മോട്ടറോള അവരുടെ പുതിയ ടാബ്‍ലറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം ടാബ്‍ലറ്റ് വിപണിയിലേക്ക് തിരിച്ചുവരുന്ന കമ്പനി മോട്ടോ ടാബ് ജി20 എന്ന ഒരു ബജറ്റ് ടാബാണ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. എട്ട് ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് ടാബിന് നൽകിയത്. കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയിലാണ് ടാബ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.
16:10 ആസ്പെക്ട് റേഷ്യോയോട് കൂടിയ 8 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ടാബിന്. 1280 x 800 പികസ്ൽ റെസൊല്യൂഷനുമുണ്ട്. 3 ജിബി LPDDR4x റാമും 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ടാബിൽ 2 ടിബി വരെയുള്ള എസ്.ഡി കാർഡ് ഇട്ട് സ്റ്റോറേജ് വർധിപ്പിക്കാം. മീഡിയടെക് ഹീലിയോ പി 22 ടി പ്രോസസറാണ് ജി20ക്ക് കരുത്ത് പകരുന്നത്. അതേസമയം, ടാബിൽ സിം കാർഡ് ഇടാനുള്ള സംവിധാനമില്ല. അതുകൊണ്ട് തന്നെ ഇൻറർനെറ്റ് കണക്ടിവിറ്റിക്ക് വൈ-ഫൈ അല്ലെങ്കിൽ ഫോണിലെ ഹോട്ട്സ്പോട്ടിനെ ആശ്രയിക്കേണ്ടിവരും.
ഡോള്‍ബി ഓഡിയോ പിന്തുണയുള്ള ജി20യിൽ 5MP-യുള്ള പിൻകാമറയും 2MP യുള്ള മുൻകാമറയുമാണുള്ളത്. രണ്ട് ദിവസം ബാറ്ററി ലൈഫ് തരുന്ന 51,000 എം.എ.എച്ച് ബാറ്ററി കരുത്തുമുണ്ട്. യു.എസ്.ബി ടൈപ് സി പോർട്ടിലൂടെ 10W ചാർജിങ് പിന്തുണയും നൽകിയിട്ടുണ്ട്. ആൻഡ്രോയ്ഡ് 11നെ അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് ആൻഡ്രോയ്ഡ് യൂസർ ഇൻറർഫേസാണ് ടാബിന്. കസ്റ്റം യൂ.െഎയും ബ്ലോട്ട്വെയറുകളും സ്റ്റോറേജ് കവരാത്തതിനാൽ യൂസർമാർക്ക് ആവശ്യത്തിന് റാമും സ്റ്റോറേജും ടാബിലുണ്ടാവും.
ഒക്ടോബർ രണ്ട് മുതൽ ഫ്ലിപ്കാർട്ടിൽ വിൽപ്പനക്കെത്തുന്ന ടാബിന് 10,999 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.