2012ല്‍ ആദ്യ ത്രീഡി ടാബിറക്കിയ സൈ്വപ് ടെക്നോജീസ് മറ്റൊരു ടാബുമായി ആളെ തേടിയിറങ്ങി. സൈ്വപ് എക്സ് 703 എന്ന് പേരുള്ള ഇതിന് 7,499 രൂപയാണ് വില. 1280x800 പിക്സല്‍ റസലൂഷനുള്ള 10.1 ഇഞ്ച് ഐപിഎസ് ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 160 പിക്സല്‍ വ്യക്തത നല്‍കും. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, ആറു മണിക്കൂര്‍ നില്‍ക്കുന്ന 6000 എംഎഎച്ച് ബാറ്ററി, ത്രീജി (ഫോര്‍ജിയില്ല), വൈ ഫൈ, ബ്ളൂടൂത്ത്, ജിപിഎസ്, ഇരട്ട സിം, അരകിലോ ഭാരം എന്നിവയാണ് വിശേഷങ്ങള്‍. വെള്ളനിറത്തില്‍ മാത്രമാണ് ലഭ്യം. സ്നാപ്ഡീല്‍ വഴിയാണ് വില്‍പന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.