ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ലെനോവ അവരുടെ സ്മാർട്ട് വാച്ച് പുറത്തിറക്കി. കിടിലൻ ഡിസൈനിൽ കുറഞ് ഞ വിലയിലൊരു സ്മാർട്ട് വാച്ച്, ഇതാണ് ലെനോവയുടെ പുതിയ ഉൽപന്നത്തിൻെറ പ്രധാന പ്രത്യേകത. 1.3 ഇഞ്ച് ഐ.പി.എസ് ഡിസ്പ്ലേയാണ് വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2.5ഡി കർവഡ് സർഫേസ് ഡിസൈനാണ് നൽകിയിരിക്കുന്നത്.
പെഡോമീറ്റർ, 24 മണിക്കൂർ ഹാർട്ട് റേറ്റ് മോണിറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവ വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ബാഡ്മിൻറൺ, ബാസ്ക്കറ്റ്ബാൾ, സൈക്ലിങ്, ഫുട്ബാൾ, റണ്ണിങ്, നീന്തൽ എന്നിവക്കായി സ്പോർട്സ് മോഡ് ഉണ്ട്.
കാലാവസ്ഥ പ്രവചനം, സേർച്ച് ഫോർ ഫോൺ, അലാറം റിമൈൻഡർ, സ്റ്റോപ്പ് വാച്ച്, സ്മാർട്ട് നോട്ടിഫിക്കേഷനും വാച്ചിലുണ്ട്. ഫ്ലിപ്കാർട്ടിലൂടെ വിൽപനക്കെത്തിച്ച വാച്ചിന് കേവലം 3,499 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.