സാഹസികത പകര്‍ത്താന്‍ പോളറോയ്ഡ് ക്യൂബ് പ്ളസ്

ക്യാമറകള്‍ക്കൊപ്പം കേട്ട് തഴമ്പിച്ച പേരുള്ള പോളറോയ്ഡ് കമ്പനി പുതിയ വയര്‍ലസ് ക്യാമറയുമായി എത്തി. ക്യൂബ് പ്ളസ് (Cube+) എന്നാണ് സാഹസികതക്ക് കൂട്ടാവുന്ന ഈ വൈ ഫൈ ക്യാമറയുടെ പേര്. കീശയില്‍ ഒതുങ്ങുന്ന ക്യൂബ് കാമറയുടെ പിന്‍ഗാമിയാണിത്. ആഗസ്റ്റ് മുതല്‍ 150 ഡോളറിന് (ഏകദേശം 10,000 രൂപ) വാങ്ങാന്‍ കിട്ടും. പിങ്ക്, പച്ച നിറങ്ങളിലാണ് ലഭിക്കുക. വൈ ഫൈ വഴി മാത്രമല്ല, സ്മാര്‍ട്ട്ഫോണുകും ടാബ്ലറ്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിന് ക്യൂബ് പ്ളസ് ആപ്പ് ആന്‍ഡ്രോയിഡ്, ഐഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ആര്‍ക്കും ഫോണ്‍ വഴി ക്യാമറ നിയന്ത്രിക്കാനും ഫോട്ടോകള്‍ സുഹൃത്തുക്കളുമായി പങ്കിടാനും കഴിയും.

100 ഡോളര്‍  വിലയുള്ള ഒറിജിനല്‍ ക്യൂബ് ക്യാമറയില്‍ ആറ് മെഗാപിക്സല്‍ ആയിരുന്നു സെന്‍സര്‍ എങ്കില്‍ ഇതില്‍ എട്ട് മെഗാപിക്സല്‍ ആക്കിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും. 124 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സാണ്. 32 ജി.ബി വരെ മൈക്രോ എസ്ഡി കാര്‍ഡിടാവുന്ന സ്ളോട്ട്, ആറര അടി വരെ ആഴമുള്ള വെള്ളത്തില്‍ വീണാലം വെള്ളം കയറില്ല്ള, ഒരു ക്ളിക്കിന് സ്റ്റില്‍ ഫോട്ടോള്‍ എടുക്കാനും രണ്ട് ക്ളിക്കിന് വീഡിയോ എടുക്കാനും കഴിയുന്ന ഒറ്റ ബട്ടണാണ്, ക്യാമറയില്‍ കാന്തമുള്ളതിനാല്‍ എല്ലാ ലോഹപ്രതലത്തിലും ഒട്ടിച്ചുവെക്കാം. ബൈക്കിന്‍െറ ഹാന്‍ഡിലില്‍വെച്ചും സാഹസിക സവാരി പകര്‍ത്താം. വാട്ടര്‍ പ്രൂഫ് കേസും സക്ഷന്‍ മൗണ്ടും ഉപയോഗിച്ച് സര്‍ഫിങ് ബോര്‍ഡിലും ഉറപ്പിച്ചുനിര്‍ത്തി ജലസാഹസികത ചിത്രീകരിക്കാം. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.