നോക്കിക്കോ, നോക്കിയ താമസിയാതെ തിരിച്ചെത്തും

ഒരു കാലത്ത് ഇന്ത്യക്കാര്‍ ഹൃദത്തില്‍ സൂക്ഷിച്ചിരുന്ന പേരായ നോക്കിയ ഫോണ്‍ ഉല്‍പാദനം നിര്‍ത്തിയത് പലരെയും സങ്കടപ്പെടുത്തിയിരുന്നു. പഴയ നോക്കിയ ഫോണുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അവര്‍ക്ക് സന്തോഷിക്കാം. നോക്കിയ മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ് കച്ചവടവുമായി തിരിച്ചത്തെുന്നു. 
ഫോക്സ്കോണ്‍ ടെക്നോളജി ഗ്രൂപ്പിന്‍റെ ഉപ കമ്പനിയായ എഫ്ഐഎച്ച് മൊബൈലും മൈ¤്രകാസോഫ്റ്റില്‍നിന്ന് നോക്കിയയുടെ ഫീച്ചര്‍ ഫോണ്‍ ബിസിനസ് വാങ്ങും. നോക്കിയ ടെക്നോജീസും ഫിന്‍ലന്‍ഡില്‍ രൂപവത്കരിച്ച പുതിയ കമ്പനിയായ എച്ച്എംഡി ഗ്ളോബലും ചേര്‍ന്ന് നിര്‍മാണ, വിതരണ സഹായങ്ങള്‍ നല്‍കും. ഇതിനായി 35 കോടി ഡോളര്‍ മുതല്‍മുടക്കും. 10 വര്‍ഷത്തേക്കാണ് മൊ¥ൈബല്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കുക. എല്ലാത്തരം നോക്കിയ ഫോണുകളും ടാബ്ലറ്റുകളും ഈ കമ്പനി നിര്‍മിക്കും. 
പുതിയ ഫോണ്‍ ആന്‍¤്രഡായ്ഡ് അധിഷ്ഠിതമായിരിക്കും. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. പുതിയ കമ്പനിയില്‍ നോക്കിയക്ക് ഓഹരി പങ്കാളിത്തം ഉണ്ടാവില്ല. കരാര്‍പ്രകാരം വില്‍പനയ്ക്ക് അനുസൃതമായി എച്ച്എംഡി നോക്കിയക്ക് റോയല്‍റ്റി നല്‍കും.എഫ്ഐഎച്ച് മൊബൈല്‍ ഹാനോയിലെ ഫാക്ടറിയും ഏറ്റെടുക്കും.
നോക്കിയയെ 2014 ലാണ്  720 കോടി ഡോളറിന് മൈ¤്രകാസോഫ്റ്റ് ഏറ്റെടുത്തത്. 1998 മുതല്‍ 2011 വരെ മൊബൈല്‍ ഫോണ്‍ വിപണിയിലെ അതികായരായിരുന്നു നോക്കിയ. എന്നാല്‍ ആന്‍ഡ്രോയിഡിന്‍െറയും ആപ്പിളിന്‍െറയും ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെയും കടന്നുവരവോടെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ നോക്കിയക്ക് കഴിഞ്ഞില്ല. 2006ല്‍ ചെന്നൈയില്‍ തുറന്ന നോക്കിയ ഫോണ്‍ നിര്‍മാണശാല 2014ല്‍ അടച്ചുപൂട്ടി. 2011 ല്‍ വിന്‍ഡോസ് ഓപറേറ്റിങ് ിസ്റ്റത്തില്‍ ഫോണ്‍ ഇറക്കി പരീക്ഷിച്ചെങ്കിലും വിജയിച്ചില്ല. മൈക്രോസോഫ്റ്റ് ഏറ്റെടുത്ത ശേഷം നോക്കിയ ലൂമിയ ഫോണ്‍ പേരുമാറ്റി മൈക്രോസോഫ്റ്റ് ലൂമിയ എന്നാക്കി മാറ്റിയെങ്കിലും വിജയം നേടിയില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.