റെഡ്മിയുടെ ആദ്യ ലാപ്ടോപ് റെഡി

എം.െഎ എന്ന പേരിൽ മുന്തിയ ഫോണുകളിറക്കിയ ഷവോമി, വിലകുറഞ്ഞ ഫോണുകൾക്കായി 2013ൽ തുടങ്ങിയ ഉപബ്രാൻഡാണ് റെഡ്മി. ഇൗവർ ഷം ജനുവരിയിൽ റെഡ്മി ഷവോമിയുടെ കീഴിലെ സ്വതന്ത്ര കമ്പനിയുമായി. ഇതുവരെ റെഡ്മിയുടെ പേരിൽ ഇറങ്ങിയ ഫോണുകൾ വിൽപനയിൽ മുമ്പിലാണ്. ചൈനീസ് കമ്പനി വാ​വെയ്​ ഒാണർ എന്ന പേരിൽ 2013 മുതൽ ഇടത്തരം ഫോണുകളിറക്കുന്നുണ്ട്. മാജിക്ബുക് എന്ന പേരിൽ 14 ഇഞ്ച് ലാപ്ടോപ്പും ഒാണർ ബ്രാൻഡിൽ വാ​വെയ്​ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഒാപ്പോയാക​െട്ട റിയൽമി എന്ന ഉപ ബ്രാൻഡിൽ 2018 മുതൽ ഫോണുകളിറക്കി വിജയം െകായ്യുന്നുണ്ട്.

ഫോണിലെ വിജയം ലാപ്ടോപ്പിലും കടാക്ഷിക്കുമോ എന്ന് നോക്കാനാണ് ഷവോമിയുടെ അടുത്ത നീക്കം. നേരത്തെ തന്നെ എം.െഎ ബ്രാൻഡിൽ ഷവോമി ലാപ്ടോപ്പുകൾ ഇറക്കുന്നുണ്ട്. ആപ്പിൾ മാക്ബുക്കുകൾക്ക് വെല്ലുവിളി ഉയർത്താൻ അവയുടെ പകുതി വിലക്കാണ് ഇത് വിൽക്കുന്നത്. ഇടത്തരം വിപണിയിലും പിടിമുറുക്കാൻ ലക്ഷ്യമിട്ടാണ് റെഡ്മി ബ്രാൻഡിൽ ആദ്യ ലാപ്ടോപ് ഷവോമി ൈചനയിൽ രംഗത്തിറക്കിയത്. റെഡ്മിബുക് 14 എന്നാണ് വിളിേപ്പര്.

ജൂൺ 11 മുതൽ ചൈനയിൽ വിൽപന തുടങ്ങും. ഇൻറൽ കോർ െഎ 5 പ്രോസസറും 256 ജി.ബി സോളിഡ് സ്​റ്റേറ്റ് ഡ്രൈവുമുള്ള അടിസ്ഥാന പതിപ്പിന് ചൈനയിൽ ഏകദേശം 40,300 രൂപയാണ് വില. ഇതി​െൻറ 512 ജി.ബി സോളിഡ് സ്​റ്റേറ്റ് ഡ്രൈവുള്ളതിന് 43,300 രൂപ നൽകണം. എട്ടാംതലമുറ ഇൻറൽ കോർ െഎ 7 പ്രോസസറും 512 ജി.ബി സോളിഡ് സ്​റ്റേറ്റ് ഡ്രൈവുമുള്ള കൂടിയ പതിപ്പിന് ചൈനയിൽ 50,400 രൂപയാണ് വില.

വിൻഡോസ് 10 ഒ.എസ്, അരിക് നേർത്ത 14 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ, എട്ട് ജി.ബി റാം, 512 ജി.ബി വരെ സോളിഡ് സ്​റ്റേറ്റ് ഡ്രൈവ്, എട്ടാംതലമുറ ഇൻറൽ കോർ െഎ 7 പ്രോസസർ, എൻവിഡിയ ജി.ഇ ഫോഴ്സ് എം.എക്സ് 250 ഗ്രാഫിക്സ്, ഡി.ടി.എസ് ഒാഡിയോ പിന്തുണ, പുതിയ ശീതീകരണ സംവിധാനം, ഇൻറലിജൻറ് അൺലോക്ക് സംവിധാനം, 10 മണിക്കൂർ ബാറ്ററി ചാർജ്, പൂർണ വലിപ്പമുള്ള കീബോർഡ്, മൾട്ടി ടച്ച് പിന്തുണയുള്ള ടച്ച് പാഡ്, ഇൻസ്​റ്റാൾ ചെയ്ത മൈക്രോസോഫ്റ്റ് ഒാഫിസ് ഹോം- സ്​റ്റുഡൻറ് എഡിഷൻ, 1.5 കിലോ ഭാരം, ഒരു എച്ച്.ഡി.എം.െഎ പോർട്ട്, രണ്ട് യു.എസ്.ബി 3.0 പോർട്ട്, 3.5 എം.എം ഹെഡ്ഫോൺജാക്, ഒരു യു.എസ്.ബി 2.0 പോർട്ട് എന്നിവയാണ് പ്രത്യേകതകൾ. ആപ്പിളി​െൻറ മാക്ബുക് പോലുള്ള മൂന്ന് നോട്ട്ബുക്കുകൾ കുറച്ചുകാലം മുമ്പ് ഷവോമി ഇറക്കിയിരുന്നു. എം.െഎ നോട്ട്ബുക് എയർ 12.5 ഇഞ്ച് (2019), എം.െഎ നോട്ട്ബുക് എയർ 13.3 ഇഞ്ച് (2019), എം.െഎ നോട്ട്ബുക് 15.6 ഇഞ്ച് (2019) എന്നിവയാണ് മൂവർസംഘം.

