സാഹസികര്‍ക്ക് കൂട്ടാവാന്‍ സ്മാര്‍ട്ട് വാച്ചുമായി കാസിയോ

ആഡംബര വാച്ചുകളും അല്ലാത്ത വാച്ചുകളും ഏറെയുണ്ട് ഈ ജപ്പാന്‍ കമ്പനിയുടെ കൈയില്‍. ഇപ്പോള്‍ അതൊന്നും അത്ര ഫാഷനല്ളെന്ന് മനസിലാക്കിയാകണം സ്മാര്‍ട്ട്വാച്ചുമായി കാസിയോ ആളെ പിടിക്കാന്‍ ഇറങ്ങിയത്. WSD-F10 എന്ന സ്മാര്‍ട്ട് ഒൗട്ട്ഡോര്‍ വാച്ചാണ് കാസിയോയുടെചൂണ്ടയിലെ ഇര. ജനുവരില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുറത്തുകാട്ടിയതാണ്. ആന്‍ഡ്രോയിഡ് വെയര്‍ ഒ.എസിലോടുന്ന വാച്ച് മാര്‍ച്ച് 25 മുതല്‍ വില്‍പന തുടങ്ങും. ആമസോണിലും കമ്പനി വെബ്സൈറ്റിലും ഗൂഗിള്‍ സ്റ്റോറിലും കിട്ടും. 500 ഡോളര്‍ (ഏകദേശം 32,000 രൂപ) ആണ് വില. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുമായി ചേര്‍ന്ന് ബ്ളൂടൂത്ത് വഴിയാണ് പ്രവര്‍ത്തനം.  ആപ്പിള്‍ ഐഫോണുമായി ചേരില്ല. പ്ളാസ്റ്റിക് ഫ്രെയിമാണ്. ടൂള്‍, ആപ്പ് എന്നിവ എടുക്കാന്‍ ബട്ടണുണ്ട്.

 ട്രക്കിങ്, സൈക്ളിങ്, ഫിഷിങ് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തി ശേഖരിച്ചുവെക്കാന്‍ ആപ്പുണ്ട്. 320 x 300 പിക്സല്‍ റസലുഷനുള്ള 1.32 ഇഞ്ച് രണ്ട് അടുക്ക് (ഡ്യൂവല്‍ ലെയര്‍) ഡിസ്പ്ളേയാണ്. കളര്‍ എല്‍സിഡി ഡിസ്പ്ളേയും മോണോ ക്രോം ബ്ളാക് ആന്‍ഡ് വൈറ്റ് ഡിസ്പ്ളേയും തെരഞ്ഞെടുക്കാം. അതിനാല്‍ ബാറ്ററി ചാര്‍ജ് കളയാതിരിക്കാന്‍ മോണോക്രോം ഡിസ്പ്ളേയിലേക്ക് മാറാം. നല്ല സൂര്യപ്രകാശത്തിലും വ്യക്തമായ കാഴ്ച ലഭിക്കും. ഡിജിറ്റല്‍, അനലോഗ് വാച്ച് സ്ക്രീനുകള്‍ ഇഷ്ടംപോലെ തെരഞ്ഞെടുക്കാം.

മഴവെള്ളം വീണാല്‍ ഏശില്ല. 50 മീറ്റര്‍ വരെ ആഴത്തിലും വെള്ളത്തെ പ്രതിരോധിക്കും. താഴെവീണാലും വന്‍ കുലുക്കം തട്ടിയാലും ഒന്നും പറ്റാത്ത സൈനിക നിലവാരത്തിലുള്ള രൂപകല്‍പനയാണ്. പൊടിയും ഒന്നും ചെയ്യില്ല. ഒരു ദിവസം നില്‍ക്കുന ലിതിയം അയണ്‍ ബാറ്ററിയാണ്. വാച്ച് മാത്രമായി ഉപയോഗിച്ചാല്‍ ചാര്‍ജ് ഒരുമാസം നില്‍ക്കും. ഓറഞ്ച്, കറുപ്പ്, പച്ച, ചുവപ്പ് മെറ്റാലിക്ക് നിറങ്ങളില്‍ ലഭ്യം. സാഹസികത പകര്‍ത്താനുള്ള Casio Exilim EXFR100  എന്ന ആക്ഷന്‍കാമറയുടെ വ്യൂ ഫൈന്‍ഡറായി പ്രവര്‍ത്തിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.