'2020' ലോകമെമ്പാടുമുള്ള കൺസോൾ ഗെയിമേഴ്സിന് ഏറ്റവും പ്രാധാന്യമേറിയ വർഷമായിരുന്നു. കാരണം, സോണിയും മൈക്രോസോഫ്റ്റും അവരുടെ ജനപ്രിയ ഗെയിമിങ് കൺസോളുകളുടെ പുതിയ ജനറേഷൻ അവതരിപ്പിച്ചത് കഴിഞ്ഞ വർഷമാണ്. പ്ലേസ്റ്റേഷൻ അഞ്ചാമനും എക്സ് ബോക്സ് പത്താമനും (X) ആഗോള മാർക്കറ്റിൽ വമ്പൻ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
നവംബർ മാസമായിരുന്നു പ്ലേസ്റ്റേഷൻ അഞ്ചാമൻ ലോഞ്ച് ചെയ്തത്. എന്നാൽ, അന്ന് തന്നെ ഇന്ത്യയിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞില്ല. ഒരു ചെറിയ ട്രേഡ്മാർക്ക് പ്രശ്നം നേരിട്ടതായിരുന്നു വൈകാൻ കാരണമായത്. അത് ചില്ലറയൊന്നുമല്ല ഗെയിമർമാരെ ചൊടിപ്പിച്ചത്. എന്നാൽ, പുതുവർഷത്തിൽ ആ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് സോണി പി.എസ് 5െൻറ ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചു.
പ്ലേസ്റ്റേഷൻ ഇന്ത്യയുടെ അക്കൗണ്ടിൽ നിന്നും വന്ന ഒൗദ്യോഗിക ട്വീറ്റിൽ സോണി, ഇന്ത്യയിൽ പി.എസ് 5 ഫെബ്രുവരി രണ്ട് മുതൽ വിൽപ്പനയാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, എത്രയും പെട്ടന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ജനുവരി 12ന് ഉച്ചക്ക് 12 മണിക്ക് എല്ലാ മേജർ ഒാൺലൈൻ-ഒാഫ്ലൈൻ സ്റ്റോറുകളിലൂടെയും പ്രീ-ഒാർഡർ ചെയ്യാനുള്ള അവസരവും സോണി ഒരുക്കിയിട്ടുണ്ട്.
ട്വീറ്റിൽ കാണുന്നതുപോലെ, ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, ഗെയിം ദി ഷോപ്പ്, ഷോപ്പ് അറ്റ് സോണി സെൻറർ, വിജയ് സെയിൽസ്, മറ്റ് റീട്ടെയിലർമാർ എന്നിവയിൽ നിങ്ങൾക്ക് പി.എസ് 5 മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും. പി.എസ് 5ന് ഇന്ത്യയിൽ 49,990 രൂപയായിരിക്കും വില വരിക. എന്നാൽ, ഗെയിം ഡിസ്ക്കുകൾ വാങ്ങാത്തവർക്ക് കുറച്ചുകൂടി വില കുറഞ്ഞ ഡിജിറ്റൽ എഡിഷൻ (Rs. 39,990) എടുക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.