അതുവരെയുണ്ടായിരുന്ന ഡിസൈൻ സമവാക്യങ്ങളെ പിഴുതെറിഞ്ഞ് മൈക്രോസോഫ്റ്റ് പുതിയ രൂപത്തിലും ഭാവത്തിലും വിൻഡോസിനെ അവതരിപ്പിച്ചത് 2015ൽ വിൻഡോസ് 10 ലോഞ്ചോടെ ആയിരുന്നു. എന്നാൽ, വിൻഡോസ് ഓപറേറ്റിങ് സിസ്റ്റത്തിെൻറ പുത്തൻ പതിപ്പ് അതിലും വലിയ മാറ്റങ്ങളുമായി എത്താൻ പോവുകയാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.
വലിയ മാറ്റങ്ങളോടെയാകും വിന്‍ഡോസിന്‍റെ പുതിയ പതിപ്പ് ഇറങ്ങുന്നതെന്ന് നാദെല്ല വെളിപ്പെടുത്തി. മൈക്രോസോഫ്റ്റിെൻറ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു വിൻഡോസിെൻറ പുത്തൻ പതിപ്പിെൻറ വരവ് സിഇഒ പ്രഖ്യാപിച്ചത്. ഫയൽ എക്‌സ്‌പ്ലോറർ, സ്റ്റാർട്ട് മെനു മുതൽ ആക്ഷൻ സെൻററിലടക്കം വലിയ ഡിസൈൻ വ്യത്യാസങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താൻ നാദെല്ല തയാറായില്ല. വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
വിൻഡോസ് ഡെവലപ്പർമാർക്കും ക്രിയേറ്റർമാർക്കും പുതിയ അവസരങ്ങളും വരുമാന മാർഗങ്ങളും തുറക്കുന്നതാകും പുതിയ പതിപ്പെന്ന് നാദെല്ല പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ പതിപ്പാണ് താൻ ഉപയോഗിക്കുന്നതെന്നും മികച്ച അനുഭവമാണ് ഇതു നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പുതിയ പതിപ്പ് പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.