ഷവോമിയുടെ എം.ഐ ബാൻഡ് 4ൽ കളർ ഡിസ്പ്ലേ ഉണ്ടാവുമെന്ന് ഉറപ്പാക്കി പുതിയ വീഡിയോ. കമ്പനി സി.ഇ.ഒ ലീ ജൂൺ ചൈനീസ് സേ ാഷ്യൽ മീഡിയ സൈറ്റായ വെബോയിൽ പങ്കുവെച്ച വീഡിയോയിലാണ് ബാൻഡ് 4നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട ത്. ബാൻഡ് 3യുമായി താരത്മ്യം ചെയ്യുേമ്പാൾ ചില നിർണായക മാറ്റങ്ങൾ ബാൻഡ് 4ൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്ന ത്.
എം.ഐ ബാൻഡ് 3യേക്കാളും വലിയ സ്ക്രീനായിരിക്കും ബാൻഡ് 4ന് ഉണ്ടാവുക. കളർ ഡിസ്പ്ലേയുമായി വിപണിയിലെത്തുന്ന ബാൻഡ് കൂടിയായിരിക്കുമിത്. കൂടുതൽ ബാറ്ററി ലൈഫും, എൻ.എഫ്.സി സപ്പോർട്ടും ബാൻഡ് 4ന് ഉണ്ടാവും. ഇതിനൊപ്പം കൂടുതൽ നിറങ്ങളിലുള്ള സ്ട്രാപ്പുകൾ ബാൻഡ് 4നൊപ്പം എത്തും.
ജൂൺ 11നാണ് ബാൻഡ് 4 ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. ചൈനയിൽ ഇന്ത്യൻ സമയം രാവിലെ 11.30നാണ് ബാൻഡിൻെറ പുറത്തിറക്കൽ ചടങ്ങ്. നേരത്തെ തന്നെ ഷവോമി ബാൻഡ് 4ൻെറ ചിത്രങ്ങൾ ചോർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.