വാഹനാപകടങ്ങളുണ്ടാക്കുന്നതിൽ ഏറ്റവും വലിയ വില്ലനായി പരിഗണിക്കാവുന്ന ഒന്ന് ഉറക്കമാണ്. ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ ഇന്ത്യയിൽ ഇതുവരെ സംഭവിച്ച അപകടങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയില്ല. എന്നാൽ, ഡ്രൈവർമാർ ഉറങ്ങാൻ തുടങ്ങുേമ്പാൾ തന്നെ അവരെ ഉണർത്താനായി ഒരു സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ മിലിട്ടറി കോളജ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിങ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അഥവാ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം ഉറക്കംതൂങ്ങികളായ ഡ്രൈവർമാരെ അലാറമടിച്ച് ഉണർത്തും. അതിലൂടെ വാഹനാപകടങ്ങൾ കുറക്കാൻ സാധിക്കുമെന്നും ഗവേഷകർ ഉറപ്പുനൽകുന്നു. എ.ഐ അധിഷ്ഠിത അപകട നിവാരണ സംവിധാനം ഒരു പൈലറ്റ് പ്രൊജക്ടിന് കീഴിൽ മിലിട്ടറി കോളജ് വികസിപ്പിച്ചെടുത്തതാണ്. പൊതുജനങ്ങളിലേക്ക്എത്തിക്കാനായി ഡിവൈസ് തെലങ്കാന സർക്കാരിന് കൈമാറിയിട്ടുണ്ട്.
വാഹനത്തിന്‍റെ ഡാഷ് ബോർഡിലാണ് ഉപകരണം ഘടിപ്പിക്കേണ്ടത്. യാത്രക്കിടയിൽ ഡ്രൈവർമാരുടെ കണ്ണുകൾ സെൻസറുകൾ ഉപയോഗിച്ച് ഡിവൈസ് നിരീക്ഷിച്ചുകൊണ്ടേയിരിക്കും. അധിക സമയം കണ്ണുകൾ അടഞ്ഞുകിടക്കുകയാണെങ്കിൽ അലാറമടിയും. അതിലൂടെയാണ് അപകടം തടയുന്നത്. ഉപകരണത്തിന് പ്രവർത്തിക്കാൻ വാഹനത്തിന്‍റെ ബാറ്ററിയിൽ നിന്നും വളരെ കുറച്ച് പവർ മാത്രം ഉപയോഗിച്ചാൽ മതി എന്നതും പ്രത്യേകതയാണ്. സംസ്ഥാനത്തെ ലോറിയും ബസുകളുമടക്കമുള്ള വലിയ വാഹനങ്ങളിൽ ഡിവൈസ് ഉപയോഗിച്ച് തുടങ്ങാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.