കാത്തിരിപ്പിന് ഫലമുണ്ടായി. ഐഫോണ്‍ 7നും ഐഫോണ്‍ 7 പ്ളസിനുമൊപ്പം സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ച ആപ്പിള്‍ വാച്ച് രണ്ടാമന്‍ (സീരീസ് 2) ഇന്ത്യയിലിറങ്ങി. 32,900 രൂപയിലാണ് സ്മാര്‍ട്ട് വാച്ചിന്‍െറ വില ആരംഭിക്കുന്നത്. നൈക് പ്ളസ് പതിപ്പിനും ഇതേ വിലയാണ്. അലൂമിനിയം, സ്റ്റെയിന്‍ലസ് സ്റ്റീല്‍ 38 എംഎം, 42 എം എം കേസുള്ള മോഡലുകളാണുള്ളത്. ഏറ്റവും കൂടിയ സെറാമിക് കേസും സ്പോര്‍ട്സ് ബാന്‍ഡുമുള്ള 38 എംഎം ആപ്പിള്‍ വാച്ച് സീരീസ് 2 എഡിഷന്‍ പതിപ്പിന് 1.11 ലക്ഷം രൂപയാണ് വില. ഇതിന്‍െറ 42 എം.എം മോഡലിന് 1.15 ലക്ഷം നല്‍കണം. ആദ്യമിറങ്ങിയ ആപ്പിള്‍ വാച്ചിനെ പരിഷ്കരിച്ച് ഇപ്പോള്‍ സീരീസ് ഒന്ന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒന്നില്‍ അലൂമിനിയം കേസും സ്പോര്‍ട്സ് ബാന്‍ഡും ഉള്ള മോഡല്‍ മാത്രമാണുള്ളത്. 38 എംഎം ഡയലിന് 23,900 രൂപയാണ് വില. 42 എംഎം ഡയലിന് 25,900 രൂപയും നല്‍കണം.
പുതിയ പ്രോസസര്‍, ഹാര്‍ഡ്വെയര്‍ ശേഷി കൂടുതല്‍, 18 മണിക്കൂര്‍ നില്‍ക്കുന്ന ബാറ്ററി എന്നിവയാണ് സീരീസ് 2നുള്ള മെച്ചം. 50 മീറ്റര്‍ വരെ ആഴമുള്ള വെള്ളത്തിലും വെള്ളം കയറില്ളെന്നതാണ് രണ്ടിന്‍െറ പ്രധാന മേന്മ. അതുകൊണ്ട് വാച്ചുകെട്ടി നീന്താം. വെള്ളത്തിനടിയില്‍ ആയിരിക്കുമ്പോള്‍ ടച്ച് സംവിധാനം തനിയെ നിലക്കും. സ്പീക്കര്‍ ഉള്ളില്‍ കയറിയ വെള്ളം പുറത്തുകളയാന്‍ സഹായിക്കും. സീരീസ് ഒന്ന് വെള്ളം തെറിച്ചുവീണാല്‍ പ്രശ്നമില്ലാത്തതായിരുന്നു. വെറും ആപ്പിള്‍ വാച്ചുമായി സീരീസ് 1നുള്ള വ്യത്യാസം ഇരട്ട കോര്‍ പ്രോസസറാണ്. വാച്ച് ഒ.എസ് 3 ഓപറേറ്റിങ് സിസ്റ്റം, ജി.പി.എസ് ചിപ്, ആപ്പിള്‍ എസ് 1 പി ഇരട്ട കോര്‍ പ്രോസസര്‍, റെറ്റിന ഡിസ്പ്ളേ, ഫോഴ്സ് ടച്ച്, സഫയര്‍ ക്രിസ്റ്റര്‍ ഗ്ളാസ്, ഹാര്‍ട്ട്റേറ്റ് സെന്‍സര്‍, വ്യായാമത്തിന് വര്‍ക്കൗട്ട് ആപ്, പുതിയ വാച്ച് ഫേസുകള്‍ എന്നിവയാണ് സീരീസ് 2വിന്‍െറ മറ്റ് ഗുണങ്ങള്‍.
ആപ്പിളിന്‍െറ വയര്‍ലസ് ഹെഡ്ഫോണായ എയര്‍പോഡുമൊത്ത് പ്രവര്‍ത്തിക്കും. ഇതോടൊപ്പം 4.7 ഇഞ്ച് ഐഫോണ്‍ സെവന്‍ 32, 128, 256 ജി.ബി മോഡലുകളും ഇന്ത്യയില്‍ പുറത്തിറക്കി. 60,000, 70,000, 80,000 എന്നിങ്ങനെയാണ് യഥാക്രമം വില. അഞ്ചര ഇഞ്ച് ഐഫോണ്‍ സെവന്‍ പ്ളസ് 32 ജി.ബിക്ക് 72,000, 128 ജി.ബിക്ക് 82,000, 256 ജി.ബിക്ക് 92,000 എന്നിങ്ങനെയാണ് ഇന്ത്യയിലെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.