നൈറ്റ് കളർ വിഷൻ സിസിടിവി കാമറയുമായി ഗോദ്റെജ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പി​െൻറ മുൻ നിര കമ്പനിയായ ഗോദ്റെജ് ആൻഡ്​ ബോയ്സി​െൻറ ഭാഗമായ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷൻസ്​ പുതിയ സീത്രൂ കളര് എൻവി + എന്ന നൈറ്റ് കളർ വിഷൻ ലഭിക്കുന്ന സിസിടിവി കാമറ അവതരിപ്പിച്ചുകൊണ്ട് അവരുടെ സുരക്ഷാ ശ്രേണി വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യ സുരക്ഷ വർധിപ്പിക്കുമെന്ന് മാത്രമല്ല, ഇന്ത്യയിൽ തന്നെ നിർമിച്ച സിസിടിവി കാമറയായതിനാൽ ആശ്രയിക്കാവുന്നതും കൂടുതൽ ഈടു നിൽക്കുന്നതുമാണ്. ബ്ലാക്ക് ആൻഡ്​ വൈറ്റ് നല്കുന്ന ഐആർ കാമറ കളർ ഇമേജുകൾ നല്കുകയും ചെയ്യുന്നു.

ഇലക്ട്രോണിക്ക് സെക്യൂരിറ്റി പരിഹാര രംഗത്ത് കഴിഞ്ഞ രണ്ടു വര്ഷത്തിനിടെ ബിസിനസിൽ 50 ശതമാനം വളര്ച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സാങ്കേതിക സഹകരണങ്ങളിലൂടെ കാര്യക്ഷമത വർധിപ്പിക്കുകയും വീടുകളിലും വാണീജ്യ സ്ഥാപനങ്ങളിലും സുരക്ഷ പരിഹാരങ്ങളുടെ ആവശ്യകതയെകുറിച്ച് ബോധവല്കരിക്കുകയുമാണ് ലക്ഷ്യം. വ്യവസായ റിപ്പോർട്ട്​ അനുസരിച്ച് 2025ഓടെ സിസിടിവി വിപണിയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 11.66 ശതമാനമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.

2021ല് രാജ്യത്തുടനീളം വീടുകളിലും വാണീജ്യ സ്ഥാപനങ്ങളിലും സിസിടിവി സ്ഥാപിക്കുന്നതില് വന് കുതിപ്പുണ്ടായി.കുറ്റകൃത്യങ്ങള് തടയുന്നതില് നിര്ണായക പങ്കുവഹിക്കുന്നതിലും കുറ്റകൃത്യങ്ങളില് അന്വേഷണങ്ങളെ സഹായിക്കുന്നതിലും നിര്ണായക പങ്കുവഹിക്കുന്ന രീതിയിലാണ് സിസിടിവി കാമറകള് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഇന്റര്നെറ്റുമായി കണക്റ്റ് ചെയ്തതോടെ എവിടെയിരുന്നും തല്സമയം നിരീക്ഷിക്കാനാകുമെന്നത് ഉപയോക്താക്കള്ക്ക് സൗകര്യപ്രദമായി.

ഇൻഡോർ മിനി ഡോം കളർ കാമറ, ഔട്ട്ഡോർ ബുള്ളറ്റ് കളർ കാമറ എന്നിങ്ങനെ രണ്ടു വേരിയൻറുകളിൽ സീത്രൂ കളർ എൻവി+ ലഭ്യമാണ്. നൈറ്റ് കളർ വിഷൻ നല്കുന്നതാണ് സീത്രൂ കളര് എൻവി + ​െൻറ സവിശേഷത.

Tags:    
News Summary - Godrej Security Solutions launches SeeThru Color NV+ a color night vision CCTV camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.