സെന്‍വാച്ച് രണ്ടാമനുമായി അസൂസ്

ആദ്യ സെന്‍വാച്ച് ഇറങ്ങി ഒരുവര്‍ഷത്തിനകം അടുത്ത സെന്‍വാച്ചുമായി അസൂസ് വന്നു. ‘അസൂസ് സെന്‍വാച്ച് 2’ എന്നാണ് പേര്. അണിയാവുന്ന ഉപകരണങ്ങള്‍ക്കായി ഗൂഗിള്‍ ഇറക്കിയ ആന്‍ഡ്രോയിഡ് വെയര്‍ എന്ന ഓപറേറ്റിങ് സിസ്റ്റമാണ് സെന്‍വാച്ച് രണ്ടാമന് ജീവനേകുന്നത്. 49 എം.എം വലിപ്പവും 22 എം.എം സ്ട്രാപ്പുമുള്ള ZenWatch 2 (WI501Q), 45 എം.എം വലിപ്പവും 18 എം.എം സ്ട്രാപ്പുമുള്ള ZenWatch 2 (WI502Q) എന്നിങ്ങനെ രണ്ട് മോഡലുകള്‍ ഉണ്ട്.

49x41 എം.എം, 45x37 എം.എം എന്നിങ്ങനെയാണ് യഥാക്രമം രണ്ടിന്‍െറയും ഡയല്‍ അളവ്. 18 തരത്തിലുള്ള സ്ട്രാപ്പുകളില്‍ ഇഷ്ടമുള്ളത് സില്‍വര്‍, ഗണ്‍മെറ്റല്‍, ഗോള്‍ഡ് നിറങ്ങളില്‍ ലഭിക്കും. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം.  മാഗ്നറ്റിക് ചാര്‍ജര്‍, പോറല്‍ വീഴാതിരിക്കാന്‍ കോര്‍ണിങ് ഗൊറില്ല ഗ്ളാസ് ത്രീയില്‍ നിര്‍മിച്ച മെറ്റല്‍ വാച്ച് ക്രൗണ്‍, ക്വാല്‍കോം പ്രോസസര്‍, അമോലെഡ് ഡിസ്പ്ളേ, ജല പ്രതിരോധം, വെല്‍നസ് ആപ്, ആക്ടിവിറ്റി ട്രാക്കര്‍, സ്മാര്‍ട്ട്ഫോണിലെ മുന്‍ പിന്‍ കാമറകള്‍ നിയന്ത്രിക്കാന്‍ റിമോട്ട് കാമറ സംവിധാനം എന്നിവയാണ് വിശേഷങ്ങള്‍. വിലയും എന്ന് വിപണിയിലത്തെുമെന്നും അറിവായിട്ടില്ല. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.