ഡച്ച് കമ്പനിയാണെങ്കിലും ഇന്ത്യക്കാരുടെ കൈത്തണ്ടകളില്‍ പറ്റിക്കൂടാന്‍ ഏറെ വിരുത് കാട്ടിയിട്ടുണ്ട് ടൈമെക്സ്. അതുകൊണ്ടാണ് സ്മാര്‍ട്ട്വാച്ചുകള്‍ നിരയായി ഇറങ്ങുന്ന ഇക്കാലത്തും പലരും ടൈമെക്സ് കൈയിലെടുക്കുന്നത്. ആഡംബരവാച്ചിന്‍െറ തിളക്കം പോരെന്ന് തോന്നിയാവണം കമ്പനി അടവുമാറ്റുന്നത്്. ഫിറ്റ്നസ് ട്രാക്കിങ്ങുള്ള മെട്രോപൊളിറ്റന്‍ പ്ളസ് (Metropolitan+) എന്ന അനലോഗ് വാച്ചുമായാണ് ഇന്ത്യക്കാരെ ആകര്‍ഷിക്കാനത്തെുന്നത്. ജീവിതശൈലി മാറ്റവും പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവരെയാണ് കമ്പനി ചാക്കിട്ടുപിടിക്കാനൊരുങ്ങുന്നത്.
ആണുങ്ങള്‍ക്കുള്ള ഈ വാച്ചിന് ഇ- റീട്ടെയിലറായ ആമസോണ്‍ ഇന്ത്യയില്‍ 9,995 രൂപയാണ് വില. കടകളില്‍ രണ്ടുമാസത്തിനുള്ളിലത്തെും. ആന്‍ഡ്രോയിഡ് ഫോണ്‍, ഐഫോണ്‍ എന്നിവയുമായി ചേര്‍ന്ന് ബ്ളൂടൂത്ത് വഴി പ്രവര്‍ത്തിക്കും. നടത്തം, പിന്നിട്ട ദൂരം, എരിയിച്ച കലോറി എന്നിവ കൃത്യമായി പരിശോധിച്ച് സ്മാര്‍ട്ട്ഫോണ്‍ ആപ്പില്‍ ഓര്‍ത്തുവെക്കും. പത്ത് മിനിട്ട് 50 മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ കിടന്നാലും അല്‍പം പോലും വെള്ളം കേറില്ളെന്നതാണ് പ്രത്യേകത. ഒന്നരവര്‍ഷം നിര്‍ത്താതെ ഊജമേകുന്ന ബാറ്ററിയാണ്. സില്‍വര്‍ കെയ്സും കറുത്ത ഡയലും കറുത്ത സ്ട്രാപ്പുമുള്ളത്, കറുത്ത കെയ്സും കറുത്ത ഡയലും ഓറഞ്ച് സ്ട്രാപ്പുമുള്ളത് എന്നിങ്ങനെ രണ്ട് തരത്തില്‍ ലഭിക്കും. രാത്രി വെളിച്ചത്തിന് ഇന്‍ഡിഗ്ളോ നൈറ്റ് ലൈറ്റുമുണ്ട്. 2014ല്‍ ജി.പി.എസ്, മ്യൂസിക് പ്ളെയര്‍, ഫിറ്റ്നസ് ട്രാക്കിങ്, എന്നിവയുള്ള ടൈമെക്സ് അയണ്‍മാന്‍ വണ്‍ ജിപി.എസ് പ്ളസ് വാച്ചിറക്കി കഴിവ് തെളിയിച്ചിട്ടുണ്ട് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.