പിന്നില്‍ രണ്ട് കാമറയുമായി ‘ഹ്വാവെ ഓണര്‍ 8’

പിന്നില്‍ രണ്ട് കാമറകളുള്ള സ്മാര്‍ട്ട്ഫോണ്‍ അത്ര പുതുമയല്ളെങ്കിലും ഇവിടെ അല്‍പം വ്യത്യസ്തതയുണ്ട്. കാരണം മുന്‍ഗാമികള്‍ വ്യത്യസ്ത ശേഷിയുള്ള രണ്ട് കാമറകളാണ് പിന്നില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെങ്കില്‍ ഹ്വാവെ ഓണര്‍ 8ല്‍ 16 മെഗാപിക്സലിന്‍െറ രണ്ട് പിന്‍കാമറകളാണുള്ളത്. ഹ്വാവേ ഇത് ആദ്യമായല്ല രണ്ട് പിന്‍കാമറകളുള്ള ഫോണ്‍ ഇറക്കുന്നത്. നേരത്തെ ഹ്വാവെ പി 9, ഹ്വാവെ പി 9 പ്ളസ് എന്നിവയുടെ പിന്നില്‍ 12 മെഗാപിക്സലിന്‍െറ രണ്ട് കാമറകള്‍ കണ്ടിരുന്നു. എല്‍ജി ജി ഫൈവ് 16 മെഗാപിക്സല്‍, എട്ട് മെഗാപിക്സല്‍ ഇരട്ട പിന്‍കാമറ കാട്ടി അമ്പരപ്പിച്ചിട്ടുണ്ട്. എല്‍ജി എക്സ് കാം എന്ന മോഡലിലും 13 മെഗാപിക്സല്‍, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറയുണ്ടെന്നാണ് അറിവ്. സോളോയുടെ ബ്ളാക് സ്മാര്‍ട്ട്ഫോണിന്‍െറ പിന്നില്‍ 13 മെഗാപിക്സലിന്‍െറയും രണ്ട് മെഗാപിക്സലിന്‍െറയും രണ്ട് കാമറകള്‍ ഇടംപിടിച്ചിരുന്നു. രണ്ടാമത്തെ കാമറ ചിത്രമെടുക്കുന്നതിന് മുമ്പ് ഫോക്കസ് ചെയ്യാനും വസ്തുവിന്‍െറ ദൂരവും രൂപവും നിര്‍ണയിക്കാനുമാണ് ഉപയോഗിക്കുന്നത്. വരാനിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 7 പ്ളസിലും ഇരട്ട പിന്‍കാമറകള്‍ കാണുമെന്നാണ് സൂചനകള്‍. ഓണര്‍ എട്ടില്‍ ഇരട്ട എല്‍ഇഡി ഫ്ളാഷും ലേസര്‍ ഓട്ടോഫോക്കസുമുണ്ട്. 
എട്ട് മെഗാപിക്സലാണ് മുന്‍കാമറ, അതിവേഗ ചാര്‍ജിങ് സൗകര്യം, യു.എസ്.ബി ടൈപ്പ് സി പോര്‍ട്ട്, പിന്നില്‍ വിരലടയാള സ്കാനര്‍, ലോഹ ഫ്രെയിം, ഗ്ളാസിലുള്ള പിന്‍വശം, 7.45 എം.എം കനം, 1080x1920 പിക്സല്‍ റസലൂഷനുള്ള 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി സ്ക്രീന്‍, ഒരു ഇഞ്ചില്‍ 423 പിക്സല്‍ വ്യക്തത, 1.8 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, 128 ജി.ബി വരെ മെമ്മറി കാര്‍ഡിടാന്‍ സൗകര്യം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, സിമ്മും മെമ്മറി കാര്‍ഡുമിടാവുന്ന ഹൈബ്രിഡ് ഇരട്ട സിം സ്ളോട്ട്, 153 ഗ്രാം ഭാരം, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.2, എന്‍എഫ്സി, 3000 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ഏകദേശം 20,000 രൂപയുടെ മൂന്ന് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 23,000 രൂപയുടെ നാല് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 25,000 രൂപയുടെ നാല് ജി.ബി റാം, 64 ജി.ബി ഇന്‍േറണല്‍ മെമ്മറി പതിപ്പുകളാണ് ചൈനയില്‍ പുറത്തിറക്കിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ എന്നത്തെുമെന്ന് സൂചനയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.