കഴിഞ്ഞ ദിവസം ബാഴ്സലോണയിൽ വെച്ച് ഡബ്ല്യൂ. ഡബ്ലൂ.ഇ സ്മാക്ക്ഡൗൺ സ്പെഷ്യൽ ഇവന്‍റ് അരങ്ങേറിയിരുന്നു. ബാഴ്സലോണ യുവ സൂപ്പർതാരം ലമീൻ യമാലും സഹതാരങ്ങളായ അലെജാണ്ട്രോ ബാൽഡെയും ഹെക്ടർ ഫോർട്ടും ഇവന്‍റ് കാണാനെത്തി.
ഷോയുടെ ഇടയിൽ ഡബ്ല്യൂ. ഡബ്ലൂ.ഇ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ഗന്തർ കാണികളോട് സംസാരിക്കാനെത്തിയിരുന്നു. ബാഴ്സലോണയിൽ വെച്ച് നടക്കുന്ന ഇവന്‍റ് ആയതുകൊണ്ട് തന്നെ കാണികളിൽ കൂടുതലും ബാഴ്സ ആരാധകർ ആയിരിക്കുമെന്ന് വ്യക്തമാ. പിന്നാലെയാണ് കാണികളെ എല്ലാം കളിയാക്കികൊണ്ട് ഗനതറിന്‍റെ സംസാരം.
'ആകെ ഒരു നിരാശ മാത്രമെ ഉള്ളുവെന്നും, ഇവിടെ നിൽക്കുന്നതിന് പകരം മാഡ്രിഡിലായാൽ മതിയായിരുന്നു,' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത് കഴിഞ്ഞ് ഒരു നിമിഷത്തെ മൗനത്തിന് ശേഷം മാഡ്രിഡ് ഫാൻസിന്‍റെ ഒഫീഷ്യൽ വാചകമായ 'ഹലാ മാഡ്രിഡ്' എന്നും ഗന്തർ വിളിച്ചുപറഞ്ഞു. സ്പാനിഷ് ക്ലബ്ബായ ലാലീഗയിൽ ഇരു ടീമുകളും ചിരവൈരികളാണെന്നിരിക്കെയാണ് ഗന്തറിന്‍റെ ഈ പ്രവൃത്തി.
ബാഴ്സലോണയിൽ ചെന്ന് അവരുടെ കാണികളുടെ മുന്നിൽ ചെന്ന് ഹലാ മാഡ്രിഡെന്ന് വിളിച്ചു പറഞ്ഞ ഗന്തറിന്‍റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഗന്തറിന്‍റെ ഏറ്റവും അടുത്ത് തന്നെയായിരുന്നു ബാഴ്സ താരങ്ങളായ യമാലും ബാൽഡെയും ഹെക്ടർ ഫോർട്ടുമുണ്ടായിരുന്നത്. റയൽ മാഡ്രിഡ് ആരാധകരാണ് ഇത് ഏറ്റെടുത്തത്. ഗന്തറിനെ ഒരു യഥാർത്ഥ ആരാധകനായി മാഡ്രിഡ് ആരാധകർ കൂടെകൂട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.