ലോക ചെസ് ചാമ്പ്യൻഷിപ് കൂടുതൽ ആവേശകരമായിക്കൊണ്ടിരിക്കുന്നു. ആറു റൗണ്ട് കഴിഞ്ഞപ്പോൾ റഷ്യയുടെ ഇയാൻ നെപ്പോമ്നിയാഷിയും ചൈനയുടെ ഡിങ് ലിറെനും മൂന്നു വീതം പോയന്റ് നേടി ഒപ്പത്തിനൊപ്പം നിൽക്കുന്നു. ആറിൽ നാലു റൗണ്ടിലും റിസൽട്ട് ഉണ്ടായി എന്നതാണ് പ്രത്യേകത.
അഞ്ചാം റൗണ്ടിൽ നെപ്പോക്കായിരുന്നു മുൻതൂക്കമെങ്കിൽ തൊട്ടടുത്ത ഗെയിം ജയിച്ച് ലിറെൻ തിരിച്ചെത്തിയിരിക്കുന്നു. 3-3ലാണ് കാര്യങ്ങൾ. പുതിയ ലോക ജേതാവ് ആരെന്ന് ഒരു പ്രവചനം അസാധ്യമാക്കുന്ന തരത്തിലേക്ക് നീങ്ങുന്നു. ശനിയാഴ്ച റുയ് ലോപസ് ഓപണിങ്ങിൽ തുടങ്ങിയ അഞ്ചാം റൗണ്ടിൽ കണ്ടത് നെപ്പോയുടെ ആധിപത്യമായിരുന്നു. നൈറ്റിനെ നൈറ്റുകൊണ്ട് വെട്ടുന്നതിന് സാക്ഷിയായി.
അതിന് പകരം Qf6 നീക്കമായിരുന്നെങ്കിൽ ലിറെന് ഒരുപക്ഷേ തോൽവി ഒഴിവാക്കാമായിരുന്നു. തുടർച്ചയായ പിഴവുകളും താരത്തിൽ നിന്നുണ്ടായി. ലണ്ടൻ സിസ്റ്റം ഓപണിങ്ങായിരുന്നു ആറാം റൗണ്ടിൽ. ഇന്നലെ നെപ്പോ ജയിക്കാൻ അമിതശ്രമം നടത്തിയതായി തോന്നുന്നു. സമനിലക്കുവേണ്ടി കളിക്കേണ്ട സമയത്തുപോലും നെപ്പോയുടെ നീക്കങ്ങളിൽ അതാണ് കണ്ടത്.
ലീഡ് കൂട്ടുകയെന്ന സമ്മർദം ഉണ്ടായിരിക്കാം. നെപ്പോയുടെയും ലിറെന്റെയും ഭാഗത്തുനിന്ന് കൃത്യതയില്ലാത്ത നീക്കങ്ങളും ഇന്നലെ കണ്ടു. വെള്ളക്കരുക്കളുമായി ലിറെൻ വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ലോക ജേതാവിനായുള്ള കാത്തിരിപ്പ് നീളുമെന്നു തന്നെയാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.