കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ഡി.ജെ.ഐയുടെ റോണിൻ 4ഡി പുതിയ കാലത്തെ സാങ്കേതിക മാറ്റങ്ങളുടെ തുടർച്ചയാണ്. ഒരുപാട് പ്രവർത്തനങ്ങൾക്ക് ഒരു ഉപകരണം എന്ന ആശയത്തെ അർഥവത്താക്കുന്നതാണ് ഡി.ജെ.ഐയുടെ ഈ സിനിമ കാമറ. പ്രഫഷണലുകളെ ലക്ഷ്യമിട്ടുള്ള ഡി.ജെ.ഐയുടെ പുതിയ 4-ആക്സിസ് സ്റ്റെബിലൈസ്ഡ് ക്യാമറയാണ് റോണിൻ 4 ഡി. ഉയർന്ന നിലവാരമുള്ള വീഡിയോ റെക്കോർഡിങും സ്റ്റെബിലൈസേഷനും വയർലെസ് വീഡിയോ ട്രാൻസ്മിഷനും സംയോജിപ്പിക്കുന്ന 'ഓൾ ഇൻ വൺ' സിസ്റ്റമായാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
പുതിയ ഫുൾ-ഫ്രെയിം സെൻമുസ് X9 ജിംബൽ ക്യാമറ, 4 ആക്സിസ് സ്റ്റെബിലൈസേഷൻ സിസ്റ്റം, ലിഡാർ ഫോക്കസിങ് സിസ്റ്റം, വയർലെസ് വീഡിയോ ട്രാൻസ്മിഷൻ, കൺട്രോൾ സിസ്റ്റം എന്നിവയെല്ലാം ഒരു ഉൽപന്നത്തിൽ സംയോജിപ്പിക്കുന്ന ക്യാമറ സംവിധാനമാണ് ഡി.ജെ.ഐയുടെ റോണിൻ 4 ഡി. ഉപകരണങ്ങൾ സജ്ജമാക്കാൻ ചിലവഴിക്കുന്ന സമയം റോണിൻ 4 ഡിയുടെ വരവോടെ ഇല്ലാതാകും എന്നതിൽ സംശയമില്ല.
കാർബൺ ഫൈബർ, അലുമിനിയം മഗ്നീഷ്യം എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതാണ് റോണിൻ 4 ഡിയുടെ ബോഡി. ഡി.ജെ.ഐയുടെ മുൻനിര ഫുൾ-ഫ്രെയിം ക്യാമറയായ സെൻമുസ് എക്സ് 9 ആണ് റോണിൻ 4ഡിയിലും സജ്ജീകരിച്ചിരിക്കുന്നത്. DJI-യുടെ ഏറ്റവും പുതിയ ഇമേജ് പ്രോസസിങ് സിസ്റ്റമായ CineCore 3.0- ഇതിെൻറ സവിശേഷതയാണ്. 8K/75fps, 4K/120fps വീഡിയോ റെക്കോർഡിങ് റോണിൻ 4 ഡിയിലുണ്ട്. X9ന് 9സ്റ്റോപ്പ് ബിൽറ്റ് ഇൻ എൻ.ഡി ഫിൽട്ടറുകളുണ്ട്. ഭാരം കുറഞ്ഞ മോണോകോക്ക് കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഡി.എൽ മൗണ്ടുകൾ കൂടാതെ പരസ്പരം മാറ്റാവുന്ന മൗണ്ടുകളും ഡി.ജെ.ഐയുടെ റോണിൻ 4 ഡിയിലുണ്ട്.
മാന്വൽ അല്ലെങ്കിൽ ഓട്ടോഫോക്കസ് ലെൻസുകൾ ഉപയോഗിക്കുകയാണെങ്കിലും വയർലെസ് വഴി നിയന്ത്രിക്കാവുന്ന ഫോക്കസ് പുള്ളിങ്, ലിഡാർ ഫോക്കസ് സിസ്റ്റം, ഫോളോ ഫോക്കസ് ആക്റ്റീവ് ട്രാക്കിങ് പ്രൊ സംവിധാനം, 4 ആക്സിസ് ജിമ്പൽ, വീഡിയോ വയർലെസ് ട്രാൻസ്മിഷൻ നിയന്ത്രണം, 3.5 എം.എം ഹെഡ്സെറ്റ് , 3.5 എം.എം മൈക്രോഫോൺ ജാക്ക്, പവർ ഇൻപുട് പോർട്ട്, എസ്.ഡി.ഐ പോർട്ട്, 2 XLR പോർട്ടുകൾ എന്നിവയും റോണിൻ 4 ഡിയുടെ മാത്രം പ്രത്യേകതയാണ്. പ്രൊഫഷണലുകളെ മാത്രം ലക്ഷ്യമിട്ടുള്ളതാണ് റോണിൻ 4 ഡി എങ്കിലും ഇതിെൻറ ചെറു രൂപങ്ങളും സമീപ ഭാവിയിൽ പുറത്തിറങ്ങാൻ സാധ്യത ഉണ്ടന്നാണ് സാങ്കേതിക മേഖലയിലെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.