െഎസർ അവരുടെ പുതിയ പ്രെഡേറ്റർ ലാപ്ടോപ് അവതരിപ്പിച്ചു. ഗെയിമിങ്ങ് താൽപര്യമുള്ളവരെ ലക്ഷ്യം വെച്ചുള്ള ലാപിെൻറ മുഴുവൻ പേര്പ്രെഡേറ്റർ 21എക്സ് എന്നാണ്. ഗെയിമിങ് ലോകത്തുള്ളവർക്കായി നിർമിക്കുന്ന പ്രെഡേറ്ററിെൻറ വില കേട്ടാൽ ചിലപ്പോൾ ഞെട്ടിയേക്കാം. 6,99,999 രൂപയാണ് കൊടുക്കേണ്ടി വരിക.
2016ലായിരുന്നു പ്രെഡേറ്റർ ബെർലിനിൽ നടന്ന െഎ.എഫ്.എയിൽ െഎസർ ലോഞ്ച് ചെയ്തത്. ഡിസംബർ 18 മുതൽ ഫ്ലിപ്കാർട്ടിൽ നിന്നും താൽപര്യമുള്ളവർക്ക് വാങ്ങാം. പതിവ് പോലെ അമേരിക്കയെ അപേക്ഷിച്ച് ലാപിന് ഇന്ത്യയിൽ വില കൂടുതലാണ്. അവിടെ 8999 ഡോളർ നൽകിയാൽ മതി. (57700 രൂപ)
വാങ്ങിക്കുന്നവർക്ക് ലാപിെൻറ കൂടെ ഒരു കസ്റ്റം ഹാർഡ് ഷെൽ കാരിയിങ് കൈസ് കൂടി നൽകുമെന്ന് െഎസർ പറയുന്നു. വിലയ്ക്കനുസരിച്ചുള്ള ഗുണവും െഎസർ പ്രെഡേറ്ററിന് നൽകിയിട്ടുണ്ട്.
മനോഹരമായ വളഞ്ഞ 21 ഇഞ്ച് ഫുൾ എച്ച് ഡി അൾട്രാ വൈഡ് ഡിസ്പ്ലേയാണ് ലാപ്ടോപിെൻറ ഏറ്റവും വലിയ പ്രേത്യകത. ജി സിൻസ് സപ്പോർട്ടും നൽകിയിട്ടുണ്ട്. 21:9 ആസ്പക്ട് റേഷ്യോയോടുകൂടിയ ഡിസ്പ്ലേക്ക് 2560*1080 പിക്സൽ വ്യക്തതയുണ്ട്. ഏഴാം ജനറേഷനിലുള്ള ഇൻറൽ കോർ െഎ 7 പ്രൊസസറാണ് ഗെയിമിങ്ങ് ലാപ്ടോപിന് നൽകിയിരിക്കുന്നത്. രണ്ട് എൻവിഡിയ ജിഫോഴ്സ് ജി.ടി.എക്സ് 1080 ഗ്രാഫിക്സ് കാർഡുകൾ ഗെയിമിങ്ങിന് കൂടുതൽ മിഴിവേകും.
64 ജിബി ഡി.ഡി.ആർ4–2400 റാമാണ് പ്രെഡേറ്ററിന്. കൂടെ നാല് 512 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവുകളും നൽകിയിട്ടുണ്ട്. ഒരു ടി.ബി ഹാർഡ് ഡ്രൈവും കരുത്ത് പകരും. പ്രെഡേറ്ററിെൻറ മറ്റൊരു പ്രത്യേകതയായി കമ്പനി അവകാശപ്പെടുന്നതാണ് അതിെൻറ യു.എസ്.ബി ടൈപ്പ് സിയിൽ ഉള്ള തണ്ടർബോൾട്ട് 3 സിസ്റ്റമാണ്, ഇതിെൻറ മികച്ച ഡബിൾ ഷോട്ട് പ്രോ ടെക്നോളജി നെറ്റ്വർക് കണക്ഷൻ കൂടുതൽ മികവുറ്റതും വേഗതയേറിയതുമാക്കുമത്രെ.
വിൻഡോസ് 10 ഒാപറേറ്റിങ് സിസ്റ്റമാണ് പ്രെഡേറ്ററിന്. മുൻകാമറയിലൂടെ വിൻഡോസ് ഹലോ സപ്പോർട്ടും നൽകിയിട്ടുണ്ട്. ലാപ് ടോപിന് 8.5 കിലോഗ്രാം ഭാരമുണ്ട്. പ്രെഡേറ്ററിനെകൂളായി സൂക്ഷിക്കാൻ അഞ്ച് ഫാനുകളാണ് െഎസർ നൽകിയത്. അതിൽ മൂന്നെണ്ണം ഏറോ ബ്ലേഡുകൾ അടങ്ങിയതാണ്. ഒമ്പത് കൂളിങ്ങ് പൈപ്പുകളും െഎസറിെൻറ ഡസ്റ്റ് ഡിഫൻഡറും കൂൾബൂസ്റ്റ് ആപ്പുകളുമൊക്കെയാവുേമ്പാൾ എത്ര നേരം ഗെയിം കളിച്ചാലും ചിൽഡ് ആയിരിക്കും നമ്മുടെ പ്രെഡേറ്റർ 21എക്സ്.
ആകർഷകമായ ചെറി എം.എക്സ് ബ്രൗൺ കീകളോടുകൂടിയ ഫീൾ സൈസുള്ള മെക്കാനിക്കൽ ബാക്ക്ലിറ്റ് കീബോർഡും കൺവേർട്ട് ചെയ്യാൻ കഴിയുന്ന ടച്ച്പാഡും പ്രെഡേറ്ററിനുണ്ട്. രണ്ട് യു.എസ്.ബി 2 പോർട്ടുകൾ, 2 യു.എസ്.ബി 3, പോർട്ടുകൾ ഒരു എച്ച.ഡി.എം.െഎ പോർട്ട്, ഒരു എസ് ഡി കാർഡ് റീഡർ, ഒരു യു.എസ്.ബി ടൈപ് സി തണ്ടർബോൾട്ട് 3 പോർട്ടും ഗെയിമിങ്ങ് ലാപിനുണ്ട്. ആറ് സ്റ്റീരിയോ സ്പീക്കറുകൾ അതിൽ നാലെണ്ണം റെഗുലറും രണ്ടെണ്ണം സബ്വൂഫറും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.