തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണുകളായ എസ് 21 സീരീസിനൊപ്പം സാംസങ് അവരുടെ പുതിയ ജനറേഷൻ ബഡ്സ് പ്രോ ഇയർബഡ്സ് അവതരിപ്പിക്കുമെന്നുള്ള സൂചനകൾ വരവേ തൊട്ടുമുമ്പുള്ള ജനറേഷെൻറ വില കുറച്ചിരിക്കുകയാണ് കമ്പനി. ഗാലക്സി ബഡ്സ് പ്ലസ്, കൂടെ ബീൻ ഷേപ്പിലുള്ള ഗാലക്സി ബഡ്സ് ലൈവ് എന്നീ TWS ഇയർബഡ്സിനാണ് സാംസങ് 3000 രൂപയോളം വില കുറച്ചിരിക്കുന്നത്.
11,990 രൂപക്ക് വിപണയിൽ എത്തിയ ഗാലക്സി ബഡ്സ് പ്ലസിന് ഇനി 8990 രൂപ നൽകിയാൽ മതിയാകും. ഗാലക്സി ബഡ്സ് ലൈവ് 14,990 രൂപക്ക് ഇന്ത്യൻ വിപണിയിൽ എത്തിയതായിരുന്നു. എന്നാൽ, ഇപ്പോൾ വില 11,990 രൂപയായി. പ്രീമിയം ലെവലിലുള്ള ഒരു മികച്ച വയർലെസ് ഇയർഫോൺ അന്വേഷിച്ച് നടക്കുന്നവർക്ക് വാങ്ങാവുന്ന മോഡലുകൾ തന്നെയാണ് ബഡ്സ് പ്ലസും ബഡ്സ് ലൈവും. എന്നാൽ, ബഡ്സ് പ്ലസിനുള്ള ഒരേയൊരു പോരായ്മ ആക്ടീവ് നോയിസ് കാൻസലേഷനില്ല എന്നുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.