130 രൂപക്ക്​ 200 ചാനലുകൾ ലഭ്യമാക്കണമെന്ന്​ ട്രായ്

ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൂ​ടു​ത​ൽ ഗു​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) ഡി‌.​ടി.‌​എ​ച്ച് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. ഫ്രീ-​ടു-​എ​യ​ർ ചാ​ന​ലു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക​യും ബൊ​ക്കെ പേ ​ചാ​ന​ലു​ക​ളു​ടെ നി​ര​ക്ക് കു​റ​ക്കു​ക​യു​മാ​ണ്​ ചെ​യ്​​ത​ത്.

നേ​ര​ത്തേ 130 രൂ​പ​യു​ടെ നെ​റ്റ്‌​വ​ർ​ക്ക് ക​പ്പാ​സി​റ്റി ഫീ​സി​ൽ (എ​ൻ.​സി.​എ​ഫ്) ല​ഭ്യ​മാ​യ സൗ​ജ​ന്യ ചാ​ന​ലു​ക​ളു​ടെ എ​ണ്ണം 100 ആ​യി​രു​ന്നു. അ​ത് ഇ​പ്പോ​ൾ 200 ആ​ക്കി​യി​ട്ടു​ണ്ട്. പു​തി​യ വ്യ​വ​സ്ഥ​ക​ൾ 2020 മാ​ർ​ച്ച് ഒ​ന്നി​ന്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. നേ​ര​ത്തേ ഡി.‌​ടി.‌​എ​ച്ച്, കേ​ബി​ൾ ദാ​താ​ക്ക​ൾ‌​ക്ക് സൗ​ജ​ന്യ​മാ​യ 100 ചാ​ന​ലു​ക​ൾ കാ​ണാ​നാ​യി നി​കു​തി ഉ​ൾ​െ​പ്പ​ടെ 154 രൂ​പ ന​ൽ​ക​ണ​മാ​യി​രു​ന്നു. പു​തി​യ പ​രി​ഷ്ക​ര​ണ​ത്തി​ലൂ​ടെ 154 രൂ​പ​ക്ക്​ 200 ചാ​ന​ലു​ക​ൾ ല​ഭി​ക്കും.

ബൊ​ക്കെ പാ​യ്ക്കി​ൽ വ​രു​ന്ന പേ ​ചാ​ന​ലു​ക​ളു​ടെ പ​ര​മാ​വ​ധി നി​ര​ക്ക് 12 രൂ​പ​യി​ൽ കൂ​ട​രു​തെ​ന്നും ട്രാ​യ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. 2020 ജ​നു​വ​രി 15ന​കം സേ​വ​ന​ദാ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ വെ​ബ്‌​സൈ​റ്റി​ൽ പു​തു​ക്കി​യ നി​ര​ക്ക്​ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Tags:    
News Summary - New TV channel pricing: Trai mandates provision of 200 channels at Rs 153

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.