അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കുതിപ്പ്

ബർലിൻ: അമ്പെയ്ത്ത് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ചരിത്ര കുതിപ്പ്. സീനിയർ അമ്പെയ്ത്ത് ലോക ചാമ്പ്യനാവുന്ന പ്രായം കുറഞ്ഞ താരമായി 17കാരി അദിതി ഗോപിചന്ദ് സ്വാമി. അദിതിയിലൂടെ ലോക ചാമ്പ്യൻഷിപ് ചരിത്രത്തിൽ രാജ്യത്തിന്റെ ആദ്യ വ്യക്തിഗത സ്വർണവും പിറന്നു.

വനിത കോംപൗണ്ടിലായിരുന്നു നേട്ടം. ഈയിനത്തിൽ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം വെങ്കലവും സ്വന്തമാക്കി. പുരുഷ കോംപൗണ്ടിൽ ഓജസ് ഡിയോടേലും ശനിയാഴ്ച സ്വർണം കൈക്കലാക്കിയതോടെ ഇന്ത്യയുടെ മെഡൽ സമ്പാദ്യം നാലായി. കഴിഞ്ഞ ദിവസം ലോക ചാമ്പ്യൻഷിപ് ചരിത്രത്തിലെ രാജ്യത്തിന്റെ ആദ്യ സ്വർണം വനിത കോംപൗണ്ട് ടീം നേടിയിരുന്നു. ഫൈനൽ റൗണ്ടിൽ മെക്സികോയുടെ ആൻഡ്രിയ ബെസേറയെ (147) മറികടന്നാണ് മഹാരാഷ്ട്രക്കാരി അദിതി (149) ചാമ്പ്യനായത്.

പുരുഷ മെഡൽ പോരാട്ടത്തിൽ ഇന്ത്യക്കാരൻ ഓജസ് (150) പോളണ്ടിന്റെ ലൂകാസ് സിബിൽസ്കിയെയും (149) പരാജയപ്പെടുത്തി. മൂന്നു സ്വർണവും ഒരു വെങ്കലവുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്ക് തൊട്ടുപിറകിൽ മൂന്നു മെഡലുകളുമായി ദക്ഷിണ കൊറിയയുണ്ട്. മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.

Tags:    
News Summary - World Archery Championships 2023: Aditi Gopichand Swami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.