ചെറിയ വിലയ്​ക്ക്​ 2K ഡിസ്​പ്ലേയും വലിയ ബാറ്ററിയും; ആൻഡ്രോയ്​ഡ്​ ടാബ്​ലറ്റ്​ വിപണിയിലേക്ക്​ രണ്ടും കൽപ്പിച്ച്​ നോകിയ

ഒരുകാലത്ത്​ ഇന്ത്യക്കാർക്ക്​ മൊബൈൽ ഫോണെന്നാൽ​ നോകിയ മാത്രമായിരുന്നു. എന്നാൽ, ഫോണുകൾ സ്മാർട്ട്​ഫോണുകളായി രൂപാന്തരം പ്രാപിക്കാൻ തുടങ്ങിയതോടെ പതിയെ പതിയെ നോകിയ വിപണിയിൽ നിന്നും പുറത്താവാൻ തുടങ്ങി. സാംസങ്ങും ആപ്പിളും മുന്നിൽ നിന്ന്​ നയിച്ചപ്പോൾ മോട്ടറോള, എൽജി, സോണി തുടങ്ങിയ പല ബ്രാൻഡുകളും ശക്തമായ മത്സരം നൽകി സ്മാർട്ട്​ഫോൺ വിപണിയിൽ കുതിച്ചു. നോകിയ അതിനിടെ വിൻഡോസുമായി സഹകരിച്ച്​ ഒരു വിഫല ശ്രമവും നടത്തിയിരുന്നു. 

കാലങ്ങൾ കഴിഞ്ഞ്​ ചൈനീസ്​ ബ്രാൻഡുകൾ രംഗം കീഴടക്കാൻ ആരംഭിച്ചപ്പോൾ എച്ച്​.എം.ഡി ഗ്ലോബലി​െൻറ സഹായത്തോടെ നോകിയ ഒരു തിരിച്ചുവരവ്​ നടത്തി. ആൻഡ്രോയ്​ഡിനെ തന്നെ കൂട്ടുപിടിച്ചുള്ള അവരുടെ രണ്ടാം വരവ്​ പിഴച്ചില്ല എന്ന്​ പറയാം. സ്മാർട്ട്​ഫോണുകളിൽ മാത്രമായി ഒതുങ്ങാതെ സ്മാർട്ട്​ ടിവികളും ലാപ്​ടോപ്പുകളും കമ്പനി വിപണിയിലെത്തിച്ചു. ഇപ്പോൾ ടി20 എന്ന ടാബ്​ലറ്റും നോകിയ ലോഞ്ച്​ ചെയ്​തിരിക്കുകയാണ്​. ആപ്പിളും സാംസങ്ങും വാഴുന്ന ടാബ്​ലറ്റ്​ വിപണിയിൽ ബജറ്റ്​ ടാബ്​ അവതരിപ്പിച്ചുകൊണ്ടാണ്​ നോകിയ തുടക്കം കുറിച്ചിരിക്കുന്നത്​.

നോകിയ സ്മാർട്ട്​ഫോണുകൾ പിന്തുടർന്ന്​ പോരുന്ന അതേ ഡിസൈനാണ്​ ടി20 ടാബ്​ലറ്റിനും എന്ന്​ പറയാം. സോഫ്​റ്റും റൗണ്ടഡുമായ കോർണറുകളും എഡ്​ജുകളുമാണ്​ ടാബിന്​. ഒറ്റ ക്യാമറ മൊഡ്യൂളും മധ്യഭാഗത്ത് ഒരു നോക്കിയ ബ്രാൻഡിംഗും ഉള്ള വൃത്തിയുള്ള ബാക്ക് പാനലാണ്​ ടാബിന്​. 465 ഗ്രാം ഭാരമുള്ള ടാബി​െൻറ തിക്​നസ്​ 7.8 എംഎം ആണ്​.


