യു.എസ്.ബി എല്‍ഇഡി ലൈറ്റുമായി ഷിയോമി

ഇന്ത്യക്കാരെ കൈയിലെടുത്ത ചൈനീസ് കമ്പനി ഷിയോമി യു.എസ്.ബി എല്‍ഇഡി ലൈറ്റുമായി വില്‍പന കൂട്ടാന്‍ ഇറങ്ങി. കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി 199 രൂപക്കാണ് വില്‍പന. നീല, വെള്ള നിറങ്ങളില്‍ ലഭിക്കും. നിലവില്‍ എല്ലായിടത്തുാ ലഭിക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ പോലെ തന്നെയാണ് ഇതും.

വളയുന്ന ഫ്രെയിമാണ്. ലാപ്ടോപിന്‍െറയടക്കം ഏത് യു.എസ്.ബി പോര്‍ട്ടിലും കുത്തി വെട്ടം കാണാം. യു.എസ്.ബി പോര്‍ട്ടുള്ള പവര്‍ബാങ്കിലും കുത്താം. 500 രൂപക്ക് മേല്‍ വാങ്ങിയാലേ സൗജന്യ ട്രാന്‍സ്പോര്‍ട്ടിങ് ഉള്ളൂ. അതിനാല്‍ ഒരു ലൈറ്റ് ഓണ്‍ലൈന്‍ വഴി വേണമെങ്കില്‍ 50 രൂപ കൂടുതല്‍ നല്‍കണം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.