദ്ദേഹത്തിന് ഇത്തവണ ആറ് ഗോൾ മാത്രമാണ് നേടാനായത്. പോർച്ചുഗലിനായി നേടിയ യുവേഫ നേഷൻസ് ലീഗ് കിരീടം ആണ് ബാലൻ ദി ഒാർ ചർച്ചകളിലേക്ക് റൊണാൾഡോയെ അവസാന നിമിഷം എത്തിച്ചത്. സെമി ഫൈനലിൽ സ്വിറ്റ്സർലാൻഡിനെതിരെ നേടിയ ഹാട്രിക് അദ്ദേഹത്തിെൻറ വറ്റാത്ത പോരാട്ടവീര്യം വെളിവാക്കുന്നതാണ്. ഫൈനലിൽ ഗോൾ അടിച്ചില്ലെങ്കിലും ടീമിനെ കിരീടത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ റൊണാൾഡോക്ക് സാധിക്കുകയും ടൂർണമൻറിലെ ടോപ് സ്കോററർ ആവുകയും ചെയ്തു.
സ്വലാഹും മാനെയും സിൽവയും ഹസാഡും
ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ലിവർപൂളിെൻറ മുന്നേറ്റക്കാരൻ മുഹമ്മദ് സലാഹിെൻറ പേര് ഇത്തവണയും ബാലൻ ദി ഒാറിനായി ഉയർന്ന് കേൾക്കുന്നുണ്ട്. സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 22 ഗോൾ നേടി സാദിയോ മാനെ, എംറിക് ഒബുംങ്യാങ് എന്നിവർക്കൊപ്പം ഗോൾഡൻ ബൂട്ട് സലാഹ് പങ്കിടുകയുണ്ടായി. എട്ട് അസിസ്റ്റുകളും ഇൗ ഇൗജിപ്ഷൻ താരത്തിന് ഇ.പി.എലിലുണ്ട്. ചാമ്പ്യൻസ്ലീഗിൽ ഫൈനലിൽ ടോടനം ഹോട്സ്പറിനെതിരെ നേടിയ ഗോൾ അടക്കം അഞ്ച് ഗോളും രണ്ട് അസിസ്റ്റും സലാഹിനുണ്ട്.
എങ്കിലും കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്താൽ സലാഹിന് ഇൗ സീണൺ ശുഭകരമല്ല. ഇ.പി.എൽ ഗോൾഡൻ ബൂട്ട് പങ്കിട്ട ലിവർപൂളിെൻറ തന്നെ സാദിയോ മാനെയെയും തള്ളിക്കളയാനാവില്ല. ഇ.പി.എല്ലിൽ 22 ഉം ചാമ്പ്യൻസ്ലീഗിൽ നാലും ഗോളുകൾ അദ്ദേഹം സ്വന്തമാക്കി. പുതിയ സീസണിലേക്കായി ചെൽസിയിൽനിന്ന് റയൽമാഡ്രിഡിൽ എത്തിയ ബെൽജിയം സൂപ്പർതാരം ഏദൻ ഹസാഡും പോർചുഗലിെൻറ മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയും പുരസ്കാരം സ്വന്തമാക്കാൻ ഏറെ സാധ്യതയുള്ളവരാണ്. സമകാലിക ഫുട്ബാളിലെ മികച്ച മിഡ്ഫീൽഡർമാരായ ഇരുവർക്കും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞ സീസണാണ് കടന്ന് പോയത്.
ബെർണാഡോ സിൽവക്ക് മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം സ്വന്തമാക്കിയ പ്രീമിയർ ലീഗ് ടൈറ്റിലും പോർചുഗലിനായി നേടിയ യുവേഫ നാഷൻസ് ലീഗും പിന്തുണയേകും. നാഷൻസ് ലീഗിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും സിൽവ തന്നെ. എഫ്.എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, ലീഗ് കപ്പ് എന്നിങ്ങനെ വേറെയും നേട്ടങ്ങൾ സിൽവക്കുണ്ട്. ചെൽസിക്കൊപ്പം തെൻറ അവസാന മത്സരത്തിൽ നേടിയ യൂറോപ്പ ലീഗ് കിരീടം ആകും ഹസാഡിെന പിന്തുണക്കുക. ഫൈനലിൽ രണ്ട് ഗോളും ഹസാഡ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ 16 ഗോളം 15 അസിസ്റ്റും ഹസാഡിനുണ്ട്.
കഴിഞ്ഞ തവണ അവസാന അഞ്ചിൽ ഇടം പിടിച്ച ഫ്രാൻസിെൻറ പി.എസ്.ജി താരം കെയ്ലിയൻ എംബപ്പെ, ഫ്രാൻസിെൻറ തന്നെ അത്ലറ്റിക്കോ മാഡ്രിഡ് താരം അേൻറായിൻ ഗ്രിൻസ്മാൻ എന്നിവർക്ക് പക്ഷേ, ഇത്തവണ അധികമാരും സാധ്യത കൽപ്പിക്കുന്നില്ല. ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കായി 33 ഗോൾ നേടിയ എംബപ്പെ യൂറോപ്പിലെ ഗോൾഡൻ ബൂട്ട് പോരിൽ അവസാനം വരെ മെസ്സിക്ക് ഭീഷണി ആയിരുന്നു. ഗ്രിൻസ്മാന് ഇൗ സീസണിൽ കാര്യമായി ഒന്നും ചെയ്യാനായിട്ടില്ല. ബ്രസീൽ സൂപ്പർ താരം നെയ്മറിന് കോപ്പ അമേരിക്ക എന്ന സുവർണാവസരം മുമ്പിലുണ്ടായിരുന്നുവെങ്കിലും പരിക്ക് മൂലം പുറത്തിരിക്കാനാണ് വിധി. പരിക്ക് മൂലം ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കായി പകുതിയോളം മത്സരങ്ങളിലും നെയ്മറിന് കളിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.