ടാബിൽ ഏറ്റവും എടുത്തുപറയേണ്ടത്​ ഡിസ്​പ്ലേ തന്നെയാണ്​. 10.4 ഇഞ്ച്​ വലിപ്പമുള്ള ​െഎ.പി.എസ്​ എൽ.സി.ഡി ഡിസ്​പ്ലേയുടെ റെസൊല്യൂഷൻ 2കെയാണ് (2000 x 1200പിക്​സൽസ്​)​. ഡിസ്​പ്ലേയ്​ക്ക്​ ബ്രൈറ്റ്​നസ്​ ബൂസ്റ്റ്​ സവിശേഷത കൂടിയുണ്ട്​. അത് പരമാവധി 400 നിറ്റ്​സ്​ വരെ​ തെളിച്ചത്തിൽ ഡിസ്​പ്ലേയെ എത്താൻ പ്രാപ്തമാക്കും. ഡിസ്​പ്ലേയ്​ക്ക്​ സുരക്ഷയായി കട്ടിയുള്ള ഗ്ലാസാണ്​ നൽകിയിരിക്കുന്നതെന്നും നോകിയ അവകാശപ്പെടുന്നുണ്ട്​. എന്നാൽ, ഏത്​ ബ്രാൻഡിന്​ കീഴിലുള്ള ഗ്ലാസാണെന്ന്​ പരാമർശിച്ചിട്ടില്ല. ഉദ: ഗൊറില്ല ഗ്ലാസ്​. എന്തായാലും മൾട്ടീമീഡിയ ഉപയോഗത്തിന്​ ഏറ്റവും അനിയോജമ്യമായ ടാബാണ്​ ടി20 എന്ന്​ ഉറപ്പിച്ച പറയാൻ സാധിക്കും.


ഡിസ്​പ്ലേയ്​ക്ക്​ അരികിലായി കാണാൻ കഴിയുന്ന ബെസലുകൾക്ക്​ അൽപ്പം വലിപ്പം കൂടിയെന്ന്​ തോന്നുന്നവരുണ്ടാവും. എന്നാൽ, ടാബ്​ലറ്റ്​ കൈയ്യിൽ പിടിക്കു​േമ്പാൾ ഡിസ്​പ്ലേയിൽ ടച്ചാവാതിരിക്കാൻ അത്​ സഹായിക്കും. മുന്നിൽ 5 മെഗാപിക്​സൽ കാമറയും പിന്നിൽ 8 മെഗാപിക്​സൽ കാമറയുമാണ്​ നോകിയ ടി20 ടാബിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. പിൻകാമറയ്​ക്കൊപ്പം ഒരു എൽ.ഇ.ഡി ഫ്ലാഷുമുണ്ട്​.

യുനിസോക്​ T610 എന്ന പ്രൊസസറാണ്​ ടി20ക്ക്​ കരുത്തേകുന്നത്​. രണ്ട് കോർട്ടെക്സ്-എ 75 കോറുകളും ആറ് കോർട്ടെക്സ്-എ 55 കോറുകളും അടങ്ങുന്ന ഒക്ടാ-കോർ പ്രോസസ്സറാണ് ഇത്. മീഡിയം ലെവലിലുള്ള ഗെയിമിങ്ങിന് ഇൗ ചിപ്​സെറ്റ്​ യാതൊരു ബുദ്ധിമുട്ടും സൃഷ്​ടിക്കില്ല. എന്നാൽ, സമൂഹ മാധ്യമങ്ങൾ അടക്കമുള്ള ആപ്പുകളും മറ്റും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിച്ചേക്കും.​ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമാണ്​ ടാബിലുള്ളത്​. 512 ജിബി വരെ ഇ​േൻറണൽ സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിനായി ഒരു സമർപ്പിത SD കാർഡ് സ്ലോട്ടും ഉണ്ട്.

