ടി.വിയെ പേഴ്സണല്‍ കമ്പ്യൂട്ടറും സ്മാര്‍ട്ട് ടി.വിയും ആക്കി മാറ്റാന്‍ പി.സി സ്റ്റിക്കുമായി ഇന്ത്യന്‍ കമ്പനി ഐബോള്‍ എത്തി. ‘ഐബോള്‍ സ്പ്ളെന്‍ഡോ’ എന്ന് പേരുള്ള ഇതിന് 8,999 രൂപയാണ് വില. ഓണ്‍ലൈനിന് പുറമേ കടകളിലും ജൂലൈ മുതല്‍ വാങ്ങാന്‍ കിട്ടും.
ടി.വിയുടെ എച്ച്.ഡി.എം.ഐ പോര്‍ട്ടില്‍ കുത്തിയാല്‍ മതി ടി.വിയെ പിസിയാക്കി മാറ്റാം. വിന്‍ഡോസ് 8.1 ഓപറേറ്റിങ് സിസ്റ്റമാണ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. കീശക്ക് ചേരുന്ന വിലയുള്ള ഇതില്‍ നാലുകോര്‍ ഇന്‍റല്‍ ആറ്റം പ്രോസസര്‍, രണ്ട് ജി.ബി റാം, ഇന്‍റല്‍ എച്ച്ഡി ഗ്രാഫിക്സ്, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, കൂട്ടണമെങ്കില്‍ മെമ്മറി കാര്‍ഡ് സ്ളോട്ട്, യു.എസ്.ബി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മള്‍ട്ടി ചാനല്‍ ഓഡിയോ പിന്തുണ എന്നിവയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.