അമേരിക്കൻ ടെക് ഭീമനായ ഫേസ്ബുക്ക് അവരുടെ ഫസ്റ്റ് ജനറേഷൻ സ്മാർട്ട് ഗ്ലാസ് അവതരിപ്പിച്ചു. ലോക പ്രശസ്ത ബ്രാൻഡായ റേ-ബാനുമായി സഹകരിച്ചുകൊണ്ടാണ് ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ് വിപണിയിലെത്തിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ റേ-ബാൻ സ്റ്റോറീസ് എന്നാണ് സ്മാർട്ട് ഗ്ലാസുകളെ വിളിക്കുന്നത്.
യഥാർത്ഥ ഓഗ്മെൻറഡ് റിയാലിറ്റി അനുഭവം വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് അത്തരത്തിലുള്ള ഗെയിമുകളും കളിക്കാൻ സാധിക്കും. സംഗീതം കേൾക്കാനും കോളുകൾ എടുക്കാനും ഫോട്ടോകളും വീഡിയോകളും (30 സെക്കൻഡ് വരെ) പകർത്താനും സ്മാർട്ട് ഗ്ലാസ് അനുവദിക്കുന്നു. ഫ്രെയിമുകളുടെ മുൻവശത്ത് അഞ്ച് മെഗാപിക്സലുള്ള ഇരട്ട ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫി അല്ലെങ്കിൽ റെക്കോർഡിംഗ് നടക്കുന്നുവെന്ന് ചുറ്റുമുള്ളവരെ അറിയിക്കാൻ ക്യാമറകൾ ഓണായിരിക്കുമ്പോൾ ഒരു ക്യാപ്ചർ എൽഇഡി പ്രകാശിക്കുന്നതായിരിക്കും.
ഫോട്ടോകളും വിഡിയോകളും പകർത്താനും എളുപ്പവഴിയുണ്ട്. "ഹേ ഫേസ്ബുക്ക്, ടെയ്ക് എ ഫോട്ടോ/വിഡിയോ എന്ന് ലളിതമായി പറഞ്ഞാൽ സ്മാർട്ട് ഗ്ലാസ് പറയുന്നത് പോലെ ചെയ്യും. ഫേസ്ബുക്ക് വ്യൂ കമ്പാനിയൻ ആപ്പ് ഉപയോഗിച്ച് റേ-ബാൻ സ്റ്റോറീസിൽ പകർത്തിയ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും മറ്റുള്ളവരുമായി പങ്കിടാനും യൂസർമാർക്ക് കഴിയും. ഫോട്ടോകൾ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, മെസഞ്ചർ, ട്വിറ്റർ, ടിക്‌ടോക്ക്, സ്‌നാപ്ചാറ്റ്, മറ്റ് ആപ്പുകൾ എന്നിവയിൽ പങ്കിടുകയും ചെയ്യാം.
സ്മാർട്ട്‌ഫോണിലുള്ള ഏത് ആപ്പിൽ നിന്നും യൂസർമാരുടെ പ്രിയപ്പെട്ട സംഗീതവും പോഡ്‌കാസ്റ്റുകളും ഒക്കെ കേൾക്കാനായി ബിൽറ്റ്-ഇൻ ബ്ലൂടൂത്തും ഒാപൺ ഇയർ സ്പീക്കറുകളും സ്മാർട്ട് ഗ്ലാസിലുണ്ട്. റേ-ബാൻ സ്റ്റോറീസ് ഉപയോഗിച്ച് കോളുകൾ എടുക്കാനും കഴിയും. അതേസമയം, സ്വകാര്യതക്ക് ഏറെ പ്രധാന്യം നൽകിക്കൊണ്ടാണ് റേ-ബാൻ സ്റ്റോറി സ്മാർട്ട് ഗ്ലാസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നുണ്ട്..
ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് 20 കോമ്പിനേഷനുകളിലായി വ്യത്യസ്ത തരം ലെൻസുകളും ഫ്രെയിമുകളും തിരഞ്ഞെടുക്കാനുള്ള അവസരവുമുണ്ട്. റേ-ബാൻ സ്റ്റോറീസിെൻറ ആരംഭ വില 299 ഡോളറാണ് (ഏകദേശം 22,000 രൂപ). യുഎസ്, യുകെ, കാനഡ, ഇറ്റലി, അയർലൻഡ്, ഓസ്ട്രേലിയ തുടങ്ങി ആറ് രാജ്യങ്ങളിൽ സ്മാർട്ട് ഗ്ലാസുകൾ ലഭ്യമാകും. തിരഞ്ഞെടുത്ത റേ-ബാൻ സ്റ്റോറുകൾ, Ray-Ban.com എന്നിവ വഴിയും വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.