എം.െഎ നോട്ട്ബുക് എയർ 12.5 ഇഞ്ചി​െൻറ പരിഷ്​കൃത പതിപ്പാണിവ. എട്ടാംതലമുറ ഇൻറൽ കോർ െഎ 5 അല്ലെങ്കിൽ കോർ എം 3 പ്രോസസറാണ് കരുത്തേകുക. വിൻഡോസ് 10 ഹോം ഒാപറേറ്റിങ് സിസ്​റ്റം, നാല് ജി.ബി റാം, 256 ജി.ബി സോളിഡ് സ്​റ്റേറ്റ് ഡ്രൈവ്, 1080 x 1920 പിക്സൽ ഫുൾ എച്ച്.ഡി ഡിസ്പ്ലേ, പൂർണ ലോഹ ശരീരം, 1.07കിലോ ഭാരം, അതിവേഗ ചാർജിങ്, ഹർമാൻ സ്പീക്കറുകൾ, ഡി.ടി.എസ് സറൗണ്ട് സൗണ്ട് പിന്തുണ, ഒരു യു.എസ്ബി ടൈപ്പ് സി പോർട്ട്, ഒരു എച്ച്.ഡി.എം.െഎ പോർട്ട്, ഒരു യു.എസ്​.ബി 3.0 പോർട്ട്, 3.5 എം.എം ഒാഡിയോ ജാക്, പൂർണ ബാക്ലിറ്റ് കീബോർഡ് എന്നിവയാണ് പ്രത്യേകത. ഗോൾഡ്​, സിൽവർ നിറങ്ങളിൽ ലഭിക്കും. ഇൻറൽ കോർ എം3 പ്രോസസർ-128 ജി.ബി എസ്​.എസ്​.ഡി പതിപ്പിന് ചൈനയിൽ ഏകദേശം 38,400 രൂപയും ഇൻറൽ കോർ എം3 പ്രോസസർ-256 ജി.ബി എസ്​.എസ്​.ഡി പതിപ്പിന് 42,700 രൂപയും ഇൻറൽ കോർ െഎ 5 പ്രോസസർ-256 ജി.ബി എസ്​.എസ്​.ഡി പതിപ്പിന് 45,900 രൂപയുമാണ് വില.

എം.െഎ നോട്ട്ബുക് എയർ 13.3 ഇഞ്ച്, എം.െഎ നോട്ട്ബുക് 15.6 ഇഞ്ച് എന്നിവയിൽ എട്ടാംതലമുറ ഇൻറൽ കോർ െഎ 5 നാലുകോർ ​േപ്രാസസറാണ്. എട്ട് ജി.ബി റാമുമുണ്ട്. നോട്ട്ബുക് എയർ 13.3 ഇഞ്ചിന് ഏകദേശം 55,600 രൂപ നൽകണം. ലോഹ ഫാനും ചൂട് പുറംതള്ളാൻ വലിയ കുഴലുമുണ്ട്. എൻവിഡിയ ജി.ഇ ഫോഴ്സ് എംഎക്സ് 250 ഗ്രാഫിക്സ് കാർഡ്, 256 ജി.ബി സോളിഡ് സ്​​റ്റേറ്റ് ഡ്രൈവ്, ഒരു യു.എസ്.ബി ടൈപ്പ് സി പോർട്ട്, 3.5 എം.എം ഒാഡിയോ ജാക്, 1.3 കിലോ ഭാരം, ഡോൾബി സറൗണ്ട് സൗണ്ട് എന്നിവയാണ് മറ്റ് സവിശേഷതകൾ.

Tags:    
News Summary - Redmi LapTop -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.