വാഷിങ്ടണ്‍: സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ചവറ്റുകൊട്ടകള്‍ പൊതു വൈഫൈ ഇന്‍റര്‍നെറ്റ് സ്റ്റേഷനുകളായി മാറുകയാണ് അമേരിക്കയില്‍. സൗരോര്‍ജ ചവറ്റുകൊട്ടകള്‍ സ്ഥാപിച്ച ബിഗ് ബെല്ലി സോളാര്‍ തന്നെയാണ് വൈഫൈ ഹോട്ട് സ്പോട്ട് സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സൗരോര്‍ജത്തിലൂടെ പ്രവര്‍ത്തിക്കുന്ന വൈഫൈ ഹോട്ട് സ്പോട്ട് ഇത്തരം ചവറ്റുകൊട്ടകളില്‍ സ്ഥാപിച്ച് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇത്തരം ചവറ്റുകൊട്ടകള്‍ കമ്പനി വികസിപ്പിച്ചുകഴിഞ്ഞു. വൈഫൈ ചവറ്റുകൊട്ടകള്‍ സ്ഥാപിച്ച് പൈലറ്റ് പഠനം നടത്താനൊരുങ്ങുകയാണ് കമ്പനി. ഇത് വിജയിച്ചാല്‍ അത്യാധുനിക ബിഗ് ബെല്ലി ചവറ്റുകൊട്ടകളുള്ള എല്ലാ സ്റ്റേഷനുകളിലും ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകും. പാഴ്വസ്തുക്കള്‍ നിറഞ്ഞ ഏതു ചവറ്റുകൊട്ടയാണ് കാലിയാക്കേണ്ടതെന്ന് കേന്ദ്രങ്ങളിലേക്ക് നിര്‍ദേശമത്തെിക്കാന്‍ കഴിയുന്ന, സൗരോര്‍ജത്തില്‍ പ്രവൃത്തിക്കുന്ന ആധുനിക ചവറു കാനുകള്‍ കമ്പനി നേരത്തേ നിര്‍മിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.