തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ബി.എസ്.എന്‍.എല്ലിനെ ഒഴിവാക്കി സ്കൂളുകളില്‍ റെയില്‍ടെല്‍ കോര്‍പറേഷന്‍െറ കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍, വ്യാപക പരാതികള്‍ ഉയരുകയും സമയബന്ധിതമായി കണക്ഷന്‍ നല്‍കല്‍ പൂര്‍ത്തിയാക്കാതിരിക്കുകയുംചെയ്ത സാഹചര്യത്തിലാണ് ബി.എസ്.എന്‍.എല്ലിന്‍െറ കണക്ഷനുകള്‍ മതിയെന്ന തീരുമാനം. 12 ജില്ലകളിലെ ഹൈസ്കൂളുകളില്‍ 2016 ജനുവരി മുതല്‍ രണ്ട് എം.ബി.പി.എസ് വേഗമുള്ള റെയില്‍ടെല്‍ കോര്‍പറേഷന്‍ വി.പി.എന്‍ ഓവര്‍ ബ്രോഡ്ബാന്‍ഡ് നെറ്റ് കണക്ഷന്‍ നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. 2016 ആഗസ്റ്റ് 28 വരെ റെയില്‍ടെല്‍ കണക്ഷന്‍ നല്‍കിയ 1393 സ്കൂളുകളില്‍ ഈ കണക്ഷന്‍ തുടരും. പുതിയ തീരുമാനത്തോടെ അവശേഷിക്കുന്ന 1359 ഹൈസ്കൂളുകളില്‍ ബി.എസ്.എന്‍.എല്ലിന്‍െറ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ആണ് ലഭ്യമാക്കുക.
നേരത്തേ ഇന്‍സ്റ്റലേഷന്‍ ചാര്‍ജുള്‍പ്പെടെ ആദ്യവര്‍ഷം 28,000 രൂപ നല്‍കി ഇടുക്കി, വയനാട് ജില്ലകളൊഴികെയുള്ള ഹൈസ്കൂളുകളിലാണ് റെയില്‍ടെല്‍ കണക്ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. റെയില്‍ടെല്‍ സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കിയില്ല. വി.പി.എന്‍ അധിഷ്ഠിത ഇന്‍റര്‍നെറ്റിനു പകരം ഓപണ്‍ ഇന്‍റര്‍നെറ്റ് പ്രയോജനപ്പെടുത്തുകയാണെന്നും കണ്ടത്തെി. തുടര്‍ന്ന് ഐ.ടി@സ്കൂള്‍ ടെക്നിക്കല്‍ കമ്മിറ്റി നല്‍കിയ ശിപാര്‍ശ പ്രകാരമാണ് സര്‍ക്കാര്‍ ബി.എസ്.എന്‍.എല്‍ മതിയെന്ന തീരുമാനമെടുത്തത്. റെയില്‍ടെല്‍ കണക്ഷന്‍ നല്‍കാതിരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ എന്നിവിടങ്ങളില്‍ 10,000 രൂപയും ടാക്സും ഉള്‍പ്പെടുന്ന താരിഫില്‍ ബി.എസ്.എന്‍.എല്‍ നെറ്റ് കണക്ഷന്‍ നല്‍കും. നാലുമുതല്‍ എട്ടുവരെ എം.ബി.പി.എസ് വേഗമുള്ള പരിധിയില്ലാത്ത ഉപയോഗം സാധ്യമാകുന്ന സംവിധാനമാണിത്.
സ്കൂളുകള്‍ക്ക് ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനുള്ള മുഴുവന്‍ തുകയും ഐ.ടി@സ്കൂള്‍ നല്‍കും. ഇതിനു പുറമെ ഐ.ടി@സ്കൂള്‍ ബി.എസ്.എന്‍.എല്ലുമായി ചേര്‍ന്ന് പതിനായിരത്തോളം പ്രൈമറിഅപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് ഏര്‍പ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഡിസംബര്‍ അവസാനം വരെ 40 ശതമാനം സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഏര്‍പ്പെടുത്താന്‍ ബി.എസ്.എന്‍.എല്ലിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതിനകംതന്നെ ലക്ഷ്യം പൂര്‍ത്തീകരിച്ചു. 22 ദിവസത്തിനുള്ളില്‍ 3760 പ്രൈമറി സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് നല്‍കിക്കഴിഞ്ഞു.
2016 ഡിസംബറിനുള്ളില്‍ മുഴുവന്‍ സെക്കന്‍ഡറി സ്കൂളുകളിലും 5000 പ്രൈമറി സ്കൂളുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനം പൂര്‍ത്തിയാക്കാനുള്ള നടപടിക്രമങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.