ഇനി സ്മാർട്ട്ഫോണിലെ വിഡിയോ വലിയ സ്ക്രീനിൽ കാണാം. അകമ്പടിക്ക് ടി.വിയോ കമ്പ്യൂട്ടറോ കനമേറിയ ഉപകരണങ്ങളോ വേണ്ട. ഒരു ഇത്തിരിക്കുഞ്ഞൻ പ്രോജക്ടർ മാത്രം മതി. എവിടെ പോയാലും കൈയിൽ കരുതാവുന്ന മൊബൈൽ പ്രോജക്ടറുമായി സോണിയാണ് അമ്പരപ്പിക്കുന്നത്.
‘സോണി MP-CD1’ എന്ന് പേരുള്ള ഇതിന് 280 ഗ്രാം മാത്രമാണ് ഭാരം. ഏത് പ്രതലവും സ്ക്രീനാക്കാവുന്ന ഇത് ഉപയോഗിച്ച് 105 ലൂമെൻസ് തെളിച്ചത്തോടെ 120 ഇഞ്ച് വരെ വലുപ്പത്തിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാം. 3.5 മീറ്റർ വരെയാണ് ദൂരം. 854x480 പിക്സൽ െറസലൂഷനാണ്. ടെക്സാസ്ഇൻസ്ട്രുമെൻറ്സ് ഡി.എൽ.പി ഇൻറലി ബ്രൈറ്റ് സാേങ്കതികവിദ്യയുള്ളതിനാൽ ബാറ്ററി ചാർജ് ചോരാതെ ബ്രൈറ്റ്നസ് കൂട്ടാം.
5000 എം.എ.എച്ച് ബാറ്ററിയാണ്. എ.സി അഡാപ്റ്ററിന് പകരം ചാർജ് ചെയ്യാൻ യു.എസ്.ബി ടൈപ് സി പോർട്ടുണ്ട്. ഒറ്റ ചാർജിൽ രണ്ട് മണിക്കൂർ നിൽക്കും. 83.0 എം.എം x 16.0 എം.എം x 150.0 എം.എം ആണ് അഴകളവ്. ട്രൈപ്പോഡിൽ വെക്കാൻ ട്രൈപ്പോഡ് സോക്കറ്റുണ്ട്. 50,000 മണിക്കൂറാണ് പ്രകാശ സ്രോതസ്സിെൻറ ആയുസ്. എച്ച്.ഡി.എം.െഎ പോർട്ട്, യു.എസ്.ബി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക് എന്നിവയുമുണ്ട്. ഇൗവർഷം വിപണിയിൽ എത്തുന്ന ഇതിന് ഏകദേശം 25,500 രൂപയാണ് വില.
മോട്ടറോള സ്മാർട്ട്ഫോണിനൊപ്പം നൽകുന്ന ഇൻസ്റ്റാ ഷെയർ മോേട്ടാ മോഡും ഇത്തരം ചെറിയ പ്രോജക്ടറാണ്. ആങ്കർ നെബുല കാപ്സ്യൂൾ ആണ് മറ്റൊരു കുഞ്ഞൻ പ്രോജക്ടർ. സ്പീക്കറായും ഉപയോഗിക്കാവുന്ന ഇൗ ആൻഡ്രോയിഡ് പ്രോജക്ടറിൽ ആപ്പുകളും ഉപയോഗിക്കാം. സ്മാർട്ട്ഫോൺ വഴി നിയന്ത്രിക്കാം. 854 x 480 പിക്സൽ റസലൂഷൻ, 150 ഇഞ്ച് പ്രദർശന വലിപ്പം, രണ്ടരമണിക്കൂർ ബാറ്ററി ചാർജ് ശേഷി, 100 ലൂമെൻസ് തെളിച്ചം എന്നിവയാണ് പ്രത്യേകതകൾ. ഏകദേശം 23,000 രൂപയാണ് വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.