40 ദിന ബാറ്ററി ജീവിതവുമായി ഹ്വാമിയുടെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിലേക്ക്. ആമസ്ഫിറ്റ് സീരീസിലേക്ക് ബിപ് എസ് എന്ന പേരിലെത്തുന്ന പുതിയ മോഡൽ ജൂൺ മൂന്നിനായിക്കും ഇന്ത്യയിൽ അവതരിപ്പിക്കുക. ബജറ്റ് സ്മാർട്ട്വാച്ച് വിപണിയിൽ ഏറെ ആവശ്യക്കാരുള്ള മോഡലാണ് ആമസ്ഫിറ്റ്. 2000 എം.എ.എച്ച് ലിഥിയം-അയേൺ-പോളിമർ ബാറ്ററിയുള്ളതിനാൽ 90 ദിവസത്തെ സ്റ്റാൻഡ്ബൈയും ബിപ് എസ് നൽകും. അതേസമയം തുടർച്ചയായി ജി.പി.എസ് ഉപയോഗിക്കുകയാണെങ്കിൽ 22 മണിക്കൂർ മാത്രമായിരിക്കും ബാറ്ററി ലഭിക്കുക. രണ്ടര മണിക്കൂർ കൊണ്ട് വാച്ച് ചാർജ് ചെയ്യാനും സാധിക്കും.
1.28 ഇഞ്ചുള്ള ട്രാൻസ്ഫ്ലെക്ടീവ് കളർ ടി.എഫ്.ടി ഒാൾവൈസ് ഒാൺ ഡിസ്പ്ലേയാണ് ബിപ് എസിന്. 176 x 176 പിക്സൽ റെസൊല്യൂഷനുള്ള ഡിസ്പ്ലേക്ക് 2.5D കോർണിങ് ഗൊറില്ലാ ഗ്ലാസ് 3യുടെ സുരക്ഷയും ആൻറി-ഫിംഗർ പ്രിൻറ് കോട്ടിങ്ങുമുണ്ട്. പോളികാർബണേറ്റ് കൊണ്ട് നിർമിച്ച സ്മാർട്ട്വാച്ചിന് സിലിക്കൺ സ്ട്രാപ്സ് ആണ് നൽകിയിരിക്കുന്നത്.
നിരവധി വ്യത്യസ്ത സെൻസറുകളുമായാണ് ഹ്വാമിയുടെ ആമസ്ഫിറ്റ് ബിപ് എസ് എത്താൻ പോകുന്നത്. പിപിജി ബയോട്രാക്കിങ് ഒപ്റ്റിക്കൽ സെൻസർ, 3-ആക്സിസ് ആക്സിലറേഷൻ സെൻസർ, 3-ആക്സിസ് ജ്യോമെട്രിക് സെൻസർ എന്നിവ ബിപ് എസിലുണ്ട്. ബ്ലൂടൂത്ത് 5.0, ജി.പി.എസ്, ഗ്ലോനാസ്സ് എന്നീ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.
ആമസ്ഫിറ്റ് ഒാപറേറ്റിങ്ങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ബിപ് എസ്സിൽ 40ഒാളം വാച്ച് ഫേസുകളായിരിക്കും ഉണ്ടാവുക. ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള സ്റ്റൈലിൽ വാച്ചിെൻറ മുഖം അലങ്കരിക്കാം. നോട്ടിഫിക്കേഷനുകൾ, റിമൈൻഡറുകൾ, കാലാവസ്ഥാ പ്രവചനം തുടങ്ങിയ ഫീച്ചേർസിെൻറ കൂടെ അലാറം, മ്യൂസിക് കൺട്രോൾ സംവിധാനം എന്നിവയുമുണ്ടാകും.
പ്രധാനമായും നാല് കളറുകളിലായിരിക്കും ആമസ്ഫിറ്റ് ബിപ് എസ് ലഭ്യമാവുക. കാർബൺ ബ്ലാക്, വൈറ്റ് റോക്, റെഡ് ഒാറഞ്ച്, വാം പിങ്ക് എന്നിവയാണവ. അതേസമയം, വില 5000ത്തിന് അകത്തായിരിക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.