കോഴിക്കോട്: ലോകനിലവാരത്തിലുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ നിർമിക്കാൻ സഹായമേകുന്ന ഇൻക്യുബേറ്റർ കോഴിക്കോട് സൈബർ പാർക്കിൽ തുടങ്ങുെമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ടുനിന്ന് ലോകോത്തര മൊബൈൽ ആപ്പുകൾ പുറത്തുവരുമെന്നും തൊണ്ടയാട് ബൈപാസിനരികിൽ സൈബർപാർക്കിലെ ആദ്യ കെട്ടിട സമുച്ചയമായ ‘സഹ്യ’ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വ്യവസായി കൂട്ടായ്മയായ ഇൻറർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒാഫ് ഇന്ത്യയാണ് (ഐ.എ.എം.എ.ഐ) ഇൻക്യുബേറ്റർ സൈബർ പാർക്കിൽ സ്ഥാപിക്കാനൊരുങ്ങുന്നത്. പുതിയ ആപ്ലിക്കേഷനുകൾ പരീക്ഷിക്കുന്നതിനും വിജയിക്കുന്ന ആപ്ലിക്കേഷനുകൾ ആഗോളതലത്തിൽ വിപണിയിലെത്തിക്കുന്നതിനും ഐ.എ.എം.എ.ഐയുടെ ഇൻക്യുബേറ്റർ സഹായിക്കും. പതിനായിരം ചതുരശ്ര അടി സ്ഥലം ഇതിനായി അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. പൊതു വൈഫൈ സൗകര്യമുള്ള ആദ്യ െഎ.ടി പാർക്കായി ഇൗ സൈബർ പാർക്കിനെ മാറ്റുെമന്നും അദ്ദേഹം പ്രഖ്യാപിച്ചു.
െഎ.ടി മുന്നേറ്റത്തിൽ കോഴിക്കോട് നിർണായക പങ്കുവഹിക്കാെനാരുങ്ങുകയാെണന്ന് െഎ.ടി വകുപ്പിെൻറകൂടി ചുമതലയുള്ള മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോടിനെ പ്രധാന ഐ.ടി കേന്ദ്രമാക്കി മാറ്റുന്നതിന് ഈ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഐ.ടി പാർക്കുകളെയും കേരള സ്റ്റാർട്ടപ് മിഷെൻറ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകളെയും ഏകോപിപ്പിക്കും. കണ്ണൂരും കാസർേക്കാട്ടും പുതിയ െഎ.ടി പാർക്കുകൾ സ്ഥാപിക്കും. അഞ്ച് വർഷത്തിനകം മലബാറിൽ ആയിരക്കണക്കിന് യുവാക്കൾക്ക് െഎ.ടി രംഗത്ത് ജോലി ലഭ്യമാക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു. ൈസബർ പാർക്കിന് പിന്നിൽ പ്രവർത്തിച്ചവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. െഎ.ടി സെക്രട്ടറി എം. ശിവശങ്കർ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എമാരായ എ. പ്രദീപ് കുമാർ, എം.കെ. മുനീർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കലക്ടർ യു.വി ജോസ് എന്നിവർ സംസാരിച്ചു. െഡപ്യൂട്ടി മേയർ മീര ദർശക്, ഒളവണ്ണ പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണി തുടങ്ങിയവർ പെങ്കടുത്തു. പി.ടി.എ റഹീം എം.എൽ.എ സ്വാഗതവും സൈബർ പാർക്ക് സി.ഇ.ഒ ഋഷികേശ് നായർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.