8,200mAh ഉള്ള വലിയ ബാറ്ററിയാണ്​ ടി20 ടാബ്​ലറ്റിലുള്ളത്​. അതിന്​ 18W ഫാസ്​റ്റ്​ ചാർജിങ്​ പിന്തുണയുമുണ്ട്​. എന്നാൽ, ബോക്​സിൽ 10വാട്ടുള്ള ചാർജറാണ്​ നൽകിയിരിക്കുന്നത്​. ടാബ്​ ഗംഭീര ബാറ്ററി ലൈഫ്​ നൽകുമെന്നാണ്​ കമ്പനി വാഗ്ദാനം ചെയ്​തിരിക്കുന്നത്​.


ചാർജ് ചെയ്യുന്നതിനും ഡാറ്റ ട്രാൻസ്ഫർ ചെയ്യുന്നതിനുമായി ഒരു യുഎസ്ബി-സി പോർട്ടും 3.5 എംഎം ഓഡിയോ ജാക്കും ഉണ്ട്. നോക്കിയയുടെ OZO ഓഡിയോ സാങ്കേതികവിദ്യയ്‌ക്കൊപ്പം ഒരു സ്റ്റീരിയോ സ്പീക്കർ സജ്ജീകരണവുമുണ്ട്. ഉപകരണത്തിൽ ഫിംഗർപ്രിൻറ്​ സ്കാനർ ഇല്ലെങ്കിലും, ഫെയ്സ് അൺലോക്ക് സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്​.

ആൻഡ്രോയ്​ഡ്​ 11 ഇൽ പ്രവർത്തിക്കുന്ന സ്​റ്റോക്ക്​ ആൻഡ്രോയ്​ഡ്​ യൂസർ ഇൻർഫേസായിരിക്കും ടാബിൽ. ടി 20 ടാബ്‌ലെറ്റിന് 2 വർഷത്തെ പ്രധാന Android അപ്‌ഡേറ്റുകളും 3 വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്ന് നോക്കിയ പറയുന്നു. അതിനാൽ, ആൻഡ്രോയിഡ് 12 ലേക്ക് ടാബ്​ അടുത്ത്​ തന്നെ അപ്‌ഗ്രേഡുചെയ്യാനുമാകും. കൂടാതെ, ഗൂഗിൾ കിഡ്സ് സ്പേസ്, ഗൂഗിൾ എന്റർടൈൻമെന്റ് സ്പേസ് എന്നിവയും ടാബിൽ ഉൾകൊള്ളിച്ചിട്ടുണ്ട്​.

ഇനി വിലയിലേക്ക്​ വരാം..

ടാബി​െൻറ വൈ-ഫൈ മാത്രമുള്ള വകഭേദത്തിന്​ 180 പൗണ്ടാണ്​ വിലയിട്ടിരിക്കുന്നത്​. ഇന്ത്യയിൽ 18,311 രൂപ വരും. എന്നാൽ, വൈ-ഫൈയും സെല്ലുലാർ പിന്തുണയുമുള്ള മോഡലിന്​ 200 പൗണ്ട്​ വിലയുണ്ട് (20,346 രൂപ)​. പ്രീ-ഒാർഡർ തുടങ്ങിയിട്ടുണ്ട്​. പ്രീ ഒാർഡർ ചെയ്യുന്നവർക്ക്​ സ്​പെഷ്യൽ റഗ്ഗ്​ഡ്​ കെയ്​സും ഫ്ലിപ്​കവറും 50 ശതമാനം ഒാഫറിൽ ലഭിക്കും. കൂടാതെ ടാബി​െൻറ ഷിപ്പിങ്​ ഒക്​ടോബർ 11ന്​ ആരംഭിക്കും. അതേസമയം, ഇൗ ടാബ്​ ഇന്ത്യയിൽ എപ്പോഴാണെത്തുക എന്ന കാര്യത്തിൽ ഒരു വിവരവും ലഭ്യമല്ല.



 


Tags:    
News Summary - Nokia T20 Tablet with 2K Display Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.