വനിത ട്വന്റി 20 ലോകകപ്പ്: പാകിസ്താന് തോൽവി; ഇന്ത്യയും പുറത്ത്

ദുബൈ: വനിത ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ ന്യൂസിലാൻഡിനോട് തോറ്റതോടെ ഇന്ത്യയും പുറത്ത്. ഗ്രൂ​പ് എ​യി​ലെ ര​ണ്ടാം സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ, ന്യൂ​സി​ല​ൻ​ഡ്, പാ​കി​സ്താ​ൻ ടീ​മു​ക​ൾ​ക്ക് അ​തീ​വ നി​ർ​ണാ​യ​ക​മായ ​മ​ത്സ​ര​ത്തിൽ ന്യൂസിലാൻഡ് 54 റൺസിന് ജയിച്ച് സെമിയിലേക്ക് മുന്നേറിയതോടെ പാകിസ്താന് പുറമെ ഇന്ത്യയുടെയും വഴിയടയുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാൻഡിനെ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 110 റ​ൺ​സിലൊതുക്കാൻ പാകിസ്താന് കഴിഞ്ഞിരുന്നു. നാ​ലോ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്ത സ്പി​ന്ന​ർ ന​ഷ്റ സ​ന്ധു​വി​ന്റെ ബൗ​ളി​ങ്ങാ​ണ് പാകിസ്താനെ തുണച്ചത്. കി​വി നി​ര​യി​ൽ ഓ​പ​ണ​ർ​മാ​രാ​യ സൂ​സി ബാ​റ്റ​സ് (28), ജോ​ർ​ജി​യ പ്ലി​മ്മ​ർ (17), ക്യാ​പ്റ്റ​ൻ സോ​ഫി ഡി​വൈ​ൻ (19), ബ്രൂ​ക് ഹ​ല്ലി​ഡേ (22) എ​ന്നി​വ​ർക്ക് മാത്രമാണ് ര​ണ്ട​ക്കം ക​ട​ക്കാനായത്.

എന്നാൽ, കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താൻ ബാറ്റിങ്നിര തകർന്നടിഞ്ഞു. 11.4 ഓവറിൽ 56 റൺസെടുക്കുമ്പോഴേക്കും മുഴുവൻ വിക്കറ്റും നിലംപൊത്തുകയായിരുന്നു. 23 പന്തിൽ 21 റൺസെടുത്ത ക്യാപ്റ്റൻ ഫാത്തിമ സനയാണ് അവരുടെ ടോപ് സ്കോറർ. ഇതിന് പുറമെ ഓപണർ മുനീബ അലിക്ക് (11 പന്തിൽ 15) മാത്രമാണ് രണ്ടക്കം കടക്കാനായത്. നാലുപേർ പൂജ്യരായി മടങ്ങി. കിവികൾക്കായി അമേലിയ കെർ മൂന്നുപേരെ മടക്കി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

പാകിസ്താൻ ജയിച്ചാൽ റൺശരാശരിയിൽ അവരെ പിന്തള്ളി സെമിയിൽ കടന്നുകൂടാമെന്ന ഇന്ത്യയുടെ പ്രതീക്ഷകൾ അവരുടെ തോൽവിയോടെ അവസാനിക്കുകയായിരുന്നു. നാല് മത്സരങ്ങളും ജയിച്ച ആസ്ട്രേലിയയാണ് (8) ഗ്രൂപ് ചാമ്പ്യന്മാർ. കിവികൾക്ക് ആറും ഇന്ത്യക്ക് നാലും പാകിസ്താന് രണ്ടും പോയന്റാണുള്ളത്. നാലും തോറ്റ് ശ്രീലങ്ക മടങ്ങി.

Tags:    
News Summary - Women's Twenty20 World Cup: Pakistan lose; India is also out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.