കണ്ണിലുടക്കും അള്‍ട്രാബുക്കുകളുമായി അസൂസ്


ലാപ്ടോപുകള്‍ പലതും ഇറങ്ങുന്നുണ്ടെങ്കിലും സ്മാര്‍ട്ട്ഫോണുകളുടെ കുലംകുത്തിയൊഴുകലിനിടെ മുങ്ങിപ്പോകുകയാണ് പതിവ്. പഴയതുപോലെ ലാപ്ടോപുകള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നില്ല. എന്തെങ്കിലും അത്യാവശ്യം കാരണം തെരഞ്ഞുപിടിച്ച് വരുന്നവരാണ് ഇപ്പോള്‍ ലാപ്ടോപ് വാങ്ങുന്നത്. അതുകൊണ്ട് ലാപ്ടോപ് വിപണിയില്‍ മാന്ദ്യം പ്രകടമാണ്. എന്നിട്ടും എച്ച്.പി, ലെനോവോ, അസൂസ്, ഡെല്‍ എന്നിവ തരാതരം ലാപ്ടോപുകള്‍ ഇറക്കുന്നുമുണ്ട്. ഈ കൂട്ടത്തിലേക്ക് തയ്വാന്‍ കമ്പനി അസൂസിന്‍െറ സംഭാവനയാണ് സെന്‍ബുക് അള്‍ട്രാ പോര്‍ട്ടബിള്‍ ലാപ്ടോപുകള്‍ എന്ന അള്‍ട്രാബുക്കുകള്‍. ഒന്നല്ല, വിന്‍ഡോസ് പത്ത് ഓപറേറ്റിങ് സിസ്റ്റത്തിലുള്ള മൂന്നെണ്ണമാണ് അസൂസ് ഒറ്റയടിക്ക് രംഗത്തിറക്കിയത്. ലാപ്ടോപിനേക്കാള്‍ മെലിഞ്ഞതും സിഡി ഡ്രൈവില്ലാത്തതും ചലിക്കുന്ന ഭാഗങ്ങളില്ലാത്ത സോളിഡ് സ്റ്റേറ്റ് ഡ്രൈവുകള്‍ ഉപയോഗിക്കുന്നതുമാണ് അള്‍ട്രാബുക്കുകള്‍. സെന്‍ബുക് UX303UB, സെന്‍ബുക് UX305CA, സെന്‍ബുക് UX305UA എന്നിവയാണ് ഈ മൂന്ന് വീരന്മാര്‍. ആറാം തലമുറ ഇന്‍റല്‍ പ്രോസസര്‍, ലോഹത്തിന്‍െറ അഴക്, കൂടിയ ഭാഗത്ത് 0.7 ഇഞ്ച് കനം എന്നിവയാണ് പ്രത്യേകതകള്‍. മാര്‍ച്ച് നാല് മുതല്‍ വാങ്ങാന്‍ കിട്ടും. 

സെന്‍ബുക് UX303UB കൈയിലൊതുങ്ങുന്ന അള്‍ട്രാപോര്‍ട്ടബിള്‍ നോട്ട്ബുക്കാണ്. 1920x1080 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് എല്‍ഇഡി ബാക്ക്ലിറ്റ് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, 16: 9 അനുപാതത്തിലും 170 ഡിഗ്രിയുമുള്ള കാഴ്ച, 2.3 ജിഗാഹെര്‍ട്സ് 6200Uഇന്‍റല്‍ കോര്‍ i5 പ്രോസസര്‍, എട്ട് ജി.ബി റാം, ഒരു ടെറാബൈറ്റ് സാറ്റ ഹാര്‍ഡ് ഡ്രൈവ്, എന്‍വിഡിയ ജിഇ ഫോഴ്സ് 940 എം-ഇന്‍റല്‍ എച്ച്ഡി ഗ്രാഫിക്സ്, എച്ച്.ഡി വെബ് കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മൂന്ന് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ഒരു മിനി ഡിസ്പ്ളേ പോര്‍ട്ട്, ഒരു എച്ച്ഡിഎംഐ 1.4 പോര്‍ട്ട്, 50 വാട്ടവര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 71,490 രൂപ മുതലാണ് വില.
 


 സെന്‍ബുക് UX305CAയിലും 1920x1080 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് എല്‍ഇഡി ബാക്ക്ലിറ്റ് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്. 2.2 ജിഗാഹെര്‍ട്സ് ഇന്‍റല്‍ കോര്‍ m36y30 പ്രോസസര്‍, ഇന്‍റല്‍ 515 ഗ്രാഫിക്സ്, എട്ട് ജി.ബി റാം, ഹാര്‍ഡ് ഡിസ്കിന് പകരം 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എച്ച്.ഡി വെബ് കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, മൂന്ന് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ഒരു മിനി ഡിസ്പ്ളേ പോര്‍ട്ട്, ഒരു എച്ച്ഡിഎംഐ 1.4 പോര്‍ട്ട്, 44 വാട്ടവര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. 55,490 രൂപ മുതലാണ് വില. 

 സെന്‍ബുക് UX305UAക്ക് 3200x1800 പിക്സല്‍ റസലൂഷനുള്ള 13.3 ഇഞ്ച് എല്‍ഇഡി ബാക്ക്ലിറ്റ് ക്യുഎച്ച്ഡി ഡിസ്പ്ളേയാണ്. 170 ഡിഗ്രി തന്നെ കാഴ്ചാകോണ്‍. 2.5 ജിഗാഹെര്‍ട്സ് 6500U ഇന്‍റല്‍ കോര്‍ i7 പ്രോസസര്‍, ഇന്‍റല്‍ എച്ച്ഡി 520 ഗ്രാഫിക്സ്, എട്ട് ജി.ബി റാം, 512 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, എച്ച്.ഡി വെബ് കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, ഒരു യുഎസ്ബി 2.0 പോര്‍ട്ട്,  56 വാട്ടവര്‍ ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. കോര്‍ i5 ഉള്ള മോഡലിന് 74,190 രൂപയാണ് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.