സോണിയുടെ ഏറ്റവും പുതിയ മിറർലെസ് ഫുൾ ഫ്രെയിം കാമറയാണ് എ7-4(Sony A7 IV). ഇതേ സീരീസിലെ എ7-3യുടെ നവീകരിച്ച രൂപമാണ് എ7-4 എന്ന് പറയാമെങ്കിലും മികച്ച ഓട്ടോ ഫോക്കസിനാൽ മിറർലെസ് കാമറ പ്രേമികളുടെ മനംകവരാൻ ഇതിനാകുന്നുണ്ട്. 33എം.പി ബാക്സൈഡ്- ഇലൂമിനേറ്റഡ് സീമോസ് സെന്‍സർ, പുതിയ ബിയോണ്‍സ് എക്സ്.ആര് പ്രോസസർ എന്നിവ ക്യാമറയുടെ പ്രത്യേകതയാണ്. മുമ്പുള്ള കാമറ പോലെ ആകർഷണീയമായ ഡിസൈനും മെനു സിസ്റ്റവും എ7-4 നുണ്ട്. മികച്ച കണക്ടിവിറ്റി ഓപ്ഷന്‍സ്, പോര്‍ട്ട് വിന്യാസം തുടങ്ങിയവയും എ7-4 നെ മികച്ചതാക്കുന്നു.
മിറർലെസ് ശ്രേണിയിലെ ലോകത്തെ ഏറ്റവും മികച്ച ഓട്ടോഫോക്കസിങ്ങുള്ള കാമറകളിലൊന്നായി വിലയിരുത്തപ്പെടുന്നത് സോണിയുടെ പ്രൊഫഷണല്‍ മോഡലായ എ സീരീസാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ കണ്ണുകള്‍ തിരിച്ചറിഞ്ഞ് ട്രാക്ക് ചെയ്യാനുള്ള ശേഷിയാണ് കാമറയുടെ ഹൈലൈറ്റ്. സബ്ജക്ടിനെ അറിഞ്ഞ് ട്രാക്ക് ചെയ്യുന്ന രീതി വിഡിയോ പകര്‍ത്തുമ്പോഴും ലഭിക്കുമെന്നത് കാമറയുടെ മികവുകളിലൊന്നാണ്. സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ യുഎച്ഡി 4കെ വിഡിയോ സെന്‍സറിന്റെ മുഴുവന്‍ പ്രതലവും(ഫുൾഫ്രെയിം )ൽ പകര്‍ത്താം. എപിഎസ്-സി ക്രോപ് മോഡില്‍ ക്യാമറയ്ക്ക് 4കെ 60പി റെക്കോഡിങ് സാധ്യമാണ്.
വിഡിയോയ്ക്ക് 10 ബിറ്റ് 4:2:2 അല്ലെങ്കില്‍ 4:2:0 ഡിറ്റെയില്‍ സെറ്റു ചെയ്യാം. വിവിധ ലോഗ് പ്രൊഫൈലുകളും ഉണ്ട്. എ7 4 ആദ്യമായി കൊണ്ടുവരുന്ന ഫീച്ചറുകളാണ് ഫോക്കസ് ബ്രീതിങ് കറക്ഷന്,ഫോക്കസ് മാപ്. ഫോക്കസ് പ്ലെയ്നിനു മുന്നിലും പിന്നിലുമായി ചുവന്ന അല്ലെങ്കില്‍ നീല ഫില്‍റ്റര്‍ കൊണ്ടുവരികയാണ് ചെയുന്നത്. സോണി കാമറകളുടെ പരിമിതികളിലൊന്നായി പലരും കരുതിവന്ന കാര്യങ്ങളിലൊന്ന് ലോസ്ലെസ് കംപ്രസഡ് റോ ഫയലുകള്‍ സൃഷ്ടിക്കാനുള്ള കഴിവില്ലായ്മയാണ്. അത് പുതിയതിൽ പരിഹരിച്ചിരിക്കുന്നു. ഫോട്ടോയുടെ കാര്യത്തില്‍ കാമറയുടെ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 10 ഫ്രെയിമാണെന്ന് സോണി അവകാശപ്പെടുന്നുണ്ടെങ്കിലും അത് ലോസി കംപ്രസ്ഡ് റോ റെക്കോഡ് ചെയ്യുമ്പോഴേ ലഭിക്കൂ.
ലോസ്ലെസ് കംപ്രസ്ഡ് റോ ചെയ്യുമ്പോള്‍ ഷൂട്ടിങ് സ്പീഡ് സെക്കന്‍ഡില്‍ 5 ഫ്രെയിമായി ചുരുങ്ങും. യു.എസ്.ബി സ്റ്റാൻഡേർഡിെൻറ ഭാഗമായ ഓഡിയോ, വീഡിയോ മാനദണ്ഡങ്ങൾ(യു.വി.സി/യു.എ.സി) ഉപയോഗിച്ച് അതിെൻറ യു.എസ്.ബി കണക്ഷനിലൂടെ വീഡിയോ ലൈവ് സ്ട്രീം ചെയ്യാനുള്ള കഴിവും എ7-4 വാഗ്ദാനം ചെയ്യുന്നു. 4Kഓപ്ഷനുമുണ്ട്. HD(720)ന് മുകളിലുള്ള റെസല്യൂഷനുകളിൽ ഓഡിയോ ലഭ്യമായേക്കില്ലെങ്കിലും സ്മാർട്ട്ഫോൺ വഴിയുള്ള കണക്ഷനും സാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.