ഏഴംഗ സംഘം​ കവർന്നത്​ 3.72 കോടി രൂപ; സഹായിച്ചത്​ 'ആപ്പിൾ വാച്ച്​'

വാഷിങ്​ടൺ: സ്​മാർട്ട്​വാച്ച്​ വിപണിയിൽ രാജാവായി വിലസുകയാണ്​​ ആപ്പിൾ വാച്ച്​. ഫിറ്റ്​നസ്​ ഫീച്ചറുകൾ അടക്കമുള്ള മികച്ച സവിശേഷതകൾ കൊണ്ടും രൂപ ഭംഗികൊണ്ടുമൊക്കെ ആപ്പിൾ വാച്ചിനെ വെല്ലാൻ മറ്റ്​ ബ്രാൻഡുകൾക്ക്​ ഇതുവരെ കഴിഞ്ഞിട്ടില്ല​. ഫാൾ ഡിറ്റക്ഷൻ, ഹാർട്ട്​ മോണിറ്റർ പോലുള്ള ​െഎ വാച്ചിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ വരെയുണ്ടായിട്ടുണ്ട്​​. എന്നാൽ, ആപ്പിൾ വാച്ചിന്​ ചീത്തപ്പേരുണ്ടാക്കിയ സംഭവമാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​.

സംഭവം നടന്നത്​ കഴിഞ്ഞ വർഷം ജനുവരിയിൽ കണക്​റ്റിക്കട്ടിലെ ഹർട്ട്​ഫോർഡിലാണ്​​. ആപ്പിൾ വാച്ചി​െൻറ സഹായത്തോടെ ഏഴംഗ സംഘം അഞ്ച്​ ലക്ഷം ഡോളറി​െൻറ (ഏകദേശം 3.72 കോടി രൂപ) തട്ടിപ്പ്​ നടത്തിയതായി ന്യൂയോർക്​ പോസ്റ്റാണ്​ റിപ്പോർട്ട്​ ചെയ്​തത്​. എന്നാൽ, സംഘം അത്രയും തുക അടിച്ചുമാറ്റിയതാക​െട്ട ഒരു മയക്കുമരുന്ന്​ വിൽപ്പനക്കാര​െൻറ കൈയ്യിൽ നിന്നും.


തട്ടിപ്പുകാർ പ്രയോഗിച്ചത്​ 'ട്രാക്കിങ്​ ട്രിക്ക്​'

ആപ്പിൾ സമീപകാലത്തായി ലോഞ്ച്​ ചെയ്​ത കൊച്ചു ട്രാക്കിങ്​ ഡിവൈസാണ്​ എയർടാഗ്​. ആ ചെറിയ ഉപകരണം​ നമ്മുടെ പേഴ്​സിലോ, ബാഗുകളിലോ ഇട്ടുവെക്കുകയാണെങ്കിൽ, അവ എവിടെയങ്കിലും നഷ്​ടമായാൽ സ്​മാർട്ട്​ഫോൺ ഉപയോഗിച്ച്​ കണ്ടെത്താൻ സാധിക്കും. എയർടാഗ് ഇൗ വർഷം തുടക്കത്തിലായിരുന്നു ആപ്പിൾ അവതരിപ്പിച്ചത്​. എന്നാൽ 2020 വരെ ആപ്പിൾ വാച്ചായിരുന്നു ട്രാക്ക്​ ചെയ്യാൻ യൂസർമാരെ അനുവദിച്ചിരുന്ന ഏക ഉപകരണം. ഐഫോണിലെ 'ഫൈന്‍ഡ് മൈ' ആപ്പ്​​ ഉപയോഗിച്ച്​ ആപ്പിൾ വാച്ച്​ ട്രാക്ക്​ ചെയ്യാൻ കഴിയും. അതിലൂടെ വിശദമായ ലൊക്കേഷൻ വിവരങ്ങളും അറിയാം.

മയക്കുമരുന്ന്​ വ്യാപാരിയുടെ കാറി​െൻറ ബമ്പറിനടിയിൽ ആപ്പിൾ വാച്ച്​ ഒളിപ്പിച്ചു വെച്ച്​, അത്​ നൽകുന്ന ലൊക്കേഷൻ വിവരങ്ങൾ അനുസരിച്ച്​ അയാളുടെ ഹോട്ടൽ മുറി തട്ടിപ്പുകാർ കണ്ടെത്തുകയായിരുന്നു. അവിടെ നിന്നാണ്​ ഭീമൻതുക മോഷ്​ടിച്ചത്​. ആദ്യം കാർ പിന്തുടർന്ന സംഘം കാറി​െൻറ ചില്ല്​ തകർത്ത്​ അകം പരിശോധിച്ചിരുന്നു. ഒന്നും ലഭിക്കാത്തതിനെ തുടർന്നാണ്​ ഹോട്ടൽ മുറി ഭേദിച്ച്​ അകത്ത്​ കടന്ന്​ പണം അടിച്ചുമാറ്റിയത്​.

തട്ടിപ്പിനു വേണ്ടി ഉപയോഗിക്കപ്പെ​െട്ടങ്കിലും ​െഎഫോണും ആപ്പിൾ വാച്ചുമുള്ളവർക്ക്​ ഏറെ ഉപകാരപ്പെടുന്നതാണ്​​ ഇൗ ട്രാക്കിങ് സംവിധാനം​. ആപ്പിള്‍ വാച്ച് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍, അത്​ കണ്ടെത്താനായി ഇത് ഉപയോഗിക്കാം. ജി.പി.എസും സെല്ലുലർ കണക്ഷനുമുള്ള ആപ്പിൾ വാച്ചിന് ​െഎഫോണിലെ​ ഫൈൻഡ്​ മൈ ആപ്പിലേക്ക്​ അതി​െൻറ കൃത്യമായ ലൊക്കേഷൻ അയച്ചുകൊടുക്കാൻ സാധിക്കും. മോഷ്​ടാക്കൾ ആപ്പിൾ വാച്ചിലെ വിവരങ്ങളും മറ്റും മായ്​ച്ചുകളയുന്നത്​ തടയാനായി ആപ്പിള്‍ ഐഡിയും പാസ്‌വേഡും ആവശ്യപ്പെടുന്ന ഒരു ആക്ടിവേഷന്‍ ലോക്കും ​െഎ വാച്ചിലുണ്ട്​.

Tags:    
News Summary - Robbers track a man using an Apple Watch rob him of 3.72 crore in cash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.