ഗൂഗ്ൾ അസിസ്റ്റൻറിെൻറ പിന്തുണയിൽ ഇപ്പോഴിതാ ഇൗ നിരയിലേക്ക് ചൈനീസ് കമ്പനി ലെനോവോയും സ്മാർട്ട് ഡിസ്പ്ലേയുമായി വന്നു. എന്തു പറഞ്ഞാലും സ്ക്രീനിൽ മറുപടി കാട്ടിത്തരും. ഗൂഗ്ൾ അക്കൗണ്ടിൽ കയറി ഫോണിലെ ഗൂഗ്ൾ ഹോം ആപ്പുമായി കണക്ട് ചെയ്താൽ മതി പ്രവർത്തിക്കാൻ. ഹേ ഗൂഗ്ൾ, ഒാകെ ഗൂഗ്ൾ എന്നിവ പറഞ്ഞശേഷം ചെയ്യേണ്ടകാര്യം വ്യക്തമായി പറഞ്ഞാൽ മതി.
സ്മാർട്ട് സ്വിച്ചും ലൈറ്റുമാണെങ്കിൽ ഏത് മുറിയിൽ ലൈറ്റ് ഒാണാക്കണമെന്ന് പറഞ്ഞാലും നടക്കും. സെക്യൂരിറ്റി കാമറകളിലെ വീഡിയോ കാട്ടിത്തരാൻ പറഞ്ഞാലും നൽകും. ഇൗ ഡിസ്പ്ലേ നമ്മൾ പോകുന്നിടത്ത് െകാണ്ടുപോകാം. ഗൂഗിളിെൻറ വീഡിയോ ചാറ്റ് ആപായ ഡ്യുവോ വഴി വീഡിയോ കോളിങ്ങിനും സൗകര്യമുണ്ട്. ഗൂഗ്ളിെൻറ യൂ ട്യൂബ്, മാപ്, കലണ്ടർ, ഡ്യുവോ, ഫോേട്ടാസ് തുടങ്ങിയ സേവനങ്ങൾ ഇതിൽ ലഭിക്കും.
കാമറ, മൈക്രോഫോൺ, സ്പീക്കർ എന്നിവയുണ്ട്. രണ്ട് ജി.ബി മെമ്മറി, രണ്ട് 10 വാട്ട് സ്പീക്കറുകൾ, സുരക്ഷക്ക് പ്രൈവസി ഷട്ടറുള്ള അഞ്ച് മെഗാപിക്സൽ മുൻകാമറ എന്നിവയുമുണ്ട്. എട്ട് ഇഞ്ച് എച്ച്.ഡി (1280x800 പിക്സൽ റസലൂഷൻ), 10.1 ഇഞ്ച് ഫുൾ എച്ച്.ഡി (1920x1200 പിക്സൽ റസലൂഷൻ) മോഡലുകളിൽ ലെനോവോ സ്മാർട്ട് ഡിസ്പ്ലേ ലഭിക്കും.
ഒാൺലൈൻ വഴി വാങ്ങാം. എട്ട് ഇഞ്ചിന് 200 ഡോളറും (ഏകദേശം 13,700 രൂപ) 10 ഇഞ്ചിന് 250 ഡോളറും (ഏകദേശം 17,100 രൂപ) നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.