ജീവിതം എവിടെയാണെങ്കിലും ഭാഷയുടെ അതിർവരമ്പുകൾ കുറയുകയാണ്. പണ്ട് വിദേശ യാത്രക്കിടെ മാത്രമായിരുന്നു അന്യഭാഷയ ുമായി ഇടപെടേണ്ടിവന്നിരുന്നത്. ഇപ്പോൾ പല ഭാഷകളുമായി എപ്പോൾ വേണമെങ്കിലും ഏറ്റുമുേട്ടണ്ടിവരാം. ഇംഗ്ലീഷാണെങ് കിൽ കുഴപ്പമില്ല, എങ്ങനെയും മനസ്സിലാക്കി എടുക്കാമെന്നുവെക്കാം. എന്നാൽ, റഷ്യനോ ചൈനീസോ ജർമനോ ഫ്രഞ്ചോ ആയാേല ാ, കുടുങ്ങിയതുതന്നെ. ഇത്തരം സാഹചര്യങ്ങളിലാണ് സംഭാഷണം മൊഴിമാറ്റുന്ന സ്മാർട്ട് ഉപകരണങ്ങൾ അനുഗ്രഹമാകുക.
ഡ ച്ച് സ്റ്റാർട്ടപ് കമ്പനി ട്രാവിസിെൻറ സംഭാഷണങ്ങൾ മൊഴിമാറ്റി കേൾപ്പിക്കുന്ന ഇയർബഡ്സ് ഇത്തരക്കാരെ സഹായിക ്കാനെത്തും. കൃത്രിമബുദ്ധിയുടെ ശേഷിയുള്ള ഇത് ക്ലൗഡ് െനറ്റ്വർക്കിെൻറ സഹായത്തോടെ 105 ഭാഷകൾ തർജമ ചെയ്യും. ആവശ്യമുള്ള രണ്ട് ഭാഷകൾ തെരഞ്ഞെടുത്ത് സംസാരിച്ചാൽ മതി, ഒന്നിൽപറയുന്നത് മറ്റൊന്നിലേക്ക് ഉടൻ പരിഭാഷപ്പെടുത്തി നൽകും. ട്രാവിസ് നേരത്തേ തർജമ ചെയ്യുന്ന പോക്കറ്റ് ഉപകരണങ്ങൾ നിർമിച്ചിട്ടുണ്ട്. 2017ലാണ് ട്രാവിസ് സ്റ്റാർട്ടപ് നിലവിൽവരുന്നത്.
ക്രൗഡ് ഫണ്ടിങ് വഴി ഇതുവരെ 2.3 ദശലക്ഷം പൗണ്ട് നേടിയിട്ടുണ്ട്. ഒരുവർഷത്തിനിടെ തർജമ ഉപകരണങ്ങൾ 1.20 ലക്ഷം എണ്ണം വിറ്റിട്ടുണ്ട്. ബിസിനസ് ട്രാവലർമാർക്കായി വയർെലസ് ചാർജറുള്ള ട്രാവിസ് മെഗാപാക്ക്, വായന മോഡുള്ള ട്രാവിസ് ബിസിനസ് എഡിഷൻ, േവായ്സ് അസിസ്റ്റൻറും ഗ്ലോബൽ സിം കാർഡുമുള്ള ട്രാവിസ് ട്രാവൽ എഡിഷൻ, ഒാേട്ടാ മോഡുള്ള ട്രാവിസ് ടച്ച് പ്ലസ് എന്നിവ കൃത്രിമ ബുദ്ധിയുടെ സഹായത്താൽ പരിഭാഷ നടത്തുന്ന പോക്കറ്റ് ട്രാൻസ്ലേറ്റർ ഉപകരണങ്ങളാണ്.
2018ൽ ഇറങ്ങിയ ഗൂഗ്ളിെൻറ പിക്സൽ ഇയർബഡും പരിഭാഷ സഹായിയാണ്. മറ്റ് ഇയർബഡുകളിൽനിന്ന് വ്യത്യസ്തമായി ഹെഡ്ഫോണുകൾ കൂട്ടിയിണക്കി വയറുണ്ട്. ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുമായി ചേർന്ന് 40 ഭാഷകളുടെ തൽസമയ പരിഭാഷ നടത്തിത്തരും. ഗൂഗ്ൾ അസിസ്റ്റൻറാണ് ഇതിന് സഹായിക്കുക. 159 ഡോളറാണ് വില.
യു.എസിലെ ബ്രൂക്ലിൻ ആസ്ഥാനമായ സ്റ്റാർട്ടപ് വേയ്വെർലി ലാബ്സ് പൈലറ്റ് എന്ന പേരിലാണ്പരിഭാഷ ചെയ്യുന്ന ഇയർപീസ് പുറത്തിറക്കിയത്. 2016ലാണ് സ്റ്റാർട്ടപ്പിെൻറ ജനനം. സാദാ വയർെലസ് ഇയർബഡിെൻറ രൂപമാണ് പൈലറ്റിനും. ചെവിയിൽ ഒതുങ്ങിയിരിക്കും. വേണമെങ്കിൽ പാട്ടുകേൾക്കാനും ഫോൺവിളിക്കാനും ഉപയോഗിക്കാം. 15 ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുണ്ട്. സംസാരിക്കുേമ്പാൾ ഇടക്ക് നിർത്താനും (പോസ്) കഴിയും. 179 ഡോളറാണ് വില.
ഇത് കൂടാതെ 20 ഭാഷകൾ മൊഴിമാറ്റുന്ന ടൈം കെറ്റിലിെൻറ ഡബ്ല്യു.ടി 2 പ്ലസ് ഇയർബഡ്സും വിപണിയിലുണ്ട്. 219 േഡാളറാണ് വില. പറയുന്നത് കേട്ട് മൊഴിമാറ്റാൻ ഒാേട്ടാമാറ്റിക് മോഡുണ്ട്. രണ്ട് കമ്പനികളും ചാർജിങ് ബേസും നൽകുന്നുണ്ട്.
സൈലോ ബഡ്സിെൻറ (Zylobuds Inc) ൈസലോേഫാൺ ഇയർബഡ്സ് 35 ഭാഷ തർജമ ചെയ്യും. നനയാത്ത രൂപകൽപനയും ഹൈ ഫൈ ശബ്ദമേന്മയുമുണ്ട്. ഫോൺ വിളിക്കാനും പാട്ടുകേൾക്കാനും സൗകര്യമുണ്ട്. ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.