ഇരട്ട ഡിസ്​പ്ലേയുമായി അസൂസി​െൻറ പ്രികോഗ്​

ഇരട്ട ഡിസ്​​പ്ലേയുമായി അസൂസി​​െൻറ പ്രികോഗ്​ 2020ൽ വിപണിയിലെത്തും. കമ്പനിയുടെ ജനറൽ മാനേജർ റെക്​സ്​ ലിയാണ്​ പു തിയ ലാപ്​ടോപ്പ്​ വിപണിയിലെത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകിയത്​. 2018ൽ തായ്​വാനിലാണ്​​ ലാപ്​ടോപ്പിനെ ആദ്യ മായി അസൂസ്​ അവതരിപ്പിച്ചത്​. 2019ൽ വിപണിയിലെത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഇതുണ്ടായില്ല.

ടാബ്​ലെറ്റിന്​ സമാനമായ കൺവെർട്ടബിൾ ഡിസ്​പ്ലേയാണ്​ ലാപ്​ടോപ്പിനുണ്ടാവുക. 4 കെ. ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയാണ്​ ലാപ്​ടോപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. സെൻ ബുക്ക്​ പ്രോ ഡ്യുവോയിൽ ഉള്ള ഡിസ്​പ്ലേക്ക്​ സമാനമായിരിക്കും ഇത്​. ഡിസ്​പ്ലേയിൽ തൊടു​േമ്പാൾ പോപ്​.അപായി കീബോർഡ്​ വരുന്നതാണ്​ അസൂസിലെ സംവിധാനം.

ഇൻറലി​​െൻറ മോവിഡസ്​ വി.പി.യുവാണ്​ എ.ഐ അനുഭവത്തിനായി ഉൾപ്പെടുത്തിയിരുന്നത്​. നേര​ത്തെ മൈക്രോ സോഫ്​റ്റും ഡ്യുവൽ ഡിസ്​പ്ലേയുള്ള സർഫസ്​ നിയോ എന്ന ലാപ്​ടോപ്പ്​ അവതരിപ്പിക്കുമെന്ന്​ അറിയിച്ചിരുന്നു.

Tags:    
News Summary - ASUS Precog With Dual Displays To Hit-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.