കൊച്ചി: സർഫേസ് പ്രോ സീരീസിലേക്ക് കരുത്തുറ്റ പുതിയ അവതാരവുമായി എത്തി മൈക്രോസോഫ്റ്റ്. സര്‍ഫേസ് പ്രോ 7 നേക്കാള്‍ ഇരട്ടിയിലധികം വേഗതയുള്ള സര്‍ഫേസ് പ്രോ 8- ആണ് വിപണിയിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. 1,04,499 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 8 ഫെബ്രുവരി 15 മുതല്‍ തിരഞ്ഞെടുത്ത റീട്ടെയില്‍, ഓണ്‍ലൈന്‍ പങ്കാളികള്‍വഴി ഉപഭോക്താക്കള്‍ക്കു ലഭിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 83,999 രൂപ മുതല്‍ വിലയുള്ള സര്‍ഫേസ് പ്രോ 7+ ഉം ഫെബ്രുവരി 15 മുതല്‍ ലഭ്യമാകും.
ജനറേഷന്‍ 11 ഇന്റല്‍കോര്‍ പ്രോസസ്സറുകള്‍, രണ്ട് തണ്ടര്‍ബോള്‍ട്ട് 4 പോര്‍ട്ടുകള്‍, 16 മണിക്കൂര്‍വരെ ബാറ്ററിലൈഫ്, വിന്‍ഡോസ് 11, ബില്‍റ്റ്-ഇന്‍ സ്ലിം പെന്‍ സ്റ്റോറേജും ചാര്‍ജിംഗും, ഐകണിക് കിക്ക്സ്റ്റാന്‍ഡും, വേര്‍പെടുത്താവുന്ന കീബോര്‍ഡ്, 4 കെ മോണിറ്ററുകള്‍, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡ്രൈവ്, 13 പിക്സല്‍ സെന്‍സ്, ഡോള്‍ബി വിഷന്‍, അഡാപ്റ്റീവ് കളര്‍ടെക്‌നോളജി, 5എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ, 10എംപി-4കെ റിയര്‍ഫേസിംഗ് ക്യാമറ, ഡോള്‍ബി അറ്റ്മോസ് സൗണ്ട്, ഡ്യുവല്‍ ഫാര്‍-ഫീല്‍ഡ്് സ്റ്റുഡിയോ മൈക്കുകള്‍ എന്നിവയാണ് പുതിയ സര്‍ഫേസ് പ്രോ 8 ന്റെ പ്രത്യേകതകള്‍
ഞങ്ങളുടെ എക്കാലത്തെയും ശക്തമായ പ്രോ ആയ പുതിയ സര്‍ഫേസ് പ്രോ 8 ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. വിന്‍ഡോസിന്റെ ഓരോ പുതിയ പതിപ്പും ഹാര്‍ഡ്‌വെയര്‍ നവീകരണത്തിന്റെ അടുത്ത തലമുറയെ അണ്‍ലോക്ക് ചെയ്യുന്നു. കഴിഞ്ഞ ഒരു ദശാബ്ദമായി സര്‍ഫേസ് മുന്‍പന്തിയിലാണ്. അത് പുതിയ അനുഭവങ്ങള്‍ക്ക് തുടക്കമിടുകയും പുതിയ വിഭാഗം ഡിവൈസുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നു മൈക്രോസോഫ്റ്റ് ഇന്ത്യ, ഡിവൈസസ് (സര്‍ഫേസ്) കണ്‍ട്രി ഹെഡ് ഭാസ്‌കര്‍ ബസു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.