സ്മാർട്ട് വാച്ച് വാങ്ങാം, സ്മാർട്ട് ആകാം; സ്മാർട്ട് വാച്ചും അതിന്‍റെ ഫീച്ചറുകളുമറിയാം

ടെക്നോളജിയുടെ അതിപ്രസരം നമ്മുടെയൊക്കെ നിത്യ ജീവിതത്തിൽ ഉടലെടുക്കുന്ന ഈ കാലത്ത് സ്മാർട്ട് വാച്ചുകൾക്ക് ഒരുപാട് പ്രധാനമുണ്ട്. സമയം നോക്കാൻ മാത്രം വാച്ച് ഉപയോഗിച്ചുകൊണ്ടിരുന്നതിൽ നിന്നും ടെക്നോളജി ലോകത്തെ ഒരു ഗെയി ചേഞ്ചർ തന്നെയാണ് സ്പമാർ വാച്ചുകൾ. കയ്യിലണിയാവുന്ന ഈ ഉപകരണത്തിൽ നമുക്ക് സ്മാർട്ട് ഫോണിൽ ലഭിക്കുന്ന ചില ഫീച്ചറുകൾ ലഭിക്കും. നമുക്ക് ഒരു പേഴ്സണൽ അസിസ്റ്റെന്‍റ്, ആരോഗ്യ അവസ്ഥ പറഞ്ഞുതരുന്ന ഒരു സഹായി, ഫിറ്റ്നസ് കോച്ച് എന്നിവരൊക്കെ ഉണ്ടാകുന്നത് പോലെയാണ് സ്മാർട്ട് വെച്ച്. നിങ്ങൾ ഒരു ടെക്നോളജയിൽ കൗതുകമുള്ള ആളാണോ, അല്ലെങ്കിൽ ഒരു ഫിറ്റ്നസ് 'ഫ്രീക്ക്' ആണോ, അതുമല്ലെങ്കിൽ നിത്യജീവിതത്തിൽ ചിട്ട ഏർപ്പെടുത്താൻ ആഗ്രഹമുള്ളയളാണെങ്കിൽ കൂടി നിങ്ങളെ സ്മാർട്ട് വാച്ചുകൾ സഹായിക്കും. വേഗത്തിൽ നീങ്ങുന്ന ഡിജിറ്റൽ യുഗത്തിൽ നിങ്ങളുടെ ലൈഫ് സ്റ്റൈല് മികച്ചതാക്കാൻ സ്മാർട്ട് വാച്ചിന് മികച്ച ഒരു കമ്പാനിയൻ ആകാൻ സാധിക്കും. 3,000 രൂപക്ക് താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1) മാക്സിമ മാക്സ് പ്രോ എക്സ് 6

1.7'' വലുപ്പത്തിൽ വരുന്ന ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിന്. ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യുന്ന സമാർട്ട് വാച്ചാണ് ഇത്. ഹാർട്ട് റേറ്റും ആക്ടിവിറ്റി ട്രാക്കിങും ഇതിൽ ലഭിക്കും. അതായത് നടത്തം ഓട്ടം, ക്ലൈമ്പിങ്, നീന്തൽ ഫുട്ബോൾ എന്നിവയെല്ലാം ട്രാക്ക് ചെയ്യാൻ ഇതിന് സാധിക്കും. ഫോൺ കോൾ ഇല്ലാതെ 10 ദിവസമാണ് ഇതിന്‍റെ ബാറ്ററി നിൽക്കുക. ഫോൺ കോൾ ഉണ്ടെങ്കിൽ മൂന്ന് ദിവസവും ബാറ്ററി ചാർജ് നിലനിൽക്കും. 


2) സെബ്രോണിക്സ് സെബ് ഫിറ്റ്

3.3 സെന്‍റിമീറ്റർ ടി-എഫ്.ടി കളർ ഡ്സിപ്ലേയാണ് ഈ സ്മാർട്ട് വാച്ചിന്‍റേത്. 30 ദിവസം വരെ ചാർജ് നിൽക്കും എന്നതാണ് ഇതിന്‍റെ പ്രത്യേകത. എന്നാൽ ഫോൺ വിളിക്കുന്ന ഓപ്ഷൻ ഉപയോഗിക്കുകയാണെങ്കിൽ 10 ദിവസമാണ് ചാർജ് നിലനിൽക്കുക. ബി.പി ഹാർട്ട് റേറ്റുമൊക്കെ മോണിറ്റർ ചെയ്യുമെങ്കിലും ഇത് മെഡിക്കൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല.



3) റെഡ്മി വാച്ച് ത്രീ

4.6 സെന്‍റിമീറ്റർ ഡിസ്പ്ലേയാണ് ഈ സ്മാര്ട്ട് വാച്ചിന്‍റേത്. 24 മണിക്കൂറും ഹെൽത്ത് മോണിറ്ററിങ് ഈ വാച്ചിൽ ലഭ്യമാണ്. നിങ്ങളുടെ സ്ട്രെസിന്‍റെ അളവ്, സ്ലീപ്പ് സൈക്കിൾ എനിനവയെല്ലാം ഈ വാച്ച് സ്മാർട്ട് വാച്ചിൽ അറിയാൻ സാധിക്കും. അൺ ലിമിറ്റഡ് വാരന്‍റി റെഡ്മി ഈ വാച്ചിന് നൽകുന്നുണ്ട്. ലിംഗഭേദമില്ലാതെ എല്ലാവർക്കും ചേരുന്ന രീതിയിലാണ് റെഡ്മി ഇതിനെ രൂപപ്പെടുത്തിയിരിക്കുന്നത്. 



