ആരും നോക്കും ‘ടൈമെക്​സ്​ ബ്ലിങ്ക്​’

ഇന്ത്യൻ കമ്പനി ബ്ലിങ്കുമായി ചേർന്ന്​ ടൈമെക്​സ്​ പുതിയ ആക്​ടിവിറ്റി ട്രാക്കർ രംഗത്തിറക്കിശാരീരികക്ഷമത നിലനിർത്താൻ സഹായിക്കുന്ന ഫിറ്റ്​നസ്​ ട്രാക്കറുകൾ കണ്ടാൽ അരസികരായിരിക്കും. എല്ലാം ഒരുപോലെ. കൈയിൽ കെട്ടിയാൽ ആകർഷണീയത ഒട്ടുമുണ്ടാവില്ല. ഇൗ പോരായ്​മ തച്ചുടക്കാനാണ്​ ആഗോള വാച്ച്​ കമ്പനി ടൈമെക്​സി​​െൻറ ശ്രമം. ഇതിന്​ ഇന്ത്യൻ കമ്പനി ബ്ലിങ്കുമായി ചേർന്ന്​ ടൈമെക്​സ്​ പുതിയ ആക്​ടിവിറ്റി ട്രാക്കർ രംഗത്തിറക്കി. ​

‘െടമെക്​സ്​ ബ്ലിങ്ക്​’ എന്ന്​ പേരുള്ള ഇതി​​െൻറ​ ലതർ മോഡലിന്​ 4,495 രൂപയും ബ്രേസ്​ലറ്റ്​ മോഡലിന്​ 4,995 രൂപയുമാണ്​ വില. മെയിലുകൾ, എസ്​.എം.എസുകൾ എന്നിവ അയക്കാം. ജി.പി.എസ്​ ലൊക്കേഷൻ, അടിയന്തര ഘട്ടങ്ങളിൽ കോണ്ടാക്​ട്​സ്​ സേവിങ്​ സൗകര്യം എന്നിവയുമുണ്ട്​. 

ഇൻകമിങ്​ കാളുകൾ, ​മെസേജുകൾ എന്നിവ കാട്ടിത്തരും. ഫോണുമായി ബന്ധിപ്പിക്കാൻ ബ്ലൂടൂത്ത്​ സൗകര്യമുണ്ട്​. പിന്നിട്ട ദൂരം, എത്ര കാലടികൾ, എരിഞ്ഞ കലോറി, ഉറക്കവിവരം എന്നിവ സൂക്ഷിക്കാൻ ട്രാക്കർ സഹായിക്കും. ബാറ്ററി പത്ത്​ ദിവസം നിൽക്കും. ആൻഡ്രോയിഡ്​, ആപ്പിൾ ഫോണുകളുമായി ​േചർന്ന്​ പ്രവർത്തിക്കും. സമയവും തീയതിയും ബാറ്ററി ചാർജും 0.9 ഇഞ്ചുള്ള ഒ.എൽ.ഇ.ഡി ഡിസ്​പ്ലേയിൽ കാണാം. 

Tags:    
News Summary - Timex, Indian Startup BLINK Partner On New Activity-Tracking Watch-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.