വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ പുതിയ പതിപ്പ് വലിയ മാറ്റങ്ങളോടെ ഉടൻ പുറത്തിറങ്ങുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് ഉപയോക്താക്കൾ. മൈക്രോസോഫ്റ്റിന്‍റെ 'ബിൽഡ് 2021' ചടങ്ങിലായിരുന്നു പുത്തൻ പതിപ്പ് സംബന്ധിച്ച് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയുടെ പ്രഖ്യാപനം. വിൻഡോസിൽ കഴിഞ്ഞ പതിറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങൾക്ക് കാത്തിരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഇതുവരെ അപ്ഡേറ്റ് 'ഉടൻ' എന്ന് മാത്രം പറഞ്ഞിരുന്ന കമ്പനി ഒടുവിൽ പുതിയ വേർഷെൻറ ലോഞ്ച് ഡേറ്റ് കൂടി പുറത്തുവിട്ടിരിക്കുകയാണ്. ജൂൺ 24നായിരിക്കും വിൻഡോസിെൻറ പുതിയ വകഭേദം അടിമുടി മാറ്റത്തോടെ യൂസർമാർക്ക് വേണ്ടി അവതരിപ്പിക്കുക. വിൻഡോസിെൻറ ഒൗദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു ടീസർ വിഡിയോ അടക്കമാണ് പുതിയ (21H2) അപ്ഡേറ്റിെൻറ റിലീസ് ദിവസം പങ്കുവെച്ചത്. ജൂൺ 24ആം തീയതി അമേരിക്കൻ സമയം 11 AM-നാണ് മൈക്രോസോഫ്റ്റ് അവരുടെ വെർച്വൽ ഇവൻറ് സംഘടിപ്പിക്കുക. അത് ഇന്ത്യക്കാർക്ക് രാത്രി 8:30ന് മൈക്രോസോഫ്റ്റ് വെബ്സൈറ്റിലൂടെ തത്സമയം കാണാം.
I haven't been this excited for a new version of @Windows since Windows 95! Although I don't remember the box being that big. Make sure you save the date for June 24! #MicrosoftEvent https://t.co/j80Sh9rwos pic.twitter.com/XgfEI2qxqG
— Yusuf Mehdi (@yusuf_i_mehdi) June 2, 2021
2015ൽ വിൻഡോസ് 10ലൂടെ ആയിരുന്നു മൈക്രോസോഫ്റ്റ് ഡിസൈനിൽ ഇതിന് മുമ്പ് ഏറെ മാറ്റങ്ങൾ കൊണ്ടുവന്നത്. വിൻഡോസ് 11ലും അത്തരമൊരു രൂപമാറ്റം പ്രതീക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ഡിസൈനിലുള്ള ആക്ഷൻ സെൻററും മൈക്രോസോഫ്റ്റ് സ്റ്റോറും, യൂസർ ഇൻർഫേസിലെ പ്രധാന മാറ്റമായി വിൻഡോകൾക്കും മറ്റും റൗണ്ടഡ് കോർണറുകൾ, വിവിധ നിറത്തിലുള്ള െഎക്കണുകളുമായി പുതിയ ഫയൽ എക്സ്പ്ലോറർ, തുടങ്ങിയവ പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.