ഫ്ലിപ്​ കാമറയുള്ള ലോകത്തിലെ ആദ്യത്തെ ടാബ്​ലെറ്റുമായി എച്ച്​.പി

ടാബ്​ലെറ്റ്​ വിപണയിലേക്ക്​ പുതിയ താരവുമായി എത്തുകയാണ്​ പ്രമുഖ ടെക്​ കമ്പനിയായ എച്ച്​.പി. മറ്റ് ബ്രാൻഡുകൾ വിപണയിലെത്തിച്ച​ ടാബുകളിൽ നിന്ന്​ 11 ഇഞ്ച്​ വലിപ്പമുള്ള എച്ച്​.പി ടാബ്​ വേറിട്ട്​ നിൽക്കുന്നത്​ അതി​െൻറ കാമറ സംവിധാനം കൊണ്ടാണ്​. ചില ഫോണുകളിൽ മുമ്പ്​ കണ്ട ഫ്ലിപ്​ കാമറ സെറ്റപ്പാണ്​ ടാബിൽ എച്ച്​.പി പരീക്ഷിച്ചിരിക്കുന്നത്​. 13 മെഗാപിക്​സലുള്ള ടാബി​ലെ പിൻകാമറ ഫ്ലിപ്​ ചെയ്​ത്​ മുന്നിലേക്ക്​ വന്ന്​ ഒരു വെബ്​ കാമറയോ, സെൽഫി കാമറയോ ആയി പ്രവർത്തിക്കും.

ഷവോമിയുടെ 'മി പാഡ്​ 5 സീരീസ്​, റിയൽമിയുടെ 'റിയൽമി പാഡ്​', മോട്ടറോളയുടെ മോട്ടോ ടാബ് ജി20, ടെക്​ഭീമൻ ആപ്പിളി​െൻറ പുതിയ ​െഎപാഡ്​ മിനി, മൈക്രോസോഫ്​റ്റ്​ സർഫൈസ്​ ഗോ 3 തുടങ്ങി സമീപകാലത്തായി നിരവധി ടാബ്​ലെറ്റുകളാണ് കിടിലൻ​​ സവിശേഷതകളോടെ ബ്രാൻഡുകൾ പ്രഖ്യാപിക്കുകയും വിപണയിലെത്തിക്കുകയും ചെയ്​തത്​​. അവയോട്​ മുട്ടാനാണ്​ എച്ച്​.പിയുടെ നീക്കം.


11 ഇഞ്ച്​ വലിപ്പമുള്ള 2160 x 1440p പിക്​സൽ റെസൊല്യൂഷനടങ്ങിയ ഐ.പി.എസ് എൽ.സി.ഡി ഡിസ്​പ്ലേയാണ് ടാബിന്​. കീബോർഡ്, എച്ച്​.പി ടിൽറ്റ്​ പെൻ​ പിന്തുണയുള്ള ടാബ്​ ​വിൻഡോസ്​ ഒാപറേറ്റിങ്​ സിസ്റ്റത്തിലാണ്​ പ്രവർത്തിക്കുന്നത്​. വിൻഡോസ്​ 11ലായിരിക്കും ടാബ്​ യൂസർമാർക്ക്​ ലഭിക്കുക. ഇന്റൽ പെന്റിയം സിൽവർ എൻ6000 എന്ന പ്രോസസ്സറാണ് കരുത്ത്​ പകരുന്നത്​. 4 ജിബി റാമും 128 ജിബി എൻവിഎംഇ സ്റ്റോറേജുമുണ്ട്​.


സ്റ്റോറേജ് വിപുലീകരണത്തിനായി മൈക്രോ എസ്ഡി സ്ലോട്ടോടെയാണ് ടാബ്​ വരുന്നത്. യുഎസ്ബി-സി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന 32.2Wh ബാറ്ററിയാണുള്ളത്​. കൂടാതെ, ഉപയോക്താക്കൾക്ക് ടാബുമായി ബന്ധിപ്പിക്കാൻ കഴിയുന്ന മറ്റ് ആക്‌സസറികളെയും യുഎസ്ബി-സി പോർട്ട് പിന്തുണയ്ക്കുന്നു. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ബ്ലൂടൂത്ത് 5.0, വൈഫൈ 6 എന്നിവയുമുണ്ട്​.

ഡിസംബറിൽ ലോഞ്ച്​ ചെയ്യാനുദ്ദേശിക്കുന്ന ടാബ്​ലെറ്റിന്​ 36,789 രൂപയാണ്​ വില. എന്നാൽ, കീബോർഡ്​ അടക്കമാണ്​ വാങ്ങുന്നതെങ്കിൽ 44,250 രൂപ നൽകേണ്ടി വരും. 

Tags:    
News Summary - HP 11-inch Tablet Is the Worlds First Tablet with a Flip Camera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.