സാഹസികർക്ക്​ കൈത്താങ്ങായി കാസിയോ സ്​മാർട്ട്​വാച്ച്​

50 മീറ്റർ ആഴമുള്ള വെള്ളത്തിലും മൈനസ്​ പത്ത്​ ഡിഗ്രി സെൽഷ്യസ്​ വരെ തണുപ്പിലും ഉശിരോടെ പ്രവർത്തിക്കുന്ന സ്​മാർട്ട്​ വാച്ചുമായി കാസിയോ. ഏകദേശം 26,000 രൂപ വിലയുള്ള PRO TREK വിഭാഗത്തിൽപെട്ട WSD-F20A സ്​മാർട്ട്​വാച്ചാണ്​ പരുക്കൻ സാഹചര്യങ്ങൾക്ക്​ കൂട്ടാവാനെത്തുന്നത്​. ഗൂഗിളി​​െൻറ വെയർ ഒ.എസിലാണ്​ പ്രവർത്തനം. 1.32 ഇഞ്ച്​ രണ്ട്​ പാളി ടി.എഫ്​.ടി എൽ.സി.ഡി (കളർ), മോ​േണാക്രോം എൽ.സി.ഡി (ബ്ലാക്ക്​ ആൻഡ്​ വൈറ്റ്​ ) ഡിസ്​​േപ്ലയാണ്​.

320x300 പിക്​സലാണ്​ റസലൂഷൻ. ബ്ലൂടൂത്ത്​ 4.1, വൈ ഫൈ, ഗ്ലോനാസ്​, ജി.പി.എസ്​, ഒാഫ്​ലൈൻ കളർ മാപ്​ എന്നിവയുണ്ട്​. 90 ഗ്രാമാണ്​ ഭാരം. ടൈംപീസ്​ മോഡിൽബാറ്ററി ഒറ്റചാർജിൽ ഒരുമാസം വരെ നിൽക്കും. ഡിജിറ്റൽ കോംപസ്​, അൾട്ടിമീറ്റർ, ബാരോമീറ്റർ, ആക്​ടിവിറ്റി ട്രാക്കർ, മൈക്രോഫോൺ എന്നിവയുണ്ട്​. 512 എം.ബി റാം, നാല്​ ജി.ബി ഇ​േൻറണൽ മെമ്മറി എന്നിവയാണ്​ മറ്റ്​ പ്രത്യേകതകൾ. ആൻഡ്രോയിഡ്​ 4.3 ഒ.എസ്​ മുതലും ​െഎഒ.എസ്​ 9.0 മുതലുള്ള ആൻഡ്രോയിഡ്​^​െഎഫോണുകളുമായി ചേർന്ന്​ പ്രവർത്തിക്കും. 

Tags:    
News Summary - Casio WSD F20A Smart watch -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.