ലോക്​ഡൗൺ കാലത്ത്​ മൂന്ന്​ പുതുമോഡലുകളുമായി ഷവോമി

ദുബൈ: കൂടുതൽ മികവും മിഴിവുമുള്ള ഫോ​േട്ടാകളും വീഡിയോകളും പകർത്താനുതകുന്ന മൂന്ന്​ പുത്തൻ മോഡലുകൾ അവതരിപ്പിച്ച്​ ലോക്​ഡൗൺ കാലത്തും വിപണിയിൽ ചലനം സൃഷ്​ടിക്കാനൊരുങ്ങുകയാണ്​ ഷവോമി. റെഡ്​മി നോട്ട്​ 9പ്രോ, റെഡ്​മി നോട്ട്​ 9, എം.​െഎ നോട്ട്​ 10 ലൈറ്റ്​ എന്നീ മോഡലുകളാണ്​ കഴിഞ്ഞ ദിവസം പുറത്തിറക്കിയത്​.


64 മെഗാപിക്​സൽ ക്വാഡ്​ കാമറയാണ്​ റെഡ്​മി നോട്ട്​ 9​ പ്രോയുടെ സവിശേഷത. ഏതുതരം വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ ലഭിക്കുമെന്നതും സ്​​േലാമോഷൻ സെൽഫി വീഡിയോകളും ക്ലോസപ്പുകളുമെല്ലാം വ്യക്​തതയോടെ പകർത്താനാവുമെന്നതും മേൻമയായി നിർമാതാക്കൾ അവകാശപ്പെടുന്നു.

അതിവേഗം ചാർജ്​ ചെയ്യാനാവുന്ന, കൂടുതൽ നേരം ചാർജ്​ നിലനിൽക്കുന്ന ബാറ്ററിയാണ്​ മറ്റൊരു പ്രത്യേകത.
ആറു ജി.ബി റാമും 64 ജിബി മെമ്മറിയുമുള്ള മോഡലിന്​ 1099 ദിർഹവും 128 ജിബി മെമ്മറിയുള്ള മോഡലിന്​ 1199 ദിർഹവുമാണ്​ വില.
റെഡ്​മി നോട്ട്​ 9 ന്​ 749 ദിർഹം മുതലാണ്​ വില.

Tags:    
News Summary - redmi note 9 uae-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.