4) ഫയർ- ബോൾട്ട് ഫീനിക്സ്

റൗണ്ട് ഷേപ്പിലുള്ള ഈ സ്മമാർട്ട് വാച്ച് ഒരു ഓൾ ഇൻ ഓൾ വാച്ചാണ്. എ.ഐ വാച്ച് അസിസ്റ്റന്‍റ് ഇതിൽ ലഭ്യമാണ്. നിങ്ങൾ നൽകുന്ന കമാന്‍റിന് അനുസരിച്ച് അത് ജോലി ചെയ്യുന്നതാണ്. സിംഗിൾ ചാർജിങ്ങിൽ ബ്ലൂട്ടൂത്ത് കാൾ ഇല്ലാതെ ഏഴ് ദിവസവും ബ്ര്ലൂട്ടൂത്ത് കാളിലൂടെ നാല് ദിവസവും ചാർജ് നിൽക്കുന്നതാണ്. ഹെൽത്ത് ട്രാക്കിങ്, സോഷ്യൽ മീഡിയ നോട്ടിഫിക്കേഷൻ, സ്പോർട്സ് ട്രാക്കിങ് എന്നിവയെല്ലാം ഇതിൽ ലഭ്യമാണ്.



 5) പ്രോ വാച്ച് zn

1,43 മീറ്റർ അമോൾഡ് ഡിസ്പ്ലേയാണ് ഈ പ്രോ വാച്ച് znന്‍റേത്. വ്യത്യസ്ത കായിക ശേഷിയും അക്സലറോമീറ്ററുമെല്ലാം ഇതിന്‍റെ പ്രത്യേകതയാണ്. ഹാർട്ട് റേറ്റ്, സ്ലീപ്പ്, സ്ട്രെസ് മാനേജ്മെന്‍റ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ ലഭ്യമാണ്. കറുത്ത നിറത്തിൽ വരുന്ന ഈ വാച്ച് പുരുഷൻമാർക്ക് വേണ്ടിയാണ് കമ്പനി ഡിസൈൻ ചെയ്തിരിക്കുന്നത്. 350 എം.എ. എച്ചിന്‍റെ ഹൈ കപ്പാസിറ്റി ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിന്‍റേത്. 


6) ബോട്ട് വേവ് എലവേറ്റ് സ്മാർട്ട് വാച്ച്

നിലവിൽ ഏറ്റവും മികച്ച ഗാഡജ്റ്റുകൾ അല്ലെങ്കിൽ മിനിമം ഗ്യാരണ്ടിയുള്ള ഗാഡ്ജറ്റുകൾ നൽകുന്ന കമ്പനിയാണ് ബോട്ട്. ബ്ലൂട്ടൂത്ത് വഴി കണക്ട് ചെയ്യുന്ന ഉപകരണമാണ് ഇത്. 4.9 സെന്‍റിമീറ്ററിൽ ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഇത് നൽകുന്നത്. ബ്ലൂടൂത്ത് വഴി ഫോൺ ചെയ്യാൻ സാധിക്കുന്ന ഈ സ്മാർട്ട് വാച്ചിൽ എ.ഐ വോയിസ് അസിസ്റ്റന്‍റും ലഭ്യമാണ്. യൂനിസെക്സ് ആയതിനാൽ തന്നെ ലിംഗഭേദമില്ലാതെ എല്ലാവർക്കും ഈ സ്റ്റൈലിഷ് സ്മാർട്ട് വാച്ച് ഇണങ്ങും. 


7) പെബിൾ ഗെയിം ഓഫ് ത്രോൺസ് ലിമിറ്റിഡ്

ഗെയിം ഓഫ് ത്രോൺസ് ആരാധകർക്കുള്ള ഒരു കിടിലൻ ഓപ്ഷനാണ് ഈ സ്മാർട്ട് വാച്ചുകൾ. ഗെയിം ഓഫ് ത്രോൺസിലെ തീമുകളും ഹൗസുകളും എല്ലാമാണ് ഇതിന്‍റെ തീം. 3.63 സെന്‍റിമീറ്റർ വരുന്നതാണ് ഇതിന്‍റെ അമോൾഡ് ഡിസ്പ്ലേ. ഹെൽത്ത് മോണിറ്ററിങ്ങും, ജി.പി.എസ്. ട്രാക്കറുമെല്ലാമുള്ള ഈ മോഡൽ ലിമിറ്റഡ് എഡിഷനാണ്. ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് ഇത് വാങ്ങാവുന്നതാണ്.ട


8) ഫയർ- ബോൾട്ട് ഗ്ലാഡിയേറ്റർ

1.96'' വലുപ്പമുള്ള ഡിസ്പ്ലേയിലാണ് ഇത് വരുന്നത്. 115ന് മുകളിൽ സ്പോർട്സ് മോഡുകൾ ഇതിൽ ലഭ്യമാണ്. നിങ്ങളുടെ ഹെൽത്തിനെ മുഴുവനായി മോണിറ്റർ ചെയ്യുവാൻ ഈ സ്മാർട്ട് വാച്ച് സഹായിക്കും. സക്വർ ഷേപ്പിൽ വളരെ സ്റ്റൈലിഷായ വാച്ചുകളാണിവ. വളരെ ഷാർപ്പായിട്ടുളള ഡിസ്പ്ലേ ഇതിന്‍റെ ഭംഗി കൂട്ടുന്നുണ്ട്.




Tags:    
News Summary - best smartwatch under 3000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.