തത്സമയ വിവർത്തന കോൾ ഫീച്ചറുമായി സാംസങ് ഗാലക്സി എ.ഐ

സാംസങ് സമഗ്രമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം എന്ന് വിശേഷിപ്പിക്കുന്ന 'ഗാലക്‌സി എ.ഐ' 2024 ന്റെ തുടക്കത്തിൽ അവതരിപ്പിക്കും. ഗ്യാലക്‌സി എ.ഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി സേവനത്തിന്, മറ്റൊരു ഭാഷക്കാരനുമായി ഫോണിലൂടെ സംസാരിക്കുമ്പോള്‍ സംസാരം തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷിയുണ്ടാവുമെന്ന് സാംസങ് അറിയിച്ചു.

'എ.ഐ ലൈവ് ട്രാന്‍സ്‌ലേറ്റ്' എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഇതര ഭാഷയിൽ സംസാരിക്കുന്ന ആളുമായി സംസാരിക്കുമ്പോള്‍ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്തു നല്‍കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവില്‍ തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിക്കുമ്പോൾ മാത്രമേ ഇതു സാധ്യമാകൂ.

കോളിങ് ഫങ്ഷനിലേക്ക് തത്സമയ വിവർത്തന ഫീച്ചര്‍ ഇണക്കിച്ചേര്‍ക്കുന്ന ആദ്യത്തെ കമ്പനികളിലൊന്നാണ് സാംസങ്. സ്വകാര്യത നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയായിരിക്കുമെന്നും സാംസങ് വ്യക്തമാക്കി.

ഗ്യാലക്‌സി എ.ഐയുടെ മറ്റു ഫീച്ചറുകളെ കുറിച്ച് വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. അടുത്ത വര്‍ഷം ആദ്യത്തോടെ ഗ്യാലക്‌സി എ.ഐ പ്രവര്‍ത്തനസജ്ജമാകുമെന്നാണ് സൂചന.

Tags:    
News Summary - Samsung Galaxy AI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.