പ്രകടനവും വിലയും പരിഗണിക്കുമ്പോൾ ആപ്പിൾ വിഷൻ പ്രോയ്ക്ക് പറ്റിയ ഏറ്റവും മികച്ച ബദലാണിത്. 999 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. ആപ്പിൾ വിഷൻ പ്രോയ്ക്ക് സമാനമായി മെറ്റാ ക്വസ്റ്റ് പ്രോയ്ക്ക് മിക്സഡ് റിയാലിറ്റി കഴിവുകളുണ്ട്. അത് ഹെഡ്‌സെറ്റിൻ്റെ ക്യാമറയിലൂടെ യഥാർത്ഥ ലോകത്തിൻ്റെ കാഴ്ചയിലേക്ക് വെർച്വൽ ഘടകങ്ങളെ ട്രാൻസ്മിറ്റ് ചെയ്യാൻ അനുവദിക്കുന്നു.
മെറ്റാ ക്വസ്റ്റ് പ്രോയുടെ ബേസിക് വകഭേദത്തിൽ 12 ജിബി റാമും 256 ജിബി ഇൻ്റേണൽ സ്റ്റോറേജും ക്വാൽകോം സ്‌നാപ്ഡ്രാഗൺ എക്‌സ്ആർ2+ ചിപ്പുമാണുള്ളത്. വിഷൻ പ്രോയും മെറ്റാ ക്വസ്റ്റ് 2 ഉം തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം മെറ്റയുടേതിലെ മിനി-എൽഇഡി ഡിസ്‌പ്ലേയുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിളിൻ്റെ ഹെഡ്‌സെറ്റിൽ മൈക്രോ ഒഎൽഇഡി ഡിസ്‌പ്ലേകളുടെ സാന്നിധ്യമാണ്.
മെറ്റാ ക്വസ്റ്റ് 2, മിക്സഡ് റിയാലിറ്റി ഹെഡ്‌സെറ്റിനൊപ്പം ഒരു ജോടി ഹാൻഡ് കൺട്രോളറുകളും ലഭിക്കും. അതുപോലെ വിഷൻ പ്രോയ്‌ക്ക് പകരം മെറ്റാ ക്വസ്റ്റ് പ്രോ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം അതിന്റെ, ആപ്പുകളുടെയും ഗെയിമുകളുടെയും വിപുലമായ ലൈബ്രറിയാണ്.
കഴിഞ്ഞ വർഷത്തെ CES, MWC എന്നീ ടെക് ഇവന്റുകളിൽ ഏറ്റവും കൂടുതൽ അവാർഡ് ലഭിച്ച VR ഹെഡ്‌സെറ്റാണ് എച്ച്.ടി.സി വൈവ് എക്സ്.ആർ എലൈറ്റ്. വേർപെടുത്താവുന്ന സ്‌ട്രാപ്പുകൾ, ബാറ്ററി പാക്ക്, ഗോഗിൾ ആകൃതിയിലുള്ള ഹെഡ്‌സെറ്റ്, രണ്ട് ടച്ച് കൺട്രോളറുകൾ എന്നിവയുമായി വരുന്ന വൈവ് എക്‌സ്ആർ എലൈറ്റിൻ്റെ പ്രധാന സവിശേഷത അതിന്റെ വൈവിധ്യമാർന്ന ഡിസൈനാണ്. 1,499 ഡോളറാണ് വില.
സ്‌നാപ്ഡ്രാഗൺ XR2 ചിപ്പിന്റെ കരുത്തും മോഷൻ വി.ആർ കൺട്രോളറുകളുടെ ഒരു ഫുൾ പെയറും ഉപയോഗിച്ച് ഈ ഹെഡ്സെറ്റും സ്റ്റാൻഡേർഡ് VR ആപ്ലിക്കേഷനുകളും ഗെയിമുകളും മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നു.
എച്ച്‌ടിസിയിൽ നിന്നുള്ള ഈ പ്രീമിയം ഹെഡ്‌സെറ്റ് 12 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സുമായാണ് വരുന്നത്, അത് ഗെയിമുകൾ 4കെ റെസല്യൂഷനിലും 90 ഹെർട്‌സ് റിഫ്രഷ് റേറ്റിലും സ്‌മൂത്തായി പ്രവർത്തിക്കാൻ അനുവദിക്കുന്നു.
CES 2024-ൽ ലോഞ്ച് ചെയ്ത എക്‌സ്‌റിയൽ എയർ 2 അൾട്രാ ഒരു "സ്‌പേഷ്യൽ കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം" ആയാണ് അറിയപ്പെടുന്നത്, ഇത് നിലവിൽ പ്രീ ഓർഡർ ചെയ്യുന്നതിനായി ലഭ്യമാണ്. അതേസമയം, ഇത് ആപ്പിൾ വിഷൻ പ്രോയുടെ യഥാർഥ ബദലല്ല, കാരണം എക്‌സ്‌റിയൽ എയർ 2 അൾട്രാ ഒരു എ.ആർ ഗ്ലാസാണ്. ഹെഡ്സെറ്റ് ഡിസൈനിന് പകരം കണ്ണടയുടെ ഡിസൈനാണിതിന്. യഥാർത്ഥ ലോകത്തെ കൃത്യമായി മാപ്പ് ചെയ്യുന്നതിന് ഇരട്ട 3D എൻവയോൺമെന്റ് സെൻസറുകളുണ്ട്.
ആപ്പിൾ വിഷൻ പ്രോ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് മെറ്റ പ്രഖ്യാപിച്ച എം.ആർ ഹെഡ്സെറ്റാണിത്. പുതിയ ഇമ്മേഴ്‌സീവ് അനുഭവങ്ങൾ നൽകാൻ മെറ്റാ ക്വസ്റ്റ് 3 മിക്സഡ് റിയാലിറ്റി ഉപയോഗിക്കുന്നു. കൂടാതെ, സാങ്കേതികമായി, മെറ്റാ ക്വസ്റ്റ് 3 ക്വസ്റ്റ് പ്രോയെക്കാൾ ഏറെ കരുത്തനാണ്. കാരണം, ഇത് സ്നാപ്ഡ്രാഗൺ XR Gen 2 പ്രോസസറിലാണ് പ്രവർത്തിക്കുന്നത്.
മാജിക് ലീപ്പ് 2 എന്നത് ഒരു AR ഡിവൈസാണ്, അത് ഉപയോക്താക്കൾക്ക് അവരുടെ ചുറ്റുപാടുകളിലേക്കുള്ള കാഴ്ച നിലനിർത്തുകയും അതിനുള്ളിൽ ഡിജിറ്റൽ ഉള്ളടക്കം സംയോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.